Summary
2020-21 സാമ്പത്തിക വര്‍ഷവുമായി താരതമ്യപ്പെടുത്തുമ്പോള്‍, നടപ്പ് സാമ്പത്തിക വര്‍ഷത്തെ ആദ്യ എട്ട് മാസങ്ങളില്‍ ആന്ധ്രാപ്രദേശിന്റെ നികുതി വരുമാനം 16,372.97 കോടി രൂപ ഉയര്‍ന്നു. എന്നാല്‍ നവംബര്‍ അവസാനത്തോടെ സംസ്ഥാനത്തിന്റെ റവന്യൂ കമ്മി 803.72 ശതമാനമായത് ആശങ്കാജനകമാണെന്ന് കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ (സി എ ജി) പ്രസ്താവിച്ചു. 2021 ഏപ്രില്‍ മുതല്‍ നവംബര്‍ വരെയുള്ള കാലയളവില്‍ സംസ്ഥാനത്തിന്റെ റവന്യൂ വരുമാനം 8.82 ശതമാനം വര്‍ധിച്ച് 88,618.58 കോടി രൂപയിലെത്തി. എന്നാല്‍ സര്‍ക്കാര്‍ 49,570.31 കോടി രൂപ കടമെടുത്തു. […]
2020-21 സാമ്പത്തിക വര്‍ഷവുമായി താരതമ്യപ്പെടുത്തുമ്പോള്‍, നടപ്പ് സാമ്പത്തിക വര്‍ഷത്തെ ആദ്യ എട്ട് മാസങ്ങളില്‍ ആന്ധ്രാപ്രദേശിന്റെ നികുതി വരുമാനം 16,372.97 കോടി രൂപ ഉയര്‍ന്നു.
എന്നാല്‍ നവംബര്‍ അവസാനത്തോടെ സംസ്ഥാനത്തിന്റെ റവന്യൂ കമ്മി 803.72 ശതമാനമായത് ആശങ്കാജനകമാണെന്ന് കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ (സി എ ജി) പ്രസ്താവിച്ചു.
2021 ഏപ്രില്‍ മുതല്‍ നവംബര്‍ വരെയുള്ള കാലയളവില്‍ സംസ്ഥാനത്തിന്റെ റവന്യൂ വരുമാനം 8.82 ശതമാനം വര്‍ധിച്ച് 88,618.58 കോടി രൂപയിലെത്തി.
എന്നാല്‍ സര്‍ക്കാര്‍ 49,570.31 കോടി രൂപ കടമെടുത്തു. ബജറ്റിൽ 37,029.79 കോടി രൂപ കണക്കു കൂട്ടിയതിനേക്കാള്‍ 133.87 ശതമാനം വര്‍ധനവാണ് ഇത് കാണിക്കുന്നത്.
സി എ ജി പുറത്തുവിട്ട സംസ്ഥാന അക്കൗണ്ടുകളുടെ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ആന്ധ്രയ്ക്ക് 13,779 കോടി രൂപ വായ്പാ പലിശ ഉള്‍പ്പടെ 1,28,805 കോടി രൂപയുടെ റവന്യൂ ചെലവാണ്.
നടപ്പ് സാമ്പത്തിക വര്‍ഷം ആദ്യ എട്ട് മാസങ്ങളില്‍ ക്ഷേമപദ്ധതികള്‍ക്കായി സംസ്ഥാനം 61,746.91 കോടി രൂപ ചെലവഴിച്ചു. മൊത്തകടവും, ബാധ്യതകളും ഇപ്പോള്‍ 6,35,265.63 കോടി രൂപയില്‍ എത്തിയിട്ടുണ്ട്.
