image

11 Jun 2022 11:57 AM IST

Industries

ഏപ്രിൽ വ്യാവസായിക ഉത്പാദനം 7.1 ശതമാനം ഉയർന്നു

Agencies

ഏപ്രിൽ വ്യാവസായിക ഉത്പാദനം 7.1 ശതമാനം ഉയർന്നു
X

Summary

ഡൽഹി: ഗവണ്മെന്റ് വെള്ളിയാഴ്ച പുറത്തു വിട്ട റിപ്പോർട്ട് പ്രകാരം വൈദ്യുത, ഖനന മേഖലകളിലെ മികച്ച പ്രകടനം മൂലം ഏപ്രിലിൽ വ്യാവസായിക ഉത്പാദനം 7.1 ശതമാനമായി ഉയർന്നു. ദേശീയ സ്റ്റാറ്റിറ്റിക്കൽ ഓഫീസ്‌ പുറത്ത വിട്ട ഡാറ്റയിൽ, നിർമാണ മേഖലയിൽ, നിലവിലെ സാമ്പത്തിക വർഷത്തിലെ ആദ്യ മാസത്തിൽ 6.3 ശതമാനം വളർച്ച ഉണ്ടായി. മുൻവർഷത്തെ, ഇതേ കാലയളവിലെ വളർച്ചാ നിരക്കുകൾ, 2020 മാർച്ച് മുതലുള്ള കോവിഡ് വ്യാപനത്തിന്റെ സാഹചര്യങ്ങൾ പരിഗണിച്ചാണ് വ്യാഖ്യാനിക്കേണ്ടതെന്നും അവർ കൂട്ടിച്ചേർത്തു. വൈദ്യുതി മേഖല 11.8 ശതമാനവും, […]


ഡൽഹി: ഗവണ്മെന്റ് വെള്ളിയാഴ്ച പുറത്തു വിട്ട റിപ്പോർട്ട് പ്രകാരം വൈദ്യുത, ഖനന മേഖലകളിലെ മികച്ച പ്രകടനം മൂലം ഏപ്രിലിൽ വ്യാവസായിക ഉത്പാദനം 7.1 ശതമാനമായി ഉയർന്നു.

ദേശീയ സ്റ്റാറ്റിറ്റിക്കൽ ഓഫീസ്‌ പുറത്ത വിട്ട ഡാറ്റയിൽ, നിർമാണ മേഖലയിൽ, നിലവിലെ സാമ്പത്തിക വർഷത്തിലെ ആദ്യ മാസത്തിൽ 6.3 ശതമാനം വളർച്ച ഉണ്ടായി. മുൻവർഷത്തെ, ഇതേ കാലയളവിലെ വളർച്ചാ നിരക്കുകൾ, 2020 മാർച്ച് മുതലുള്ള കോവിഡ് വ്യാപനത്തിന്റെ സാഹചര്യങ്ങൾ പരിഗണിച്ചാണ് വ്യാഖ്യാനിക്കേണ്ടതെന്നും അവർ കൂട്ടിച്ചേർത്തു.

വൈദ്യുതി മേഖല 11.8 ശതമാനവും, ഖനന മേഖല 7.8 ശതമാനവും വളർച്ച രേഖപ്പെടുത്തി.

ക്യാപിറ്റൽ ഗുഡ്സ് വിഭാഗം 14.7 ശതമാനവും, കൺസ്യുമർ ഡ്യൂറബിൾസ് വിഭാഗം 8.5 ശതമാനവും വളർച്ച രേഖപ്പെടുത്തി.

പ്രാഥമിക ചരക്കുകൾ, ഇന്റർമീഡിയറ്റ് സാധനങ്ങൾ, നിർമ്മാണ സാമഗ്രികൾ, ഉപഭോക്തൃ നോൺ-ഡ്യൂറബിൾസ് മേഖലകൾ യഥാക്രമം10.1 ശതമാനവും, 7.6 ശതമാനവും, 3.8 ശതമാനവും, 0.3 ശതമാനവും വളർച്ച രേഖപ്പെടുത്തി.