image

25 Jan 2024 7:38 AM

News

ബെംഗളുരു മെട്രോയ്ക്കുള്ള ആദ്യ ഡ്രൈവറില്ലാ ട്രെയിനിന്റെ ആറ് കോച്ചുകള്‍ ചൈനയില്‍ നിന്ന് എത്തും

MyFin Desk

bengaluru metros first driverless trains coaches will arrive from china
X

Summary

  • ബെംഗളുരു നമ്മ മെട്രോയുടെ യെല്ലോ ലൈനിലായിരിക്കും സര്‍വീസ് നടത്തുക
  • 2024 ജുലൈ മാസമാണു യെല്ലോ ലൈന്‍ പൊതുഗതാഗതത്തിനായി തുറന്നുകൊടുക്കുക
  • പരീക്ഷണ ഓട്ടം മൂന്ന് മാസം


ബെംഗളുരു മെട്രോയ്ക്കുള്ള ആദ്യ ഡ്രൈവറില്ലാ ട്രെയിനിന്റെ ആറ് കോച്ചുകള്‍ ചൈനയില്‍ നിന്ന് എത്തും.

ജനുവരി 20-നാണു ചൈനയില്‍ നിര്‍മിച്ച കോച്ചുകള്‍ ഇന്ത്യയിലേക്ക് കയറ്റി അയച്ചത്. കപ്പല്‍ മാര്‍ഗം ഫെബ്രുവരി മധ്യത്തോടെ ചെന്നൈ തുറമുഖെത്തുന്ന കോച്ചുകള്‍ റോഡ് മാര്‍ഗം ബെംഗളുരു ഹെബ്ബഗോഡി ഡിപ്പോയിലേക്കു കൊണ്ടു പോകും.

മൂന്ന് മാസം പരീക്ഷണ ഓട്ടം നടത്തിയതിനു ശേഷമായിരിക്കും ഡ്രൈവറില്ലാ ട്രെയിന്‍ സര്‍വീസ് ആരംഭിക്കുന്നത്.

ബെംഗളുരു നമ്മ മെട്രോയുടെ യെല്ലോ ലൈനിലായിരിക്കും സര്‍വീസ് നടത്തുക.

18.82 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള യെല്ലോ ലൈന്‍ ആര്‍.വി. റോഡിനെ ബൊമ്മസാന്ദ്രയുമായി ബന്ധിപ്പിക്കുന്നതാണ്.

2024 ജുലൈ മാസമാണു യെല്ലോ ലൈന്‍ പൊതുഗതാഗതത്തിനായി തുറന്നുകൊടുക്കുക.