29 Nov 2023 6:43 AM
Summary
ഏവരിലും കൗതുകം ജനിപ്പിച്ചത് അദ്ദേഹം ഓടിക്കുന്ന വാഹനത്തിന്റെ നമ്പറാണ്
കാറുകളോടും ബൈക്കുകളോടും വലിയ ഇഷ്ടം സൂക്ഷിക്കുന്ന വ്യക്തിയാണു ആരാധകര്‍ ഇഷ്ടത്തോടെ ' മഹി ' എന്നു വിളിക്കുന്ന മഹേന്ദ്ര സിംഗ് ധോണി. പഴയതും പുതിയതുമായ വാഹനങ്ങളുടെ വലിയൊരു ശേഖരം തന്നെ ധോണിക്ക് സ്വന്തമായുണ്ട്.
ഇപ്പോള്‍ ഇതാ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ നായകന്‍ മെഴ്‌സിഡസ് ജി-ക്ലാസ് ഡ്രൈവ് ചെയ്യുന്ന വീഡിയോ വൈറലായിരിക്കുകയാണ്.
ധോണിയുടെ സ്വദേശമായ റാഞ്ചിയില്‍ മെഴ്‌സിഡസ് ജി-ക്ലാസ് ഡ്രൈവ് ചെയ്യുന്ന വീഡിയോയാണ് ശ്രദ്ധിക്കപ്പെട്ടത്. എന്നാല്‍ ഏവരിലും കൗതുകം ജനിപ്പിച്ചത് അദ്ദേഹം ഓടിക്കുന്ന വാഹനത്തിന്റെ നമ്പറാണ്. ' 0007 ' എന്നാണ് നമ്പര്‍ പ്ലേറ്റില്‍ ദൃശ്യമായത്. ജയിംസ് ബോണ്ടിന്റെ 007 എന്ന നമ്പറുമായി സാദൃശ്യമുള്ളതാണ് ഇതും.
ആഡംബരത്തിന്റെയും സാഹസികതയുടെയും പ്രതീകമാണ് മെഴ്‌സിഡസ് ജി ക്ലാസ്. ഇത് ' ജി-വാഗണ്‍ ' എന്നും അറിയപ്പെടുന്നു.