image

7 March 2022 1:51 AM IST

Banking

പുതുക്കിയ നിയന്ത്രണങ്ങള്‍ എന്‍ബിഎഫ്‌സി-കളുടെ നിഷ്‌ക്രിയ ആസ്തി വർധിപ്പിച്ചു: ക്രിസില്‍

Myfin Editor

പുതുക്കിയ നിയന്ത്രണങ്ങള്‍ എന്‍ബിഎഫ്‌സി-കളുടെ നിഷ്‌ക്രിയ ആസ്തി വർധിപ്പിച്ചു: ക്രിസില്‍
X

Summary

മുംബൈ: ആര്‍ബിഐയുടെ പുതുക്കിയ മാനദണ്ഡങ്ങള്‍ ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങളുടെ (നോൺ ബാങ്കിങ് ഫിനാൻഷ്യൽ കമ്പനീസ്; എൻബിഎഫ്‌സി) മൊത്തം നിഷ്‌ക്രിയ ആസ്തി (GNPA) 1.50 ശതമാനം വര്‍ധിച്ച് ഡിസംബര്‍ പാദത്തില്‍ 6.80 ശതമാനമായിത്തീരാൻ കാരണമായി എന്ന് ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സിയായ ക്രിസില്‍ (CRISIL). നേരെ മറിച്ച് പുതുക്കിയ മാനദണ്ഡങ്ങള്‍ അല്ലായിരുന്നെങ്കിൽ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ പുരോഗതി കൈവരിച്ച് എൻബിഎഫ്‌സി-കളുടെ മൊത്തം നിഷ്‌ക്രിയ ആസ്തി ഡിസംബർ പാദത്തിൽ 0.30 ശതമാനം മാത്രം ഉയർന്നു 5.30 ശതമാനത്തിൽ നിൽക്കുമായിരുന്നു എന്നും ക്രിസില്‍ […]


മുംബൈ: ആര്‍ബിഐയുടെ പുതുക്കിയ മാനദണ്ഡങ്ങള്‍ ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങളുടെ (നോൺ ബാങ്കിങ് ഫിനാൻഷ്യൽ കമ്പനീസ്; എൻബിഎഫ്‌സി) മൊത്തം നിഷ്‌ക്രിയ ആസ്തി (GNPA) 1.50 ശതമാനം വര്‍ധിച്ച് ഡിസംബര്‍ പാദത്തില്‍ 6.80 ശതമാനമായിത്തീരാൻ കാരണമായി എന്ന് ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സിയായ ക്രിസില്‍ (CRISIL).

നേരെ മറിച്ച് പുതുക്കിയ മാനദണ്ഡങ്ങള്‍ അല്ലായിരുന്നെങ്കിൽ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ പുരോഗതി കൈവരിച്ച് എൻബിഎഫ്‌സി-കളുടെ മൊത്തം നിഷ്‌ക്രിയ ആസ്തി ഡിസംബർ പാദത്തിൽ 0.30 ശതമാനം മാത്രം ഉയർന്നു 5.30 ശതമാനത്തിൽ നിൽക്കുമായിരുന്നു എന്നും ക്രിസില്‍ ചൂണ്ടിക്കാട്ടി.

എങ്കിലും, പുരോഗമിക്കുന്ന ഈ സാമ്പത്തിക സാഹചര്യത്തിൽ എൻബിഎഫ്‌സി-കള്‍ കളക്ഷൻ കൂടുതൽ മെച്ചപ്പെടുതുന്നതിനാൽ ഭാവിയിൽ അവരുടെ മൊത്തം നിഷ്‌ക്രിയ ആസ്തി കുറയുമെന്ന് പ്രതീക്ഷിക്കുന്നു.

ഡിസംബര്‍ പാദത്തില്‍ ആര്‍ബിഐ ഇറക്കിയ സർക്കുലറിൽ രണ്ട്
സുപ്രധാന വ്യവസ്ഥകള്‍ ഉൾക്കൊള്ളിച്ചിരുന്നു.

