image

11 Nov 2023 7:17 AM

News

മൂന്നുകോടിരൂപയ്ക്ക് ഡെല്‍ഹിയിലെ അന്തരീക്ഷ മലിനീകരണം ഒഴിവാക്കാം

MyFin Desk

Air pollution in Delhi can be avoided for three crore rupees
X

Summary

  • ഐഐടി കാണ്‍പൂരിലെ ഗവേഷകരാണ് ഈ നിര്‍ദ്ദേശം മുന്നോട്ടുവെച്ചിട്ടുള്ളത്
  • ഒരു ചതുരശ്ര കിലോമീറ്റര്‍ ക്ലൗഡ് ഏരിയ കവര്‍ ചെയ്യാന്‍ ഒരു ലക്ഷം രൂപ


മൂന്നുകോടി രൂപയ്ക്ക് ഡെല്‍ഹി എന്‍സിആറിലെ അന്തരീക്ഷ മലിനീകരണം ഒഴിവാക്കാമെന്നും ഈ പ്രക്രിയ ഒരാഴ്ചയെങ്കിലും ആശ്വാസം നല്‍കുമെന്നും ഐഐടി കാണ്‍പൂര്‍ ഗവേഷകര്‍.

വായുസഞ്ചാരമുള്ള സമയത്ത് ക്ലൗഡ് സീഡിംഗിനായി ഒരു ചതുരശ്ര കിലോമീറ്റര്‍ ക്ലൗഡ് ഏരിയ കവര്‍ ചെയ്യാന്‍ ഒരു ലക്ഷം രൂപ വേണ്ടിവരുമെന്ന് അവര്‍ പറഞ്ഞു.

ഡെല്‍ഹി സര്‍ക്കാരുമായി സഹകരിച്ച് കൃത്രിമ മഴ പെയ്യിക്കുന്ന പദ്ധതിയുടെ ഭാഗമായി 300 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള ഒരു മേഘമാണ് ഇന്‍സ്റ്റിറ്റ്യൂട്ട് ലക്ഷ്യമിടുന്നത്. ഡെല്‍ഹിയും സമീപ പ്രദേശങ്ങളും കഴിഞ്ഞ ഒരാഴ്ചയോ മറ്റോ അപകടകരമായ വായുവിന്റെ നിലവാരം നേരിടുകയാണ്.

'ഏകദേശം 300 ചതുരശ്ര കിലോമീറ്റര്‍ വലിപ്പമുള്ള ഒരു മേഘത്തെയാണ് ഞങ്ങള്‍ നോക്കുന്നത്. ഇതോടെ, 1,200 ചതുരശ്ര കിലോമീറ്റര്‍ ഉപരിതല വിസ്തീര്‍ണ്ണമുള്ള വിസ്തീര്‍ണ്ണമുള്ള ഡെല്‍ഹി (ദേശീയ തലസ്ഥാന മേഖല) മുഴുവന്‍ ഉള്‍ക്കൊള്ളാനാണ് ഞങ്ങള്‍ ലക്ഷ്യമിടുന്നത്,', ഐഐടി കാണ്‍പൂര്‍ എന്‍ജിനീയറിങ് വിഭാഗം കമ്പ്യൂട്ടര്‍ സയന്‍സ് പ്രൊഫ. മനീന്ദ്ര അഗര്‍വാള്‍ പറഞ്ഞു.

ബുധനാഴ്ച ഐഐടി കാണ്‍പൂര്‍ ഗവേഷകര്‍ പദ്ധതിയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഡെല്‍ഹി സര്‍ക്കാര്‍ പ്രതിനിധികളെ കണ്ടിരുന്നു. തലസ്ഥാനത്തെ അന്തരീക്ഷ മലിനീകരണം ഇല്ലാതാക്കാന്‍ കൃത്രിമ മഴ പെയ്യിക്കുന്ന പദ്ധതിക്ക് നാല് പ്രധാന അനുമതികളെങ്കിലും ആവശ്യമാണ്.

ആഭ്യന്തര മന്ത്രാലയം, എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ, പ്രതിരോധ മന്ത്രാലയം, ഡയറക്ടറേറ്റ് ജനറല്‍ സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) എന്നിവയില്‍ നിന്നുള്ള അനുമതികളും ഇതില്‍ ഉള്‍പ്പെടുന്നു,'' അഗര്‍വാള്‍ പറഞ്ഞു.