image

31 May 2022 7:15 AM

Economy

2021-22 ധനക്കമ്മി 6.7 ശതമാനമെന്ന് കേന്ദ്ര ധനമന്ത്രാലയം

PTI

2021-22 ധനക്കമ്മി 6.7 ശതമാനമെന്ന് കേന്ദ്ര ധനമന്ത്രാലയം
X

Summary

ഡെല്‍ഹി: സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം, 2021-22 ലെ ധനക്കമ്മി മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ (ജിഡിപി) 6.71 ശതമാനമായി കണക്കാക്കി. കേന്ദ്ര ധനമന്ത്രാലയം നേരത്തെ പ്രവചിച്ച 6.9 ശതമാനത്തേക്കാള്‍ കുറവാണിത്. ധനക്കമ്മി 15,86,537 കോടി രൂപയാണെന്ന് 2020-21 ലെ കേന്ദ്ര സര്‍ക്കാരിന്റെ വരവ്-ചെലവ് കണക്കുകള്‍ പുറത്തിറക്കികൊണ്ട്്, കണ്‍ട്രോളര്‍ ജനറല്‍ ഓഫ് അക്കൗണ്ട്‌സ് (സിജിഎ) പറഞ്ഞു. 2021-22 അവസാനത്തില്‍ റവന്യൂ കമ്മി 4.37 ശതമാനമായിരുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം, 2021 ഫെബ്രുവരിയില്‍ അവതരിപ്പിച്ച ബജറ്റില്‍ ധനക്കമ്മി ജിഡിപിയുടെ 6.8 ശതമാനമായി […]


ഡെല്‍ഹി: സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം, 2021-22 ലെ ധനക്കമ്മി മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ (ജിഡിപി) 6.71 ശതമാനമായി കണക്കാക്കി. കേന്ദ്ര ധനമന്ത്രാലയം നേരത്തെ പ്രവചിച്ച 6.9 ശതമാനത്തേക്കാള്‍ കുറവാണിത്.
ധനക്കമ്മി 15,86,537 കോടി രൂപയാണെന്ന് 2020-21 ലെ കേന്ദ്ര സര്‍ക്കാരിന്റെ വരവ്-ചെലവ് കണക്കുകള്‍ പുറത്തിറക്കികൊണ്ട്്, കണ്‍ട്രോളര്‍ ജനറല്‍ ഓഫ് അക്കൗണ്ട്‌സ് (സിജിഎ) പറഞ്ഞു. 2021-22 അവസാനത്തില്‍ റവന്യൂ കമ്മി 4.37 ശതമാനമായിരുന്നു.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം, 2021 ഫെബ്രുവരിയില്‍ അവതരിപ്പിച്ച ബജറ്റില്‍ ധനക്കമ്മി ജിഡിപിയുടെ 6.8 ശതമാനമായി സര്‍ക്കാര്‍ ആദ്യം കണക്കാക്കിയിരുന്നു.
2022-23 ബജറ്റിലെ പുതുക്കിയ എസ്റ്റിമേറ്റില്‍, മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ 6.9 ശതമാനം അല്ലെങ്കില്‍ 15,91,089 കോടി രൂപ ഉയര്‍ന്ന ധനക്കമ്മി ഉണ്ടാകുമെന്ന് സര്‍ക്കാര്‍ പറഞ്ഞിരുന്നു.