ഒന്ന്, നിഷ്‌ക്രിയ ആസ്തികള്‍ പ്രതിദിനാടിസ്ഥാനത്തിൽ കണക്കാക്കുക; മുമ്പ് പല എൻബിഎഫ്‌സി-കളും മാസാവസാന കണക്കായിരുന്നു ഇതിനു ഉപയോഗിച്ചിരുന്നത്.

രണ്ട്, നിഷ്ക്രിയ ആസ്തിയിൽ നിന്നും ഒഴിവാക്കുന്നതിന് കൂടുതൽ കർശനമായ നിയമങ്ങൾ നടപ്പിലാക്കുക; അതായത്, നിഷ്ക്രിയ ആസ്തി പട്ടികയിൽ നിന്ന് ഒഴിവാക്കാൻ വായ്‌പയെടുത്തവർ അതുവരെയുള്ള എല്ലാ കുടിശ്ശികയും അടച്ചു തീർക്കുക.

വാഹന വായ്പയിൽ ഇതിന്റെ ആഘാതം വളരെ വലുതായിരുന്നു. പ്രത്യേകിച്ചും ഇരുചക്ര, മുച്ചക്ര വാഹനങ്ങള്‍ക്കും വാണിജ്യ വാഹനങ്ങള്‍ക്കുമുള്ള വായ്പകളെയെല്ലാം ഇത് കാര്യമായി ബാധിച്ചുവെന്ന് ക്രിസിൽ പറയുന്നു.

എന്നാൽ, ഫെബ്രുവരി 15-ന് ആര്‍ബിഐ പുതിയൊരു സര്‍ക്കുലർ ഇറക്കി. അതുപ്രകാരം 2022 സെപ്റ്റംബര്‍ 30 വരെ നിഷ്‌ക്രിയ ആസ്തി അപ്ഗ്രേഡേഷന്‍ റൂള്‍ നടപ്പാക്കുന്നത് താല്‍ക്കാലികമായി നിര്‍ത്തി വെച്ചിരുന്നു. ഇത് എൻബിഎഫ്‌സി-കളുടെ നിഷ്‌ക്രിയ ആസ്തികള്‍ മെച്ചപ്പെടുത്താൻ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

മാത്രമല്ല ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് അവയുടെ പ്രക്രിയകള്‍ വീണ്ടും അളന്ന് നിര്‍ണ്ണയിക്കുന്നതിനും പുനഃക്രമീകരിക്കുന്നതിനും വായ്പക്കാരുമായി കൂടുതൽ ഇടപെടുന്നതിനും സമയം അനുവദിക്കും.

ഇതുമൂലം മാക്രോ ഇക്കണോമിക് പ്രവര്‍ത്തനം വീണ്ടെടുക്കാനും പൊതുവെ കഴിഞ്ഞേക്കും. മാത്രമല്ല, മൂന്നാമത്തെ കോവിഡ് തരംഗത്തിന്റെ ആഘാതം അതിരൂക്ഷമല്ലാത്തതിനാൽ കച്ചവടമെല്ലാം ഒരുവിധം നല്ലരീതിയിൽ നടക്കാനും സാധ്യതയുണ്ട്.

2022 മാര്‍ച്ച് 31-നകം എൻബിഎഫ്‌സി-കളുടെ മൊത്ത നിഷ്‌ക്രിയ ആസ്തികള്‍ 1.50-2.00 ശതമാനം വരെ കുറയുമെന്ന് തങ്ങള്‍ പ്രതീക്ഷിക്കുന്നതായി ക്രിസിലിന്റെ സീനിയര്‍ ഡയറക്ടറും ഡെപ്യൂട്ടി ചീഫ് റേറ്റിംഗ് ഓഫീസറുമായ കൃഷ്ണന്‍ സീതാരാമന്‍ പറഞ്ഞു.