27 Aug 2023 10:11 AM GMT
Summary
- പരീക്ഷണാടിസ്ഥാനത്തില്‍ നടത്തിയ കയറ്റുമതി വിജയകരം
- വടക്കുകിഴക്കന്‍ മേഖലയില്‍നിന്ന് പഴങ്ങള്‍ക്കും പച്ചക്കറികള്‍ക്കും പുതിയ വിപണി തുറക്കുന്നു
ആസാമില്‍നിന്ന് സിംഗപ്പൂരിലേക്ക് ഫ്രഷ് പഴങ്ങളും പച്ചക്കറികളും നേരിട്ട് കയറ്റുമതി ചെയ്യുന്നതിന് മുന്നോടിയായി നടത്തിയ ട്രയല്‍ വിജയകരമായിരുന്നുവെന്ന് അധികൃതര്‍ അറിയിച്ചു. പദ്ധതിക്ക് സിംഗപ്പൂര്‍ വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ മേല്‍നോട്ടമുണ്ടാകും. കാപ്പി പ്ലം, സ്റ്റാര്‍ ഫ്രൂട്ട്, ചക്ക, ആസാം നാരങ്ങ, പൈനാപ്പിള്‍ എന്നിവ കയറ്റി അയച്ചതില്‍ ഉള്‍പ്പെടുന്നതായി കെഎഡിലിയന്‍ ഇന്നൊവേഷന്‍സ് ആന്‍ഡ് എക്സ്പോര്‍ട്ട് സെന്ററിന്റെ സ്ഥാപകനായ അചിന്ത്യ കുമാര്‍ ദാസ് പറയുന്നു. സാധനങ്ങള്‍ ഓഗസ്റ്റ് 23 ന് ഡ്രക് എയര്‍ കൊണ്ടുപോയി.
ഒരു സാംപിള്‍ എന്ന നിലക്ക് 24കിലോഗ്രാം മാത്രമാണ് കയറ്റി അയച്ചത്. ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ എക്സ്പോര്‍ട്ട് ഓര്‍ഗനൈസേഷന്‍, എപിഇഡിഎ, കെഎഡിലിയന്‍ എന്നിവയുടെ പിന്തുണയോടെ സിംഗപ്പൂരിലെ വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെയും ഇന്ത്യയുടെ വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെയും സഹകരണത്തോടെയാണ് ഈ പദ്ധതി നടപ്പാക്കുന്നത്.
സൈറ്റില്‍ പഴങ്ങള്‍ സന്ദര്‍ശിച്ച് കണ്ടതിന് ശേഷം സിംഗപ്പൂര്‍ അധികൃതര്‍ സംതൃപ്തി പ്രകടിപ്പിച്ചതായി ദാസ് പറഞ്ഞു.
പദ്ധതിയുടെ പിന്നിലുള്ള ടീമിനെ അഭിനന്ദിക്കാന്‍ ഇന്ത്യയിലെ സിംഗപ്പൂര്‍ ഹൈക്കമ്മീഷണര്‍ സൈമണ്‍ വോംഗും എക്‌സ് വഴി സന്ദേശം അയച്ചു.
'ആസാമില്‍ നിന്ന് സിംഗപ്പൂരിലേക്കുള്ള പഴങ്ങളുടെ ആദ്യ വിമാന ചരക്ക് കയറ്റുമതി പ്രഖ്യാപിക്കുന്നതില്‍ എനിക്ക് സന്തോഷമുണ്ട്. ഇത് വടക്കുകിഴക്കന്‍ മേഖലയില്‍ നിന്ന് സിംഗപ്പൂരിലേക്ക് നേരിട്ട് കാര്‍ഷിക-കയറ്റുമതി എന്ന ലക്ഷ്യം കുറിക്കും. ഇതിന് മുന്‍കൈയെടുത്തതിന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയോട് ഞങ്ങള്‍ നന്ദി പറയുന്നു,' അദ്ദേഹം പറഞ്ഞു.
'ഇത് അസമില്‍ നിന്നും നോര്‍ത്ത് ഈസ്റ്റില്‍ നിന്നുമുള്ള പഴങ്ങള്‍ക്കും പച്ചക്കറികള്‍ക്കും പുതിയ വിപണികള്‍ തുറക്കുമെന്നതില്‍ സംശയമില്ലെന്ന് ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ എക്സ്പോര്‍ട്ട് ഓര്‍ഗനൈസേഷന്‍ ആസാം മേധാവി കൗശിക് ദത്ത പറഞ്ഞു. 'ഇത് ആസാമില്‍ നിന്നും നോര്‍ത്ത് ഈസ്റ്റില്‍ നിന്നുമുള്ള പഴങ്ങള്‍ക്കും പച്ചക്കറികള്‍ക്കും പുതിയ വിപണികള്‍ തുറക്കുമെന്നതില്‍ സംശയമില്ല' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.