image

4 Nov 2023 11:43 AM

News

സെപ്റ്റംബറില്‍ നഷ്ടം കുറച്ച് ഡെലിവേരി

MyFin Desk

സെപ്റ്റംബറില്‍ നഷ്ടം കുറച്ച് ഡെലിവേരി
X

Summary

മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 254 കോടി രൂപയായിരുന്നു നഷ്ടം


ലോജിസ്റ്റിക്‌സ് സ്ഥാപനമായ ഡെലിവേരി 2023 സെപ്റ്റംബര്‍ പാദത്തില്‍ നഷ്ടം 103 കോടി രൂപയായി കുറച്ചു. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 254 കോടി രൂപയായിരുന്നു നഷ്ടം രേഖപ്പെടുത്തിയത്.

സെപ്റ്റംബറില്‍ കമ്പനിയുടെ വരുമാനം 8 ശതമാനം വര്‍ധിച്ച് 1,941.7 കോടി രൂപയായി. മുന്‍വര്‍ഷമിത് 1,796 കോടി രൂപയായിരുന്നു.

നവംബര്‍ മൂന്നിന് അവസാനിച്ച വ്യാപാരത്തില്‍ കമ്പനിയുടെ ഓഹരി വില ക്ലോസ് ചെയ്തത് 402.25 രൂപയ്ക്കായിരുന്നു. ഇത് ഐപിഒ വിലയേക്കാള്‍ 17 ശതമാനം കുറവാണ്.

ഐപിഒ സമയത്ത് കമ്പനിയുടെ ഓഹരി ഒരെണ്ണം 487 രൂപയായിരുന്നു. 2022 മെയ് മാസത്തിലായിരുന്നു ഐപിഒ.