16 Feb 2024 5:16 PM IST
Summary
- ഫെബ്രുവരി 13 നാണ് പഞ്ചാബില്‍ നിന്നുള്ള കര്‍ഷകര്‍ ദേശീയ തലസ്ഥാനത്തേക്ക് പ്രതിഷേധ മാര്‍ച്ച് ആരംഭിച്ചത്
- കര്‍ഷകരുടെ പ്രശ്‌നം പരിഹരിക്കണമെന്നും വ്യാപാര സംഘടന അഭ്യര്‍ഥിച്ചു
- സര്‍ക്കാരും കര്‍ഷക സംഘടനാ പ്രതിനിധികളും 18 ന് ചര്‍ച്ച ചെയ്യും
രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷക സമരം മൂലം 300 കോടി രൂപയുടെ വ്യാപാര നഷ്ടം ഇതുവരെയുണ്ടായതായി കണക്കാക്കുന്നുവെന്നു കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്‌സ് (സിഎഐടി) ഫെബ്രുവരി 16 ന് പറഞ്ഞു.
സാധാരണയായി 5 ലക്ഷത്തോളം വരുന്ന വ്യാപാരികള്‍ സമീപ സംസ്ഥാനങ്ങളില്‍നിന്ന് പല സാധനങ്ങള്‍ വാങ്ങാനായി ഡല്‍ഹിയിലെത്താറുണ്ട്. എന്നാല്‍ കര്‍ഷക സമരം കാരണം അവരെത്തുന്നില്ലെന്ന് സിഎഐടി അറിയിച്ചു.
ഫെബ്രുവരി 13 മുതലാണ് കര്‍ഷക സമരം ആരംഭിച്ചത്. മിനിമം താങ്ങുവില ഗ്യാരന്റി നിയമവിധേയമാക്കുന്നതുള്‍പ്പെടെയുള്ള വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണു കര്‍ഷകര്‍ ' ഡല്‍ഹി ചലോ ' പ്രതിഷേധം സംഘടിപ്പിച്ചിരിക്കുന്നത്.