Summary
ഡെല്‍ഹി:നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസിന്റെ (NSO) തൊഴിലാളി സര്‍വേ പ്രകാരം നഗരപ്രദേശങ്ങളിലെ 15 വയസും അതില്‍ കൂടുതലും പ്രായമുള്ളവരുടെ തൊഴിലില്ലായ്മ നിരക്ക് 2021 ഒക്ടോബര്‍-ഡിസംബര്‍ മാസങ്ങളില്‍ മുന്‍ വര്‍ഷത്തെ 10.3 ശതമാനത്തില്‍ നിന്ന് 8.7 ശതമാനമായി കുറഞ്ഞു. കൊറോണ വ്യാപനത്തെത്തുടര്‍ന്നുള്ള ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ മൂലം 2020 ഒക്ടോബര്‍-ഡിസംബര്‍ മാസങ്ങളില്‍ തൊഴിലില്ലായ്മ ഉയരത്തിലായിരുന്നു. 2021 ജൂലൈ-സെപ്റ്റംബര്‍ മാസങ്ങളില്‍ 15 വയസും അതിനുമുകളിലും പ്രായമുള്ളവരുടെ തൊഴിലില്ലായ്മ നിരക്ക് നഗരപ്രദേശങ്ങളില്‍ 9.8 ശതമാനമായിരുന്നു. നഗരപ്രദേശങ്ങളിലെ 15 വയസും അതില്‍ കൂടുതലും പ്രായമുള്ള സ്ത്രീകളുടെ […]
ഡെല്‍ഹി:നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസിന്റെ (NSO) തൊഴിലാളി സര്‍വേ പ്രകാരം നഗരപ്രദേശങ്ങളിലെ 15 വയസും അതില്‍ കൂടുതലും പ്രായമുള്ളവരുടെ തൊഴിലില്ലായ്മ നിരക്ക് 2021 ഒക്ടോബര്‍-ഡിസംബര്‍ മാസങ്ങളില്‍ മുന്‍ വര്‍ഷത്തെ 10.3 ശതമാനത്തില്‍ നിന്ന് 8.7 ശതമാനമായി കുറഞ്ഞു.
കൊറോണ വ്യാപനത്തെത്തുടര്‍ന്നുള്ള ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ മൂലം 2020 ഒക്ടോബര്‍-ഡിസംബര്‍ മാസങ്ങളില്‍ തൊഴിലില്ലായ്മ ഉയരത്തിലായിരുന്നു.
2021 ജൂലൈ-സെപ്റ്റംബര്‍ മാസങ്ങളില്‍ 15 വയസും അതിനുമുകളിലും പ്രായമുള്ളവരുടെ തൊഴിലില്ലായ്മ നിരക്ക് നഗരപ്രദേശങ്ങളില്‍ 9.8 ശതമാനമായിരുന്നു.
നഗരപ്രദേശങ്ങളിലെ 15 വയസും അതില്‍ കൂടുതലും പ്രായമുള്ള സ്ത്രീകളുടെ തൊഴിലില്ലായ്മ നിരക്ക് ഒരു വര്‍ഷം മുമ്പത്തെ 13.1 ശതമാനത്തില്‍ നിന്ന് 2021 ഒക്ടോബര്‍-ഡിസംബര്‍ മാസങ്ങളില്‍ 10.5 ശതമാനമായി കുറഞ്ഞുവെന്നും സര്‍വേ കാണിക്കുന്നു. 2021 ജൂലൈ-സെപ്റ്റംബറില്‍ ഇത് 11.6 ശതമാനമായിരുന്നു.
പുരുഷന്മാരില്‍, നഗരപ്രദേശങ്ങളിലെ തൊഴിലില്ലായ്മ നിരക്ക് 2021 ഒക്ടോബര്‍-ഡിസംബര്‍ മാസങ്ങളില്‍ 8.3 ശതമാനമായി കുറഞ്ഞു, ഒരു വര്‍ഷം മുമ്പ് ഇത് 9.5 ശതമാനമായിരുന്നു. 2021 ജൂലൈ-സെപ്റ്റംബറില്‍ ഇത് 9.3 ശതമാനമായിരുന്നു. പതിനഞ്ച് വയസും അതില്‍ കൂടുതലുമുള്ള വ്യക്തികളുടെ നഗരപ്രദേശങ്ങളിലെ സിഡബ്ല്യുഎസ് (current weekly status) ലെ തൊഴില്‍ പങ്കാളിത്ത നിരക്ക് 2021 ഒക്ടോബര്‍-ഡിസംബര്‍ പാദത്തില്‍ ഒരു വര്‍ഷം മുമ്പത്തെ 47.3 ശതമാനമായി മാറ്റമില്ലാതെ തുടരുകയാണ്.
2021 ജൂലൈ-സെപ്റ്റംബറില്‍ ഇത് 46.9 ശതമാനമായിരുന്നു.
2017 ഏപ്രിലിലാണ് എന്‍എസ്ഒ പീരിയോഡിക് ലേബര്‍ ഫോഴ്‌സ് സര്‍വേ ആരംഭിക്കുന്നത്. തൊഴിലില്ലായ്മ നിരക്ക്, തൊഴിലാളി ജനസംഖ്യാ അനുപാതം, തൊഴിലാളി പങ്കാളിത്ത നിരക്ക്, തൊഴിലാളികളുടെ വിതരണം തുടങ്ങിയ തൊഴിലാളി സൂചകങ്ങളെക്കുറിച്ച് നല്‍കുന്ന ഒരു ത്രൈമാസ ബുള്ളറ്റിനാണ് എന്‍എസ്ഒ പുറത്തിറക്കുന്നത്.