image

5 Nov 2024 8:33 AM

News

സംരംഭകർക്ക് ഡിജിറ്റൽ മാർക്കറ്റിങ്ങിൽ പരിശീലനം: ഇപ്പോൾ അപേക്ഷിക്കാം

MyFin Desk

training in digital marketing for entrepreneurs
X

കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് (KIED) സംരംഭകർക്കായി ഡിജിറ്റൽ മാർക്കറ്റിങ്ങിൽ ത്രിദിന പരിശീലനം സംഘടിപ്പിക്കുന്നു. നവംബർ 13 മുതൽ 15 വരെ കളമശേരിയിലെ KIED ക്യാമ്പസിലാണു പരിശീലനം. എംഎസ്എംഇ മേഖലയിലെ സംരംഭകർക്കും എക്സിക്യൂട്ടീവ്സിനും പരിശീലനത്തിൽ പങ്കെടുക്കാം.

ഇൻട്രൊഡക്ഷൻ ടു ഡിജിറ്റൽ മാർക്കറ്റിങ് ടൂൾസ്, ഗൂഗിൾ മൈ ബിസിനസ്, ഇൻട്രൊഡക്ഷൻ ടു കാൻവ, സോഷ്യൽ മീഡിയ മാർക്കറ്റിങ് ഫോർ ബിസിനസ്, വെബ്സൈറ്റ് ഡെവലപ്മെന്റ് ആൻഡ് മാനേജ്‌മെന്റ്‌, എസ്ഇഒ സ്ട്രാറ്റജീസ്, ഗൂഗിൾ ആഡ്സ്, എഐ ഇൻ മാർക്കറ്റിങ്, പ്രാക്ടിക്കൽ സെഷൻസ് തുടങ്ങിയ വിഷയങ്ങളാണ് പരിശീലനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 2950 രൂപയാണ് പരിശീലന ഫീസ്. പട്ടികജാതി പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർക്ക് ഇളവുണ്ട്.

പങ്കെടുക്കാൻ താൽപര്യമുള്ളവർ http://kied.info/training-calender/ ൽ നവംബർ 10 നകം അപേക്ഷ സമർപ്പിക്കണം. തിരഞ്ഞെടുക്കപ്പെടുന്ന 30 പേർ ഫീസടച്ചാൽ മതി. വിശദവിവരങ്ങൾക്ക്: 0484-2532890, 0484- 2550322, 9188922800.