13 Oct 2023 4:51 AM GMT
Summary
എ.ഷിബുവാണ് പുതിയ പത്തനംതിട്ട ജില്ലാ കലക്ടര്‍
പത്തനംതിട്ട കലക്ടര്‍ ദിവ്യ എസ്. അയ്യരെ വിഴിഞ്ഞം തുറമുഖം എംഡിയായി സംസ്ഥാന സര്‍ക്കാര്‍ നിയമിച്ചു.15നാണ് വിഴിഞ്ഞം തുറമുഖം ഉദ്ഘാടനം ചെയ്യുന്നത്.
അദീല അബ്ദുല്ലയായിരുന്നു എംഡി. ഇവരെ നീക്കിക്കൊണ്ടാണ് പുതിയ എംഡിയെ നിയമിച്ചത്. എ.ഷിബുവാണ് പുതിയ പത്തനംതിട്ട ജില്ലാ കലക്ടര്‍.
സംസ്ഥാനത്ത് ഐഎഎസ് ഉദ്യോഗസ്ഥ തലത്തില്‍ വ്യാപക അഴിച്ചുപണി നടത്തി.ആലപ്പുഴ, കൊല്ലം, കണ്ണൂര്‍, മലപ്പുറം, കോഴിക്കോട് കലക്ടര്‍മാരെ മാറ്റി.ആലപ്പുഴ കലക്ടറായിരുന്ന ഹരിത വി. കുമാറിനെ മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പ് ഡയറക്ടറായി നിയമിച്ചു.
ജോണ്‍ വി. സാമുവലാണ് പുതിയ ആലപ്പുഴ കലക്ടര്‍.വി.ആര്‍.വിനോദാണ് പുതിയ മലപ്പുറം കലക്ടര്‍. ദേവി ദാസ് പുതിയ കൊല്ലം കലക്ടറാകും. അരുണ്‍ കെ. വിജയനാണ് പുതിയ കണ്ണൂര്‍ കലക്ടര്‍. കുമാര്‍ സിങ് കോഴിക്കോട് പുതിയ കലക്ടറാകും.