image

15 April 2023 11:51 AM GMT

Economy

ഐഎംഎഫ് റിപ്പോർട്ട് ഏറ്റുപിടിച്ച് നിർമല സീതാരാമൻ; 7 % വളർച്ചയുണ്ടാകുമെന്ന് പ്രഖ്യാപനം

MyFin Desk

ഐഎംഎഫ് റിപ്പോർട്ട് ഏറ്റുപിടിച്ച് നിർമല സീതാരാമൻ; 7 % വളർച്ചയുണ്ടാകുമെന്ന് പ്രഖ്യാപനം
X

Summary

  • ഇന്ത്യയിൽ ഊർജസ്വലമായ സംരംഭകത്വ പരിസ്ഥിതി ഉണ്ടാക്കാനായി
  • ഡിജിറ്റലൈസേഷന്റെ പ്രധാന്യം ഊന്നിപ്പറഞ്ഞ നിർമല



2022-23 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ 7% വളർച്ച രേഖപ്പെടുത്തുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ. ഇന്റർനാഷണൽ മോണിറ്ററി ആന്റ് ഫിനാൻഷ്യൽ കമ്മിറ്റി പ്രീനറി മീറ്റിംഗിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

2023ൽ ഏറ്റവും വേഗത്തിൽ വളരുന്ന പ്രധാന സമ്പദ്‌വ്യവസ്ഥയായിരിക്കും ഇന്ത്യയുടേതെന്ന് ഐഎംഎഫും ലോകബാങ്കും നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. ഘടനയിലെ പരിഷ്‌കാരങ്ങളും ആഭ്യന്തര നയ പരിസ്ഥിതിയിലെ മാറ്റങ്ങളുമാണ് ഇതിന് ആക്കം കൂട്ടുകയെന്ന് നിർമല സീതാരാൻ പ്രതികരിക്കുകയും ചെയ്തു.

യോഗത്തിൽ ഡിജിറ്റലൈസേഷന്റെ പ്രധാന്യം ഊന്നിപ്പറഞ്ഞ നിർമല സീതാരാമൻ, ഇന്ത്യയിൽ ഇത് ഊർജസ്വലമായ സംരംഭകത്വ പരിസ്ഥിതി ഉണ്ടാക്കിയെന്നും വിശദീകരിച്ചു. ആഗോള പ്രതിസന്ധികളെ ഒന്നിച്ച് തരണം ചെയ്യേണ്ടതിന്റെ പ്രധാന്യവും മന്ത്രി യോഗത്തിൽ പറഞ്ഞു.

നടപ്പു സാമ്പത്തിക വർഷത്തിൽ ലോകത്തെ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ് വ്യവസ്ഥ ഇന്ത്യയുടേതാണെന്ന് ഐഎംഎഫ് നേരത്തെ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. ചൈനയുടെ സാമ്പത്തിക വളർച്ച 5.2 ശതമാനത്തിൽ നിൽക്കുമ്പോൾ ഇന്ത്യയുടെ വളർച്ചാ നിരക്ക് 5.9 ശതമാനമാണ്.