image

9 Nov 2023 3:16 PM IST

News

ഡൽഹിയെ രക്ഷിക്കാൻ കൃത്രിമ മഴയും

MyFin Desk

artificial rain to save delhi
X

Summary

ലോകത്തെ ഏറ്റവും ``അധികം മലിനമായ രാജ്യ തലസ്ഥാന''മായി മാറിയിരിക്കുകയാണ് ഡൽഹി ഇപ്പോൾ .


ഒരാഴ്ചയായി നീണ്ടു നിൽക്കുന്ന വിഷപുകയിൽ നിന്ന് രാജ്യ തലസ്ഥാനത്തെ രക്ഷിക്കാൻ കൃത്രിമ മഴ പെയ്യിക്കാൻ ഒരുങ്ങി ഡൽഹി സർക്കാർ. ഇത് ആദ്യമായാണ് പുകയിൽ നിന്ന് ഡൽഹിയെ രക്ഷിക്കാൻ ഇങ്ങനെ ഒരു നീക്കം. ലോകത്തെ ഏറ്റവും ``അധികം മലിനമായ രാജ്യ തലസ്ഥാന''മായി മാറിയിരിക്കുകയാണ് ഡൽഹി ഇപ്പോൾ .

നഗരത്തെ പുക മൂടിയതിനെ തുടർന്ന് ഡൽഹിയിലെ സ്കൂളുകൾ പൂട്ടി, നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവെച്ചു. വാഹന നീക്കങ്ങൾക്കും ഇനിയും വലിയ നിയന്ത്രണങ്ങൾ കൊണ്ടുവന്നേക്കും.

നിയമപരമായ അനുവാദം കിട്ടുന്ന മുറയ്ക്കും, കാലാവസ്ഥയുടെ സ്ഥിതി അനുസരിച്ചും ഏതാണ്ട് നവംബർ 20 മുതൽ കൃത്രിമ മഴ പെയ്യിക്കാനുള്ള ശ്രമങ്ങൾ ആരംഭിക്കുമെന്ന് ഡൽഹി സർക്കാരിലെ പരിസ്ഥിതി മന്ത്രി ഗോപാൽ റായ് പറഞ്ഞു .

``ഇപ്പോഴത്തെ കാലാവസ്ഥ തുടരുകയാണെങ്കിൽ, ഈ അവസ്ഥ വരുന്ന ഒരാഴ്ചയോളമോ അല്ലങ്കിൽ അത് കഴിഞ്ഞും തുടരാനാണ് സാധ്യത,'' മന്ത്രി പറഞ്ഞു.

തണുപ്പ് കാലം ആരംഭിക്കുന്നതിനു മുമ്പുതന്നെ, വാഹനങ്ങളും, ഫാക്ടറികളും പുറം തള്ളുന്ന പുക മൂലവും, നിർമ്മാണ പ്രവർത്തനം മൂലം ഉണ്ടാകുന്ന പൊടികൊണ്ടും, വിളവെടുപ്പിനു ശേഷം അവശേഷിക്കുന്ന കാർഷിക വസ്തുക്കൾ കത്തിച്ചു കളയുമ്പോഴുണ്ടാകുന്ന പുക മൂലവും, ഡൽഹി നഗരം കരി നിറഞ്ഞ പുക മൂടി വായൂ വല്ലാതെ മലിനപ്പെടും

കൃത്രിമ മഴ പെയ്യിക്കുന്നതിനു വിദഗ്ദർ സർക്കാരിന് നൽകിയ നിർദ്ദേശങ്ങൾ വെള്ളിയാഴ്ച സുപ്രീം കോടതിക്ക് സമർപ്പിക്കും, അദ്ദേഹം പറഞ്ഞു.

``ഇപ്പോഴത്തെ അവസ്ഥ വെച്ച് നോക്കുമ്പോൾ എല്ലാവരും ഞങ്ങളോട് സഹകരിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. അതുകൊണ്ടു തന്നെ ഇത് (കൃത്രിമ മഴ) പരീക്ഷണ അടിസ്ഥാനത്തിലെങ്കിലും നടത്താനാകും എന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു'' റായി പറഞ്ഞു

ചൈനയും, ഇന്തോനേഷ്യയും, മലേഷ്യയും നേരത്തെ കൃത്രിമ മഴ പെയ്യിപ്പിച്ചിച്ചുണ്ട്.

സിൽവർ അയോഡൈഡ് മേഘങ്ങളിൽ വിതറി മഴപെയ്യിക്കാനാണ് ശ്രമമെന്നു ഡൽഹി പരിസ്ഥിതി വകുപ്പ് പറഞ്ഞു.