image

3 Nov 2023 9:43 AM

News

ദീപാവലി;കേരള-ബാംഗ്ലൂർ സ്പെഷ്യൽ സർവീസുമായി കെഎസ്ആർടിസി

MyFin Desk

diwali, ksrtc with kerala-bangalore special service
X

Summary

കേരളത്തിൽ നിന്നുള്ള സ്പെഷ്യൽ സർവീസുകൾ നവംബർ 7 മുതൽ 14 വരെയും ബാംഗ്ളൂരിൽ നിന്നുള്ള സർവീസുകൾ 8 മുതൽ 15 വരെയുമാണ് നടത്തുക.


ദീപാവലിയോടനുബന്ധിച്ച് കെഎസ്ആർടിസി നവംബർ ഏഴു മുതൽ മുതൽ 15 വരെ കേരളത്തില്‍നിന്നു ബംഗളൂരിവിലേക്കും തിരിച്ചും 32 അധിക സർവീസുകള്‍ നടത്തും.

കണ്ണൂർ ,കോഴിക്കോട്, ത്രിശൂർ, എറണാകുളം,കോട്ടയം,തിരുവനന്തപുരം, ഉൾപ്പെടെയുള്ള ഡിപ്പോകളിൽ നിന്ന് ബാംഗ്ളൂരിലേക്കും തിരിച്ചും സ്പെഷ്യൽ സർവീസുകൾ ഉണ്ടാവും. കേരളത്തിൽ നിന്നുള്ള സ്പെഷ്യൽ സർവീസുകൾ നവംബർ 7 മുതൽ 14 വരെയും ബാംഗ്ളൂരിൽ നിന്നുള്ള സർവീസുകൾ 8 മുതൽ 15 വരെയുമാണ് നടത്തുക. അധികമായി നടത്തുന്ന അന്തർസംസ്ഥാന സർവീസുകളിലൂടെ ബംഗളരൂ റൂട്ടിലെ തിരക്ക് കുറയ്ക്കാം എന്നാണ് പ്രതീക്ഷക്കുന്നത്.

കേരള- ബാംഗ്ലൂർ കെഎസ്ആർടിസി ( നവംബർ 07 - 14 )

1. 22.30 കോഴിക്കോട് - ബാംഗ്ലൂർ സൂപ്പർ ഡീലക്സ് ( മാനന്തവാടി കുട്ട വഴി)

2.22.15 കോഴിക്കോട് - ബാംഗ്ലൂർ സൂപ്പർ ഡീലക്സ് (മാനന്തവാടി, കുട്ട വഴി)

3.22.50 കോഴിക്കോട് - ബാംഗ്ലൂർ സൂപ്പർ ഡീലക്സ് (മാനന്തവാടി, കുട്ട വഴി)

4. 23.15 കോഴിക്കോട് - ബാംഗ്ലൂർ സൂപ്പർ എക്സ്പ്രസ്സ് ( മാനന്തവാടി, കുട്ട വഴി)

5. 19.00 മലപ്പുറം- ബാംഗ്ലൂർ സൂപ്പർ ഡീലക്സ് (ഒന്നിടവിട്ട ദിവസങ്ങളിൽ മാനന്തവാടി, കുട്ട വഴി

6. 19.15 തൃശ്ശൂർ - ബാംഗ്ലൂർ സൂപ്പർ ഡീലക്സ് ( പാലക്കാട്, കോയമ്പത്തൂർ, സേലം വഴി)

7. 19.45 തൃശ്ശൂർ - ബാംഗ്ലൂർ സൂപ്പർ ഡീലക്സ് (പാലക്കാട്, കോയമ്പത്തൂർ, സേലം വഴി)

8. 18.30 എറണാകുളം - ബാംഗ്ലൂർ സൂപ്പർ ഡീലക്സ് ( പാലക്കാട്, കോയമ്പത്തൂർ, സേലം വഴി)

9.19.00 എറണാകുളം - ബാംഗ്ലൂർ സൂപ്പർ ഡീലക്സ് (പാലക്കാട്, കോയമ്പത്തൂർ, സേലം വഴി)

10. 19.15 എറണാകുളം - ബാംഗ്ലൂർ സൂപ്പർ ഡീലക്സ് ( പാലക്കാട്, കോയമ്പത്തൂർ, സേലം വഴി)

11. 19.30 എറണാകുളം - ബാംഗ്ലൂർ സൂപ്പർ ഡീലക്സ് (പാലക്കാട്, കോയമ്പത്തൂർ, സേലം വഴി)

12. 18.10 കോട്ടയം - ബാംഗ്ലൂർ സൂപ്പർ ഡീലക്സ് ( പാലക്കാട്, കോയമ്പത്തൂർ, സേലം വഴി)