നടപ്പുസാമ്പത്തികവര്‍ഷത്തിന്റെ ആദ്യപകുതിയുടെ അവസാനത്തില്‍ സംസ്ഥാനത്തിന്റെ റവന്യൂകമ്മി 662.80 ശതമാനവും ധനക്കമ്മി 107.79 ശതമാനവുമാണ്. സി എ ജിയുടെ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം അവ ഇപ്പോള്‍ യഥാക്രമം 803.62 ശതമാനം, 133.87 ശതമാനം എന്നിങ്ങനെ ഉയര്‍ന്നിട്ടുണ്ട്.
മൂലധന പ്രവര്‍ത്തനങ്ങള്‍ക്കായി ഈ വര്‍ഷം സംസ്ഥാനം 30,571.53 കോടി രൂപ ചെലവഴിക്കാന്‍ ലക്ഷ്യമിട്ടെങ്കിലും 8,804.71 കോടി രൂപ മാത്രമാണ് ആദ്യ എട്ട് മാസങ്ങളില്‍ ചെലവഴിച്ചത്.
ഏപ്രില്‍ മുതല്‍ നവംബര്‍ വരെയുള്ള കാലയളവില്‍ 23,273.33 കോടി രൂപ സംസ്ഥാനത്തിന് കേന്ദ്രത്തില്‍ നിന്ന് ലഭിച്ചിട്ടുണ്ട്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 5,000 കോടിയിലധികം വര്‍ധനവാണ് ഇവിടെ ഉണ്ടായിരിക്കുന്നത്.
സാധാരണഗതിയില്‍ ഒരു സാമ്പത്തിക വര്‍ഷത്തിലെ ആദ്യത്തെ കുറച്ച് മാസങ്ങള്‍ക്ക് ശേഷം റവന്യൂ കമ്മി കുറയുമെന്നും എന്നാല്‍ ആന്ധ്രാപ്രദേശില്‍ ഇത് അസാധാരണമായ രീതിയില്‍ വര്‍ധിച്ചു വരികയാണെന്നും ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടി. ഈ പ്രവണത നിയന്ത്രിക്കേണ്ടത് അനിവാര്യമാണെന്നും അവർ അഭിപ്രായപ്പെട്ടു.
സംസ്ഥാനത്തിന്റെ നിലവിലെ സാമ്പത്തിക സ്ഥിതിക്ക് കാരണം സാമ്പത്തിക അച്ചടക്കമില്ലായ്മയാണെന്ന് മുന്‍ ധനമന്ത്രി യാനമല രാമകൃഷ്ണുഡു പറഞ്ഞു. മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ എഫ് ആര്‍ ബി എം നിയമത്തിന്റെയും, ഭരണഘടനയുടെയും ലംഘനമാണ് നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.
കടമെടുക്കുന്നതിന്റെ 64 ശതമാനവും മൂലധന പ്രവര്‍ത്തനങ്ങള്‍ക്ക് ചെലവഴിക്കണമെന്ന് കേന്ദ്രം വ്യവസ്ഥ ചെയ്തിരുന്നെങ്കിലും ജഗന്‍ സര്‍ക്കാരിന് അനിയന്ത്രിതമായ റവന്യൂ ചെലവാണുണ്ടായത്.
ധനക്കമ്മി സംസ്ഥാനത്തിന്റെ മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ 13 ശതമാനം കടന്നിരിക്കുന്നു. സര്‍ക്കാരിന്റെ അശ്രദ്ധമായ പ്രവൃത്തികള്‍ സംസ്ഥാനത്തെ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിട്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
2014-ലെ വിഭജനം മൂലമാണ് റവന്യൂ കമ്മി ഏറ്റവും ഉയര്‍ന്നതെന്ന് ധനമന്ത്രി ബുഗ്ഗന രാജേന്ദ്രനാഥ് കുറ്റപ്പെടുത്തി. പ്രതിസന്ധികള്‍ക്കിടയിലും സുസ്ഥിരമായ സാമ്പത്തിക പുനരുജ്ജീവനം ഉറപ്പാക്കാനാണ് തങ്ങള്‍ ഇപ്പോള്‍ ശ്രമിക്കുന്നതെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു.