6 Sep 2023 10:59 AM GMT
Summary
2023 അവസാനത്തോടെ ദിവസവും ഒരു ദശലക്ഷം ഇ-റുപ്പീ ഇടപാടുകള്‍ നടത്താനാണ് ആര്‍ബിഐ ലക്ഷ്യമിടുന്നതു
ഡെല്‍ഹി: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഡിജിറ്റല്‍ കറന്‍സിയെ കോള്‍ മണി മാര്‍ക്കറ്റില്‍ അവതരിപ്പിക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്.
ബാങ്കുകള്‍ക്കിടയിലുള്ള വായ്പ എടുക്കല്‍, വായ്പ നല്‍കല്‍ പ്രക്രിയ കാര്യക്ഷമമാക്കാനാണ് ഇതുവഴി റിസര്‍വ് ബാങ്ക് ലക്ഷ്യമിടുന്നത്.
കോള്‍ മണി സെറ്റില്‍മെന്റുകള്‍ക്കുള്ള ടോക്കണായി സിബിഡിസി ഉപയോഗിക്കാനാണ് ആര്‍ബിഐയുടെ ലക്ഷ്യമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
നിലവില്‍ ഇ-റുപ്പീ റീട്ടെയില്‍, ഹോള്‍സെയില്‍ വിഭാഗങ്ങളിലെ ഇടപാടുകള്‍ക്കുള്ള പൈലറ്റ് ഘട്ടത്തിലാണ്. 2023 അവസാനത്തോടെ ദിവസവും ഒരു ദശലക്ഷം ഇ-റുപ്പീ ഇടപാടുകള്‍ നടത്താനാണ് ആര്‍ബിഐ ലക്ഷ്യമിടുന്നതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 2022വംബര്‍ ഒന്നിനാണ് ഹോള്‍ സെയില്‍ ഇടപാടുകള്‍ക്കുള്ള ഇ-റുപ്പീ പൈലറ്റ് പ്രോജക്ട് ആരംഭിച്ചത്. പിന്നീട് അതേ വര്‍ഷം ഡിസംബര്‍ ഒന്നോടെ ചെറുകിട ഇടപാടുകള്‍ക്കുള്ള ഇ-റൂപ്പീ പൈലറ്റ് പ്രോജക്ടും ആരംഭിച്ചിരുന്നു.