image

25 Oct 2024 2:51 PM GMT

News

അനധികൃത ഖനനം പിടിക്കാൻ 'ഡ്രോൺ സര്‍വെ '

MyFin Desk

അനധികൃത ഖനനം പിടിക്കാൻ ഡ്രോൺ സര്‍വെ
X

കേരളത്തിൽ ഖനനമേഖലയുടെ സർവ്വേയ്ക്കും ഇനി ഡ്രോൺ. മൈനിങ്ങ് ആന്റ് ജിയോളജി വകുപ്പ് കെൽട്രോണിന്റെ സഹായത്തോടെ വികസിപ്പിച്ചെടുത്ത ഡ്രോൺ ലിഡാർ സർവ്വേ പ്രവർത്തനമാരംഭിച്ചു. സാങ്കേതിക കണ്ടുപിടിത്തങ്ങൾ അവതരിപ്പിക്കുന്നതിലൂടെ വകുപ്പിൻ്റെ പ്രവർത്തനങ്ങൾ കൂടുതൽ സുതാര്യവും ചിട്ടയുള്ളതാക്കി മാറ്റുന്നതിനും അനധികൃത ഖനനങ്ങൾ തടയുന്നതിനും ഡ്രോൺ ലിഡാർ സർവേ വഴി സാധിക്കും.

തിരുവനന്തപുരം ജില്ലയിലെ പെരുംകടവിള ഡെൽറ്റ ക്വാറിയിൽ നടന്ന ചടങ്ങിൽ കേരള മിനറൽ ഡ്രോൺ ലിഡാർ സർവേ പദ്ധതിയുടെയും ഡ്രോൺ ലിഡാർ സർവേ പോർട്ടലിൻ്റെയും ഉദ്ഘാടനം വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് നിർവഹിച്ചു. ക്വാറികളുടെ സ്ഥാനമുൾപ്പെടെ ഓൺലൈനിൽ പൊതുജനങ്ങൾക്ക് ലഭ്യമാക്കാൻ സാധിച്ചതിലൂടെ അനധികൃത ക്വാറികളുടെ പ്രവർത്തനം അവസാനിപ്പിക്കാൻ സാധിച്ചിതായി മന്ത്രി പറഞ്ഞു. കൂടാതെ മൈനിങ്ങ് ആന്റ് ജിയോളജി വകുപ്പുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളും ചട്ടങ്ങളും ഉൾപ്പെടുത്തിയുള്ള ഹാൻ്റ്ബുക്ക് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഓഫീസുകളെല്ലാം ഓൺലൈൻ സംവിധാനത്തിലേക്ക് ഏറെക്കുറെ മാറ്റാനും സാധിച്ചതായി മന്ത്രി അറിയിച്ചു.