13 Jan 2025 10:22 AM GMT
വെള്ളിയാഴ്ച മുതലാണ് സംസ്ഥാനത്ത് 20 കോച്ചുകളുള്ള വന്ദേ ഭാരത് ഓടിത്തുടങ്ങിയത്. ആദ്യ യാത്രയിൽ 1,440 പേരാണ് ട്രെയിനിൽ യാത്ര ചെയ്തത്. കന്നിയാത്രയിൽ തന്നെ 100 ശതമാനം ബുക്കിംഗുകൾ ലഭിച്ചെന്ന് റെയിൽവേ വൃത്തങ്ങൾ അറിയിച്ചു. ഐആർസിടിസി ബുക്കിംഗ് ആപ്പ് അനുസരിച്ച് തുടർന്നുള്ള ദിവസങ്ങളിലും ബുക്കിങ്ങുകൾ വെയിറ്റിംഗ് ലിസ്റ്റ് വിഭാഗത്തിലാണെന്നാണ് വിവരം.
16 കോച്ചുകളുള്ള വന്ദേ ഭാരതിന് പകരം 20 കോച്ചുകളുള്ള വന്ദേ ഭാരത് എത്തിയപ്പോൾ 312 സീറ്റാണ് വർധിച്ചിരിക്കുന്നത്. ഒക്യുപെൻസി റേറ്റിൽ മുന്നിൽ നിൽക്കുന്ന കേരളത്തിലെ വന്ദേ ഭാരതിൽ ടിക്കറ്റ് ലഭിക്കുന്നില്ലെന്ന പരാതിയ്ക്ക് ഇതോടെ പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ കൂടുതൽ സീറ്റുകളായിട്ടും യാത്രക്കാരുടെ എണ്ണം കൂടുകയാണ്. ഇതോടെ കേരളത്തിന്റെ രണ്ടാം വന്ദേഭാരതിന്റെ സീറ്റും വര്‍ധിപ്പിച്ചിരിക്കുകയാണ് റെയില്‍വേ.
ആലപ്പുഴ വഴി ഓടുന്ന തിരുവനന്തപുരം-മംഗളൂരു-തിരുവനന്തപുരം വന്ദേഭാരതിന്റെ കോച്ചുകള്‍ എട്ടില്‍ നിന്ന് 16 ആക്കിയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. ഇതോടെ 512 സീറ്റുകള്‍ ഉണ്ടായിരുന്ന ട്രെയിനില്‍ 1024 സീറ്റാകും. അതേസമയം സീറ്റ് വര്‍ധിപ്പിച്ച ശേഷം വന്ദേഭാരത് ഓടുന്നതിന്റെ തീയതി പ്രഖ്യാപിച്ചിട്ടില്ല. ഏതായാലും കേരളത്തില്‍ വന്ദേഭാരതിന് ലഭിക്കുന്ന ജനപ്രീതിയും വരുമാനവും പരിഗണിച്ചാണ് റെയില്‍വേയുടെ നീക്കം.