image

15 Nov 2024 9:23 AM GMT

Economy

മഹാരാഷ്ട്ര തെരഞ്ഞെടുപ്പില്‍ മധുര കരിമ്പ് വില്ലനാകും

MyFin Desk

sugarcane will be affect in maharashtra election
X

Summary

  • 12 ലക്ഷം തൊഴിലാളികള്‍ക്ക് വോട്ട് നഷ്ടമായേക്കാം
  • ലക്ഷക്കണക്കിന് തൊഴിലാളികള്‍ വിളവെടുപ്പിനായി പടിഞ്ഞാറന്‍ മഹാരാഷ്ട്രയിലും മറ്റ് പല സംസ്ഥാനങ്ങളിലേക്കും കുടിയേറി
  • മറാത്ത്വാഡ, വടക്കന്‍ മഹാരാഷ്ട്ര, വിദര്‍ഭ എന്നിവിടങ്ങളില്‍ നിന്നുള്ള കരിമ്പ് വെട്ടുകാര്‍ക്കാണ് വോട്ടെടുപ്പ് നഷ്ടപ്പെടാന്‍ സാധ്യ


മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ 12 ലക്ഷം പേര്‍ക്ക് വോട്ട് നഷ്ടമായേക്കാമെന്ന് റിപ്പോര്‍ട്ട്. ഇന്ന് കരിമ്പ് വിളവെടുപ്പ് സീസണ്‍ ആരംഭിക്കുകയാണ്. വിവിധ ജില്ലകളില്‍ നിന്ന് ലക്ഷക്കണക്കിന് തൊഴിലാളികള്‍ വിളവെടുപ്പിനായി ഇതിനകം പടിഞ്ഞാറന്‍ മഹാരാഷ്ട്രയിലെയും മറ്റ് പല സംസ്ഥാനങ്ങളിലെയും കരിമ്പ് ബെല്‍റ്റുകളിലേക്ക് കുടിയേറിയതായി മഹാരാഷ്ട്ര കരിമ്പ് കട്ടേഴ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്‍ അറിയിക്കുന്നു.

മറാത്ത്വാഡ, വടക്കന്‍ മഹാരാഷ്ട്ര, വിദര്‍ഭ എന്നിവിടങ്ങളില്‍ നിന്നുള്ള 12 ലക്ഷത്തിലധികം കരിമ്പ് വെട്ടുകാര്‍ക്കാണ് നവംബര്‍ 20ന് നടക്കാനിരിക്കുന്ന സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ടുചെയ്യാനുള്ള അവസരം നഷ്ടപ്പെടാന്‍ സാധ്യത നിലനില്‍ക്കുന്നത്.

തൊഴിലാളികള്‍ തങ്ങളുടെ വോട്ടവകാശം നഷ്ടപ്പെടുത്തുന്നില്ലെന്ന് ഉറപ്പാക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷനോട് നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ട് അസോസിയേഷന്‍ ഔറംഗബാദ് ഹൈക്കോടതി ബെഞ്ചിനെ സമീപിച്ചിട്ടുണ്ട്.

അതേസമയം വോട്ടെടുപ്പിനായി തൊഴിലാളികളെ അവരുടെ നാട്ടിലേക്ക് അയയ്ക്കാന്‍ ശരിയായ ക്രമീകരണം ചെയ്യുമെന്ന് വെസ്റ്റ് ഇന്ത്യന്‍ ഷുഗര്‍ മില്‍സ് അസോസിയേഷന്‍ പറയുന്നു.

മറാത്ത് വാഡ, വടക്കന്‍ മഹാരാഷ്ട്ര, വിദര്‍ഭ എന്നിവിടങ്ങളില്‍ നിന്നുള്ള 12-15 ലക്ഷം തൊഴിലാളികള്‍ പടിഞ്ഞാറന്‍ മഹാരാഷ്ട്ര, കര്‍ണാടക, തെലങ്കാന, ആന്ധ്രാപ്രദേശ്, തമിഴ്‌നാട് എന്നിവിടങ്ങളിലെ കരിമ്പ് കൃഷിയിടങ്ങളിലേക്ക് മാറുന്നുവെന്ന് മഹാരാഷ്ട്ര കരിമ്പ് കട്ടേഴ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്‍ പറയുന്നു.

മറ്റ് പ്രദേശങ്ങളിലേക്ക് കുടിയേറിയവര്‍ 2025 ഏപ്രില്‍ അല്ലെങ്കില്‍ മെയ് വരെ മടങ്ങിവരില്ലെന്നും കരിമ്പ് കട്ടേഴ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്‍ ഹര്‍ജിയില്‍ പറഞ്ഞു.

ജനസംഖ്യയുടെ ഇത്രയും വലിയൊരു വിഭാഗം തങ്ങളുടെ ഫ്രാഞ്ചൈസി വിനിയോഗിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കുകയാണെങ്കില്‍, അത് പങ്കാളിത്ത ജനാധിപത്യത്തിന്റെ ലക്ഷ്യത്തെ പരാജയപ്പെടുത്തുമെന്നാണ് അസോസിയേഷന്‍ പ്രസിസഡന്റ് ജീവന്‍ റാത്തോഡ് പറയുന്നു.

ആറ് പ്രധാന പാര്‍ട്ടികളുള്ള മഹാരാഷ്ട്രയിലെ ഛിന്നഭിന്നമായ രാഷ്ട്രീയത്തില്‍, ഈ കുടിയേറ്റ തൊഴിലാളികളുടെ വോട്ടുകള്‍ പ്രധാനമാണെന്ന് ഒരു രാഷ്ട്രീയ നിരീക്ഷകന്‍ പറഞ്ഞു.

തങ്ങളുടെ ഹര്‍ജിയില്‍, കുടിയേറ്റ തൊഴിലാളികള്‍ക്ക് വോട്ടുചെയ്യാനും ജോലിസ്ഥലത്തേക്ക് മടങ്ങാനും കുടിയേറ്റ തൊഴിലാളികളെ അനുവദിക്കുന്നതിന് തപാല്‍ ബാലറ്റുകളോ യാത്രാ സൗകര്യമോ പോലുള്ള ഉചിതമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ തിരഞ്ഞെടുപ്പ് കമ്മീഷനോട് നിര്‍ദ്ദേശിക്കണമെന്ന് അസോസിയേഷന്‍ കോടതിയോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് ദിവസം ഈ തൊഴിലാളികള്‍ക്ക് അവധി പ്രഖ്യാപിക്കാന്‍ സംസ്ഥാനങ്ങളോട് അഭ്യര്‍ത്ഥിക്കണമെന്നും അവര്‍ കോടതിയോട് ആവശ്യപ്പെട്ടു.

രാജ്യത്തെ ഏറ്റവും മികച്ച പഞ്ചസാര ഉല്‍പ്പാദകരില്‍ മഹാരാഷ്ട്രയില്‍ 200-ലധികം സ്വകാര്യ, സഹകരണ പഞ്ചസാര മില്ലുകള്‍ ഉണ്ട്. കഴിഞ്ഞ വര്‍ഷം 110 ലക്ഷം ടണ്‍ പഞ്ചസാരയാണ് സംസ്ഥാനം ഉല്‍പ്പാദിപ്പിച്ചത്.