image

18 March 2024 3:40 PM IST

News

ഇനി തിരക്കിനിടയിൽ അലയണ്ട ; ആധാർ സൗജന്യമായി പുതുക്കാം

MyFin Desk

ഇനി തിരക്കിനിടയിൽ അലയണ്ട  ; ആധാർ  സൗജന്യമായി പുതുക്കാം
X

Summary

  • ആധാർ കാർഡ് സൗജന്യമായി പുതുക്കാനുളള സമയപരിധി ജൂൺ 14വരെ നീട്ടിയിരിക്കുകയാണ് കേന്ദ്രസർക്കാർ. ഈ മാസം 14വരെയായിരുന്നു മുൻപ് നിശ്ചയിച്ചിരുന്ന സമയപരിധി
  • ഇതുമായി ബന്ധപ്പെട്ട വിവരം കഴിഞ്ഞ ചൊവ്വാഴ്ചയാണ് യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) അറിയിച്ചത്
  • ഉപയോക്താവിന്റെ വ്യക്തിഗത വിവരങ്ങൾ യുഐഡിഎഐ വെബ്സൈറ്റ് വഴി സൗജന്യമായി മാറ്റാൻ സാധിക്കും. അതേസമയം, വിവരങ്ങൾ ഫിസിക്കൽ കോമൺ സർവീസ് സെന്ററുകൾ വഴിയും പുതുക്കാൻ സാധിക്കും



പലരും ഇപ്പോൾ നേരിടുന്ന ഒരു പ്രേശ്നമാണ് ആധാർ അപ്ഡേറ്റ് ചെയ്യാൻ വേണ്ടി അക്ഷയ സെന്ററുകളിലും മറ്റു ജന സേവാ കേന്ദ്രത്തിലും കയറി ഇറങ്ങുന്നത്.ആ തിരക്കിനിടയിൽ അവിടേക്കു പോകാതെ നമ്മൾക്ക് ഇനി എളുപ്പത്തിൽ സൗജന്യമായി ആധാർ അപ്ഡേറ്റ് ചെയ്യാൻ കഴിയും.ആധാർ കാർഡ് സൗജന്യമായി പുതുക്കാനുളള സമയപരിധി ജൂൺ 14വരെ നീട്ടിയിരിക്കുകയാണ് കേന്ദ്രസർക്കാർ. ഈ മാസം 14വരെയായിരുന്നു മുൻപ് നിശ്ചയിച്ചിരുന്ന സമയപരിധി.ഇതുമായി ബന്ധപ്പെട്ട വിവരം കഴിഞ്ഞ ചൊവ്വാഴ്ചയാണ് യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) അറിയിച്ചത്. മൈ ആധാർ പോർട്ടലിലൂടെയായിരിക്കും ആധാർ വിവരങ്ങൾ പുതുക്കാനുളള അവസരം ലഭ്യമാകുകയെന്നും അറിയിച്ചിട്ടുണ്ട്.മുൻപ് ആധാർ കാർഡ് പുതുക്കുന്നതിനുളള സമയപരിധി 2023 ഡിസംബർ 15ൽ നിന്നും 2024 മാർച്ച്‌ 14 വരെ ദീർഘിപ്പിച്ചിരുന്നു. ഇതാണ് ഇപ്പോൾ മൂന്ന് മാസത്തേക്ക് കൂടി നീട്ടിയിരിക്കുന്നത്. ഉപയോക്താവിന്റെ വ്യക്തിഗത വിവരങ്ങൾ യുഐഡിഎഐ വെബ്സൈറ്റ് വഴി സൗജന്യമായി മാറ്റാൻ സാധിക്കും. അതേസമയം, വിവരങ്ങൾ ഫിസിക്കൽ കോമൺ സർവീസ് സെന്ററുകൾ വഴിയും പുതുക്കാൻ സാധിക്കും. പക്ഷെ ഇതിന് 50 രൂപ ചാർജ് നൽകേണ്ടി വരും.

എങ്ങനെ സൗജന്യമായി പുതുക്കാം?

*യുഐഡിഎഐ വെബ്സൈറ്റായ https://uidai.gov.in/ തുറക്കുക.

* ഉപയോക്താവിന്റെ ആധാർ നമ്പർ ,ക്യാപ്ച്ചാ തുടങ്ങിയവ നൽകുക. ശേഷം മൊബൈൽ നമ്പറുമായി ബന്ധപ്പെട്ട് 'സെന്റ് ഒടിപി' എന്നതിൽ

ക്ലിക്ക് ചെയ്യുക

* അടുത്തതായി 'അപ്ഡേറ്റ് ഡെമോഗ്രഫിക്സ് ഡാറ്റ' എന്ന ഓപ്ഷൻ തിരഞ്ഞെടുത്ത് മാറ്റം വരുത്തേണ്ടവ അപ്ഡേറ്റ് ചെയ്യുക

* തുടർന്ന് 'പ്രൊസീഡ്' എന്നതിൽ ക്ലിക്ക് ചെയ്യുക. ശേഷം ആവശ്യമായ രേഖകൾ അപ്‌ലോഡ് ചെയ്തു നൽകുക.

* അവസാനമായി 'സബ്മിറ്റ്' എന്നതിൽ ക്ലിക്ക് ചെയ്യുന്നതിന് മുൻപ് നൽകിയ വിവരങ്ങൾ ഒരിക്കൽക്കൂടി വെരിഫൈ ചെയ്യുക.

* ഒടുവിൽ 'അപ്‌ഡേറ്റ് റിക്വസ്റ്റ് നമ്പർ ' നൽകി, വരുത്തിയ മാറ്റങ്ങളുടെ സ്റ്റാറ്റസ് പരിശോധിക്കാനും സാധിക്കുന്നതാണ്.