image

27 July 2024 8:07 AM GMT

News

ഐസിഎൽ ഫിൻകോർപ്പിന്റെ പുതിയ ഡയറക്ടർമാരായി ഡോ. രാജശ്രീ അജിത്തും ഡോ. എം. എൻ ഗുണവർദ്ധൻ ഐ. എ. എസ്സും ചുമതലയേറ്റു

MyFin Desk

ഐസിഎൽ ഫിൻകോർപ്പിന്റെ പുതിയ ഡയറക്ടർമാരായി ഡോ. രാജശ്രീ അജിത്തും ഡോ. എം. എൻ ഗുണവർദ്ധൻ ഐ. എ. എസ്സും ചുമതലയേറ്റു
X

ബാങ്കിംഗ് ഇതര ധനകാര്യ കമ്പനിയായ ഐസിഎൽ ഫിൻകോർപ്പിന്റെ പുതിയ ഡയറക്ടർമാരായി ഡോ. രാജശ്രീ അജിത്തും ഡോ. എം. എൻ ഗുണവർദ്ധൻ ഐ. എ. എസ്സും ചുമതലയേറ്റു. ഫിലോസഫിയിൽ ഡോക്റ്ററേറ്റും 26 വർഷത്തെ പരിജ്ഞാനവുമുള്ള ഡോ. രാജശ്രീ അജിത്ത് നിരവധി ഗവൺമെൻ്റ് സ്ഥാപനങ്ങളുടെ എം.ഡി, ഡയറക്റ്റർ എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുള്ളതാണ്. കെ.റ്റി.ഡി.എഫ്.സി-യിലെ എം.ഡി സ്ഥാനം രാജിവച്ചാണ് ഡോ. രാജശ്രീ അജിത്ത് ഐസിഎൽ ഫിൻകോർപ്പിൻ്റെ ഭാഗമാകുന്നത്. ആലപ്പുഴ ഡിസ്ട്രിക്ട് കളക്റ്ററായിരുന്ന ഡോ. എം. എൻ ഗുണവർദ്ധൻ ഐ. എ. എസ്. 2015-ൽ സ്റ്റേറ്റ് ഇൻഫർമേഷൻ കമ്മീഷണർ ചീഫ് സെക്രട്ടറി റാങ്കിൽ നിന്നുമാണ് വിരമിച്ചത്.

ഐസിഎൽ ഫിൻകോർപ്പിന്റെ സേവനങ്ങൾ

വ്യത്യസ്ത ജീവിത പശ്ചാത്തലങ്ങളിൽ നിന്നുള്ള എല്ലാവർക്കും സമാനതകളില്ലാത്ത സാമ്പത്തിക പരിഹാരമാണ് ഐസിഎൽ ഫിൻകോർപ്പ്. ഏതൊരു വ്യക്തിഗത ആവശ്യങ്ങൾക്കും വ്യവസായ അഭിലാഷങ്ങൾക്കും ഏറ്റവും അനുയോജ്യമായ സാമ്പത്തിക സഹായം കമ്പനി നൽകുന്നു.

ഗോൾഡ് ലോൺ, ബിസിനസ് ലോൺ, വെഹിക്കിൾ ലോൺ, പ്രോപ്പർട്ടി ലോൺ, ഇൻവെസ്റ്റ്‌മെൻ്റ് ഓപ്‌ഷനുകൾ, മണി ട്രാൻസ്ഫർ, ഫോറിൻ എക്‌സ്‌ചേഞ്ച്, ക്രിട്ടിക്കൽ ഇൻഷുറൻസ്, ഹോം ഇൻഷുറൻസ്, ഹെൽത്ത് ഇൻഷുറൻസ്, വെഹിക്കിൾ ഇൻഷുറൻസ്, ലൈഫ് ഇൻഷുറൻസ് എന്നിങ്ങനെ നിരവധി സാമ്പത്തിക സേവനങ്ങളാണ് ജനങ്ങൾക്ക് കമ്പനി വാഗ്‌ദാനം ചെയ്യുന്നത്.

32 വർഷത്തെ പാരമ്പര്യമുള്ള ഐസിഎൽ ഫിൻകോർപ്പിന്, കേരളം, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന, കർണാടക, ഒഡീഷ, മഹാരാഷ്ട്ര, ഗുജറാത്ത് എന്നിവിടങ്ങളിലായി ഇന്ത്യയിലുടനീളം നിരവധി ശാഖകളുണ്ട്. രാജ്യത്തുടനീളം കൂടുതൽ ശാഖകൾ തുറക്കുന്നതുവഴി ഒരു പാൻ ഇന്ത്യ സാന്നിധ്യം സ്ഥാപിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. വിപുലീകരണ പദ്ധതികൾ വേഗത്തിലാക്കുവാനും, പൊതുജനങ്ങളുമായി നിലനിൽക്കുന്ന ബന്ധം വളർത്താനുമാണ് ജനപ്രിയരായ മമ്മൂട്ടിയെയും സാമന്തയെയും ബ്രാൻഡ് അംബാസഡർമാരായി നിയമിച്ചിരിക്കുന്നത്.

കെട്ടുറപ്പുള്ള നേതൃത്വം

1991 മുതൽ ശ്രീ കെ ജി അനിൽ കുമാറിൻ്റെ മേൽനോട്ടത്തിലാണ് കമ്പനി പ്രവർത്തിക്കുന്നത്. തുടക്കത്തിൽ തൃശ്ശൂരിലെ അന്നമനടയിലുള്ള ഒറ്റ ലൊക്കേഷൻ കമ്പനിയായ 'ഇരിഞ്ഞാലക്കുട ക്രെഡിറ്റ്സ് ആൻഡ് ലീസിംഗ് കമ്പനി' എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. പിന്നീട് ഐസിഎൽ ഫിൻകോർപ്പ് ലിമിറ്റഡ് എന്ന് നാമകരണം ചെയ്യപ്പെട്ടു. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങൾ കർശനമായി പാലിച്ചുകൊണ്ട് നൽകുന്ന മികച്ച സേവനങ്ങളിലൂടെ ഇന്ത്യയിലെ ഉപഭോക്താക്കളുടെ വിശ്വാസവും വിശ്വസ്തതയും നേടിയെടുക്കാൻ കമ്പനിക്ക്‌ സാധിച്ചിട്ടുണ്ട്. ഐസിഎൽ ഫിൻകോർപ്പിൻ്റെയും അതിൻ്റെ അനുബന്ധ സ്ഥാപനങ്ങളുടെയും ഈ ശ്രദ്ധേയമായ വളർച്ചയ്ക്കും വിജയത്തിനും പിന്നിൽ, CMD. അഡ്വ. കെ. ജി. അനിൽകുമാർ, ഹോൾ ടൈം ഡയറക്ടറും, CEO-യുമായ ശ്രീമതി. ഉമ അനിൽകുമാർ എന്നിവരുടെ മികച്ച നേതൃത്വമാണ്.