12. 19.01 കണ്ണൂർ - ബാംഗ്ലൂർ സൂപ്പർ എക്സ്പ്രസ്സ്‌ ( ഇരിട്ടി വഴി)

14. 22.10 കണ്ണൂർ - ബാംഗ്ലൂർ സൂപ്പർ ഡീലക്സ് (ഇരിട്ടി വഴി)

15. 17.30 പയ്യന്നൂർ - ബാംഗ്ലൂർ സൂപ്പർ എക്സ്പ്രസ്സ്‌ ( ചെറുപുഴ വഴി)

16. 20.00 തിരുവനന്തപുരം-ബാംഗ്ലൂർ സൂപ്പർ ഡീലക്സ് (നാഗർകോവിൽ, മധുര വഴി)

ബാംഗ്ലൂർ-കേരള കെഎസ്ആർടിസി (നവംബർ 8 - 15)

1. 19.45 ബാംഗ്ലൂർ - കോഴിക്കോട് സൂപ്പർ ഡീലക്സ് ( കുട്ട, മാനന്തവാടി വഴി)

2. 20.15 ബാംഗ്ലൂർ - കോഴിക്കോട് സൂപ്പർ ഡീലക്സ് - കുട്ട, മാനന്തവാടി വഴി)

3. 20.50 ബാംഗ്ലൂർ -- കോഴിക്കോട്- സൂപ്പർ ഡീലക്സ് കുട്ട, മാനന്തവാടി വഴി)

4. 22.50 ബാംഗ്ലൂർ - കോഴിക്കോട്- സൂപ്പർ എക്സ്പ്രസ്സ്‌ കുട്ട, മാനന്തവാടി വഴി

5. 20.45 ബാംഗ്ലൂർ - മലപ്പുറം സൂപ്പർ ഡീലക്സ് (ഇതര ദിവസങ്ങൾ) കുട്ട, മാനന്തവാടി വഴി)

6. 19.15 ബാംഗ്ലൂർ - തൃശ്ശൂർ സൂപ്പർ ഡീലക്സ് - സേലം, കോയമ്പത്തൂർ, പാലക്കാട് വഴി)

7. 21.15 ബാംഗ്ലൂർ - തൃശ്ശൂർ സൂപ്പർ ഡീലക്സ്- സേലം, കോയമ്പത്തൂർ, പാലക്കാട് വഴി)

8. 18.45 ബാംഗ്ലൂർ - എറണാകുളം- സൂപ്പർ ഡീലക്സ് സേലം, കോയമ്പത്തൂർ, പാലക്കാട് വഴി)

9. 19.30 ബാംഗ്ലൂർ - എറണാകുളം - സൂപ്പർ ഡീലക്സ് സേലം, കോയമ്പത്തൂർ, പാലക്കാട് വഴി)

10. 19.45 ബാംഗ്ലൂർ - എറണാകുളം- സൂപ്പർ ഡീലക്സ് സേലം, കോയമ്പത്തൂർ, പാലക്കാട് വഴി)

11. 20.30 ബാംഗ്ലൂർ - എറണാകുളം സൂപ്പർ ഡീലക്സ് സേലം, കോയമ്പത്തൂർ, പാലക്കാട് വഴി )

12. 19.45 ബാംഗ്ലൂർ - കോട്ടയം സൂപ്പർ ഡീലക്സ് സേലം, കോയമ്പത്തൂർ, പാലക്കാട് വഴി)

13. 21.40 ബാംഗ്ലൂർ - കണ്ണൂർ സൂപ്പർ എക്സ്പ്രസ്സ്‌ ഇരിട്ടി വഴി)

14. 20.30 ബാംഗ്ലൂർ - കണ്ണൂർ സൂപ്പർ ഡീലക്സ് ഇരിട്ടി വഴി)

15. 22.15 ബാംഗ്ലൂർ - പയ്യന്നൂർ സൂപ്പർ എക്സ്പ്രസ്സ്‌ ചെറുപുഴ വഴി)

16. 18.00 ബാംഗ്ലൂർ - തിരുവനന്തപുരം സൂപ്പർ ഡീലക്സ് നാഗർകോവിൽ വഴി)

സ്പെഷ്യൽ സർവീസുകളുടെ ഓൺലൈൻ ടിക്കറ്റ് റിസർവേഷൻ ആരംഭിച്ചു.

വെബ്സൈറ്റ്‌: www.online.keralartc.com, www.onlineksrtcswift.com

മൊബൈൽ ആപ്‌: ENTE KSRTC NEO OPRS.