image

6 Feb 2024 10:18 AM GMT

Economy

ഒമ്പത് മാസത്തിൽ രജിസ്റ്റര്‍ ചെയ്തത് 14,597 ജിഎസ്ടി തട്ടിപ്പ് കേസുകൾ

MyFin Desk

14,597 gst fraud cases were registered between april and december
X

Summary

  • മഹാരാഷ്ട്ര , ഗുജറാത്ത്, ഹരിയാന, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍
  • ജിഎസ്ടി ഉദ്യോഗസ്ഥര്‍ ബിസിനസ് ഇന്റലിജന്‍സ്, ഫ്രോഡ് അനലിറ്റിക്‌സ് തുടങ്ങിയവ ഉപയോഗിക്കുന്നു..
  • ഏപ്രില്‍-ഡിസംബര്‍ കാലയളവിൽ18,000 കോടി രൂപയുടെ വ്യാജ ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ് കേസുകള്‍


ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റില്‍ കൃത്രിമം കാണിക്കുന്ന നികുതിദായകരെ തിരിച്ചറിയാന്‍ ജിഎസ്ടി ഉദ്യോഗസ്ഥര്‍ ബിസിനസ് ഇന്റലിജന്‍സ്, ഫ്രോഡ് അനലിറ്റിക്‌സ് തുടങ്ങിയ ഡാറ്റാ അനലിറ്റിക്‌സ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപകരണങ്ങള്‍ ഉപയോഗിക്കുന്നുണ്ടെന്ന് കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി.

2023 ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ ചരക്ക് സേവന നികുതിവെട്ടിപ്പുമായി ബന്ധപ്പെട്ട് 14,597 കേസുകള്‍ കേന്ദ്ര നികുതി ഉദ്യോഗസ്ഥര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മഹാരാഷ്ട്ര (2,716), ഗുജറാത്ത് (2,589), ഹരിയാന (1,123), പശ്ചിമ ബംഗാള്‍ (1,098) എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്.

ആന്ധ്രാപ്രദേശില്‍ ഉള്‍പ്പെടെ വ്യാജ ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ് കൈമാറുകയോ നേടുകയോ ചെയ്തതായി സംശയിക്കുന്ന നികുതിദായകരെ തിരിച്ചറിയാന്‍ നേത്ര (നെറ്റര്‍് വര്‍ക്കിംഗ് എക്‌സ്‌പ്ലോറേഷന്‍ ടൂള്‍സ് ഫോര്‍ റവന്യൂ ഓഗ്മെന്റേഷന്‍), ബിഫ (ബിസിനസ് ഇന്റലിജന്‍സ് ആന്‍ഡ് ഫ്രോഡ് അനലിറ്റിക്‌സ്), അഡ്എവിഡൈറ്റ് (അഡ്വാന്‍സ്ഡ് അനലിറ്റിക്‌സ് ഇന്‍ ഇന്‍ഡയറക്ട് ടാക്‌സ്) തുടങ്ങിയ വിവിധ ഡാറ്റാ അനലിറ്റിക്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപകരണങ്ങള്‍ ഉപയോഗിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ഏപ്രില്‍-ഡിസംബര്‍ മാസങ്ങളില്‍ 18,000 കോടി രൂപയുടെ വ്യാജ ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ് (ഐടിസി) കേസുകള്‍ ജിഎസ്ടി ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ കണ്ടെത്തുകയും 98 തട്ടിപ്പുകാരെയും സൂത്രധാരന്മാരെയും അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഈ ഉപകരണങ്ങള്‍ കാലാകാലങ്ങളില്‍ അപ്‌ഡേറ്റ് ചെയ്യുകയും പരിഷ്‌കരിക്കുകയും ചെയ്യുന്നുണ്ട്.

ജിഎസ്ടി രജിസ്‌ട്രേഷന്‍ പ്രക്രിയയില്‍ ഫിസിക്കല്‍ വെരിഫിക്കേഷനും ആധാര്‍ ഓതന്റിക്കേഷനും ശക്തമായ പരിശോധനകളുണ്ടെന്നും ചൗധരി പറഞ്ഞു. ഈ പരിശോധനകള്‍ വ്യാജ രജിസ്‌ട്രേഷനുകള്‍ നേരത്തെ കണ്ടെത്താന്‍ സഹായിക്കുകയും വ്യാജ രജിസ്‌ട്രേഷനുകള്‍ വലിയ അളവില്‍ തടയുകയും ചെയ്യുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.