image

24 Nov 2023 11:27 AM GMT

News

ദുബൈ മെട്രോ ബ്ലൂലൈനിന് അനുമതി

MyFin Desk

dubai metro blueline approved
X

Summary

  • 30കിലോമീറ്റര്‍ നീളത്തിലുള്ള ബ്ലൂലൈനിന്റെ പകുതി ഭൂമിക്കടിയിലൂടെ
  • മഹാനഗനഗരത്തിന്റെ പൊതുഗതാഗത ശൃംഖലയെ പരിവര്‍ത്തനം ചെയ്യും


ദുബൈ മെട്രോ പദ്ധതിയുടെ വികസനത്തിന്റെ ഭാഗമായി നിര്‍മ്മിക്കുന്ന പുതിയ പാതയായ ബ്ലൂലൈനിന് അനുമതി ലഭിച്ചു. 18 ബില്യണ്‍ ദിര്‍ഹം ചെലവില്‍ നിര്‍മ്മിക്കുന്ന പദ്ധതി ദുബൈയിലെ ഏറ്റവും വലുതും പ്രധാനപ്പെട്ടതുമായ പൊതുഗതാഗത സംവിധാനമായിരിക്കും.

ബ്ലൂ ലൈന്‍ പദ്ധതിക്ക് വൈസ് പ്രസിഡന്റും യുഎഇ പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അംഗീകാരം നല്‍കി.

30 കിലോമീറ്റര്‍ നീളത്തില്‍ വ്യാപിച്ചുകിടക്കുന്ന ബ്ലൂലൈനിന്റെ പകുതി 70 മീറ്റര്‍ വരെ ആഴത്തില്‍ ഭൂമിക്കടിയിലായിരിക്കും. ഏകദേശം ഒരു ദശലക്ഷം നിവാസികളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്ന, നഗരത്തിന്റെ പൊതുഗതാഗത ശൃംഖലയെ പരിവര്‍ത്തനം ചെയ്യാന്‍ ഉദ്ദേശിച്ചുള്ളതാണ് പ്രസ്തുത പദ്ധതി.

ദുബൈ ക്രീക്ക് മറീന, ഫെസ്റ്റിവല്‍ സിറ്റി, ഇന്റര്‍നാഷണല്‍ സിറ്റി, റാഷിദിയ, അല്‍ വര്‍ഖ, മിര്‍ദിഫ്, നഗര കേന്ദ്രങ്ങളായ സിലിക്കണ്‍ ഒയാസിസ്, അക്കാദമിക് സിറ്റി എന്നിവയുള്‍പ്പെടെയുള്ള പ്രധാന മേഖലകളിലേക്ക് സര്‍വീസ് നടത്തുന്ന വിധമാണ് റൂട്ട് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

ദുബൈയിലെ മെട്രോ ശൃംഖലയിലേക്കുള്ള പുതിയ കൂട്ടിച്ചേര്‍ക്കല്‍ 320,000 പുതിയ യാത്രക്കാര്‍ക്ക് ദിവസേനയുള്ള യാത്ര സുഗമമാക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് നഗരവാസികളുടെ ജീവിതത്തെ തടസമില്ലാതെ സമന്വയിപ്പിക്കും. ദുബൈ മെട്രോ, 2009-ല്‍ സ്ഥാപിതമായതുമുതല്‍, അത് നഗരത്തിന്റെ ഘടനയുടെതന്നെ ഒരു പ്രധാന ഭാഗമാണ്.

ഇന്നുവരെ 2 ബില്ല്യണിലധികം ഉപയോക്താക്കളുള്ള മെട്രോ ഒരു ഗതാഗത മാര്‍ഗ്ഗം മാത്രമല്ല, നഗരത്തിന്റെ ഹൃദയത്തെയും ആത്മാവിനെയും ബന്ധിപ്പിക്കുന്ന ഒരു ലൈഫ്ലൈന്‍ കൂടിയാണ് ഇത്.

ക്രീക്കിന് മുകളിലൂടെയുള്ള ആദ്യത്തെ ട്രെയിന്‍ ക്രോസിംഗ്, സെന്റര്‍പോയിന്റ് സ്റ്റേഷനിലെ റെഡ്, ബ്ലൂ ലൈനുകളെ ബന്ധിപ്പിക്കുന്ന ആദ്യത്തെ ഇന്റര്‍ചേഞ്ച് സ്റ്റേഷന്‍, ക്രീക്ക് സ്റ്റേഷനിലെ ഗ്രീന്‍, ബ്ലൂ ലൈനുകള്‍ക്കിടയിലുള്ള ആദ്യത്തെ ഇന്റര്‍ചേഞ്ച് സ്റ്റേഷന്‍ എന്നിവ പദ്ധതിയില്‍ ഉള്‍പ്പെടുന്നു.

2023-ല്‍ ടെന്‍ഡര്‍, 2024-ല്‍ പ്രോജക്ട് നല്‍കല്‍, 2025-ല്‍ ടണല്‍ ബോറിങ് ആരംഭിക്കല്‍ എന്നിവയോടെ ദുബായ് മെട്രോ ബ്ലൂ ലൈനിന്റെ നിര്‍മാണ പദ്ധതി ഘട്ടം ഘട്ടമായി വികസിക്കും. 2029-ല്‍ പദ്ധതി പ്രവര്‍ത്തനക്ഷമമാകും.

പദ്ധതി പ്രാവര്‍ത്തികമാകുമ്പോള്‍ ദുബൈയുടെ റെയില്‍ ശൃംഖല 78 സ്റ്റേഷനുകളു൦ 131 കിലോമീറ്റർ ദൈർഘ്യമുള്ള പൊതുജന ഗതാഗത സംവിധാനമാകും .