23 April 2024 11:43 AM
Summary
- സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്
- പിടിച്ചെടുത്തത് 2.2 കോടി രൂപ വില വരുന്ന ഡയമണ്ട്
- മുംബൈ വിമാനത്താവളത്തിലാണു സംഭവം
മുംബൈ-ബാങ്കോങ് യാത്രയ്ക്കിടെ ബാഗേജില്‍ യാത്രക്കാര്‍ സൂക്ഷിച്ച നൂഡില്‍സില്‍ നിന്നും വജ്രങ്ങള്‍ കസ്റ്റംസ് കണ്ടെത്തി. മുംബൈ വിമാനത്താവളത്തിലാണു സംഭവം. നൂഡില്‍സില്‍ നിന്നും വജ്രങ്ങളും ശരീരഭാഗങ്ങളില്‍ നിന്ന് സ്വര്‍ണവും കസ്റ്റംസ് ഉദ്യോഗസ്ഥര്‍ കണ്ടെടുത്തു. ഇവയ്ക്ക് 6.46 കോടി രൂപ മൂല്യം വരുന്നതാണ്.4.44 കോടി രൂപ വില വരുന്ന 6.8 കിലോ സ്വര്‍ണം, 2.2 കോടി രൂപ വില വരുന്ന ഡയമണ്ട് എന്നിവയാണ് പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് 4 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഏപ്രില്‍ 22 ന് മുംബൈ കസ്റ്റംസ് പുറത്തുവിട്ട കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്.