19 Jan 2022 4:37 AM GMT
Summary
സിംഗപ്പൂര്‍: കോവിഡ് 19 മഹാമാരി ഉയര്‍ത്തിയ വെല്ലുവിളികള്‍ക്കിടയിലും തന്ത്രപരമായ ബന്ധം ഉറപ്പിച്ച് ഇന്ത്യയും സിംഗപ്പൂരും. ഇരു രാജ്യങ്ങളെയും സ്വാധീനിക്കുന്ന പ്രതിരോധം, വിവരസാങ്കേതിക വിദ്യ, സൈബര്‍ സുരക്ഷ എന്നിവയില്‍ സഹകരണം ഉറപ്പിക്കാനായി ഉഭയകക്ഷി സന്ദര്‍ശനങ്ങളും കൂടിക്കാഴ്ചകളും നടത്തി. 2020-2021 വര്‍ഷത്തില്‍ ഇന്ത്യയിലെ നഗര സംസ്ഥാനങ്ങള്‍ വിദേശ നിക്ഷേപങ്ങളുടെ വന്‍ സ്രോതസ്സായി മാറിയിട്ടുണ്ട്. ഇതേ വര്‍ഷം സിംഗപ്പൂരില്‍ നിന്ന് $81.72 ബില്ല്യണ്‍ വിദേശ നിക്ഷേപമായി ഇന്ത്യയ്ക്ക് ലഭിച്ചു. മുന്‍ വര്‍ഷത്തെക്കാള്‍ 10% വര്‍ധനയാണ് ഇതില്‍ ഉണ്ടായിരിക്കുന്നത്. 'സിംഗപ്പൂരുമായുള്ള ഉഭയകക്ഷി വ്യാപാരം […]
സിംഗപ്പൂര്‍: കോവിഡ് 19 മഹാമാരി ഉയര്‍ത്തിയ വെല്ലുവിളികള്‍ക്കിടയിലും തന്ത്രപരമായ ബന്ധം ഉറപ്പിച്ച് ഇന്ത്യയും സിംഗപ്പൂരും. ഇരു രാജ്യങ്ങളെയും സ്വാധീനിക്കുന്ന പ്രതിരോധം, വിവരസാങ്കേതിക വിദ്യ, സൈബര്‍ സുരക്ഷ എന്നിവയില്‍ സഹകരണം ഉറപ്പിക്കാനായി ഉഭയകക്ഷി സന്ദര്‍ശനങ്ങളും കൂടിക്കാഴ്ചകളും നടത്തി.
2020-2021 വര്‍ഷത്തില്‍ ഇന്ത്യയിലെ നഗര സംസ്ഥാനങ്ങള്‍ വിദേശ നിക്ഷേപങ്ങളുടെ വന്‍ സ്രോതസ്സായി മാറിയിട്ടുണ്ട്. ഇതേ വര്‍ഷം സിംഗപ്പൂരില്‍ നിന്ന് $81.72 ബില്ല്യണ്‍ വിദേശ നിക്ഷേപമായി ഇന്ത്യയ്ക്ക് ലഭിച്ചു. മുന്‍ വര്‍ഷത്തെക്കാള്‍ 10% വര്‍ധനയാണ് ഇതില്‍ ഉണ്ടായിരിക്കുന്നത്. 'സിംഗപ്പൂരുമായുള്ള ഉഭയകക്ഷി വ്യാപാരം കഴിഞ്ഞ വര്‍ഷത്തെ തടസ്സങ്ങളില്‍ നിന്നും കരകയറിയെന്നും പുതിയ ഉയരങ്ങള്‍ തൊടാനുള്ള പാതയിലാണെന്നും' ആക്ടിംഗ് ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ സിദ്ധാര്‍ത്ഥ നാഥ് പറഞ്ഞു.
2021 നവംബറില്‍ ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ് ജയശങ്കറിന്റെ സന്ദര്‍ശനം സിംഗപ്പൂരുമായി ഉഭയകക്ഷി, പരസ്പര താല്‍പ്പര്യമുള്ള മറ്റ് വിഷയങ്ങളില്‍ ഉന്നതതല ചര്‍ച്ചകള്‍ക്ക് അവസരം നല്‍കി. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനിടെ ജയശങ്കര്‍ സിംഗപ്പൂര്‍ പ്രധാനമന്ത്രി ലീ സിയാന്‍ ലൂംഗിനെ സന്ദര്‍ശിച്ചു. ഉന്നതമന്ത്രിമാരുമായി ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തി. കോവിഡ് മഹാമാരി ബാധിച്ച ആഗോള പരിസ്ഥിതിയെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ പങ്കെടുത്തു.
2022 ആവുമ്പോഴേക്കും ഇന്ത്യയും സിംഗപ്പൂരും സാങ്കേതിക വികസനരംഗത്ത് കൂട്ടായ പ്രവര്‍ത്തനം കാഴ്ച വെയ്ക്കാനൊരുങ്ങുകയാണ്. ഫിന്‍ടെക്, ഐ ടി, സൈബര്‍ സെക്യൂരിറ്റി, നൈപുണ്യ വികസനം, സ്മാര്‍ട് സിറ്റി സൊല്യൂഷന്‍സ്, പുനരുപയോഗ ഊര്‍ജം തുടങ്ങിയ മേഖലകളിലെ സാങ്കേതിക തടസ്സങ്ങള്‍ പരിഹരിക്കാന്‍ ഈ കൂട്ടായ്മ സഹായിക്കും.
ഇന്ത്യയിലെയും സിംഗപ്പൂരിലെയും സ്റ്റാര്‍ട്ടപ്പ് മേഖലകള്‍ ഇപ്പോള്‍ സജീവമായി ഇടപഴകുന്നുണ്ട്. വിതരണശൃംഖലകളുടെ പ്രതിരോധശേഷി വര്‍ധിപ്പിക്കല്‍, ലോജിസ്റ്റിക്‌സ്, നൈപുണ്യ വികസനം, അടിസ്ഥാന സൗകര്യങ്ങള്‍, മാലിന്യം, ജലപരിപാലനം, നഗര ആസൂത്രണം എന്നീ മേഖലകളിലുള്ള സഹകരണത്തിനും വലിയ സാധ്യതകളുണ്ട്.
വരും വര്‍ഷത്തില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം കൂടുതല്‍ ശക്തിപ്പെടുമെന്ന് വിലയിരുത്തുന്നു.