Summary
ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ ശക്തമായ തിരിച്ചുവരവിന് തയ്യാറാണെന്ന സൂചന നൽകി സി ഐ ഐ (കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി) യുടെ സി ഇ ഒ സർവെ ഫലം. നടപ്പ് സാമ്പത്തിക വർഷത്തെ വളർച്ചാ നിരക്ക് 9-10 % ആണെന്നാണ് സി ഐ ഐ നാഷണൽ കൗൺസിൽ അംഗങ്ങൾക്കിടയിൽ നടത്തിയ സർവെ ഫലം. പോൾ ചെയ്ത ആയിരം സി ഇ ഒമാരിൽ 10% പേർ 2021-22 കാലയളവിലെ സാമ്പത്തിക വളർച്ച 10% ൽ കൂടുതലാകുമെന്ന് അഭിപ്രായപ്പെട്ടു. പുതിയ കോവിഡ് […]
ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ ശക്തമായ തിരിച്ചുവരവിന് തയ്യാറാണെന്ന സൂചന നൽകി സി ഐ ഐ (കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി) യുടെ സി ഇ ഒ സർവെ ഫലം. നടപ്പ് സാമ്പത്തിക വർഷത്തെ വളർച്ചാ നിരക്ക് 9-10 % ആണെന്നാണ് സി ഐ ഐ നാഷണൽ കൗൺസിൽ അംഗങ്ങൾക്കിടയിൽ നടത്തിയ സർവെ ഫലം. പോൾ ചെയ്ത ആയിരം സി ഇ ഒമാരിൽ 10% പേർ 2021-22 കാലയളവിലെ സാമ്പത്തിക വളർച്ച 10% ൽ കൂടുതലാകുമെന്ന് അഭിപ്രായപ്പെട്ടു. പുതിയ കോവിഡ് വകഭേദം നിർമ്മാണ മേഖലയെയും സേവനങ്ങളെയും ഒരുപോലെ ബാധിച്ചേക്കാമെന്ന കാര്യത്തിൽ വോട്ടെടുപ്പിൽ പങ്കെടുത്ത സി ഇ ഒമാർ ആശങ്കാകുലരായിരുന്നു.
"കഴിഞ്ഞ കുറച്ചു മാസങ്ങളിലായി നടപ്പിലാക്കി വരുന്ന ജനസേവന പദ്ധതികൾ, വിപണിയിൽ പണലഭ്യത വർധിപ്പിക്കുന്നതിനുള്ള സമയോചിതമായ ഇടപെടലുകൾ എന്നിവയ്ക്കു പുറമെ നിരവധി പരിഷ്കാരങ്ങൾ, നിയന്ത്രണങ്ങൾ ലഘൂകരിക്കൽ, ഇൻസെന്റീവ് സ്കീം എന്നിവയ്ക്ക് ഗവൺമെന്റിന്റെ ശക്തമായ പിന്തുണ ലഭിച്ചു. ധീരമായ പരിഷ്‌കാരങ്ങൾ സാമ്പത്തിക വളർച്ച ഉയർത്തുന്നതിൽ ശുഭാപ്തിവിശ്വാസം ഉണ്ടാക്കി" സി ഐ ഐ പ്രസിഡന്റ് ടി വി നരേന്ദ്രൻ പറഞ്ഞു.
സർവേയിൽ പങ്കെടുത്ത 55 ശതമാനം സി ഇ ഒമാരും ഒമിക്രോണിന്റെ സ്വാധീനം സേവന മേഖലയ്ക്ക് ഭീഷണിയാകുമെന്ന് കരുതുമ്പോൾ 34% പേർ നിർമ്മാണ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നറിയിച്ചു. കോവിഡിന് മുമ്പത്തെ വർഷവുമായി(2019-20) താരതമ്യപ്പെടുത്തുമ്പോൾ ഈ വർഷത്തെ വരുമാനത്തിൽ 10-20% വരെ വർധനവുണ്ടാകുമെന്നാണ് 35% സി ഇ ഒ മാർ അഭിപ്രായപ്പെട്ടു. ബിസിനസിൽ 20%ത്തിലധികം കുതിപ്പാണ് 33% പേർ ഈ കാലയളവിൽ പ്രതീക്ഷിക്കുന്നത്. പോൾ ചെയ്ത 35% സി ഇ ഒമാരുടെ വിലയിരുത്തലനുസരിച്ച് ബിസിനസിലെ മൊത്ത ലാഭത്തിൽ 20%ത്തിലധികം വർധനവാണ് നോക്കികാണുന്നത്.
വിതരണ ശൃംഖലയിലെ തടസ്സങ്ങളാണ് 70% സി ഇ ഒമാരിലും വ്യവസായ മേഖലയിലെ ചരക്ക് നീക്കത്തിൽ പ്രശ്‌നങ്ങൾ സൃഷ്‌ടിക്കുന്നതായി കണ്ടെത്തിയത്. ശേഷി വിനിയോഗത്തിന്റെ കാര്യത്തിൽ കമ്പനികൾ നിലവിൽ 70% മുതൽ 100% വരെയാണെന്നാണ് 59% സി ഇ ഒമാരും അഭിപ്രായപ്പെട്ടത്. അതേസമയം 18% പേർ ഇത് 100% കൂടുതൽ ആകാമെന്ന് വിലയിരുത്തി.