image

4 March 2024 7:37 AM

News

കര്‍ഷക പ്രതിഷേധം 6 ന് പുനരാരംഭിക്കുന്നു

MyFin Desk

farmers to resume delhi chalo on 6
X

Summary

  • മാര്‍ച്ച് 10 ന് ഉച്ചയ്ക്ക് 12 മുതല്‍ വൈകുന്നേരം 4 വരെ രാജ്യവ്യാപകമായി തീവണ്ടി തടയും
  • സംയുക്ത കിസാന്‍ മോര്‍ച്ചയും കിസാന്‍ മസ്ദൂര്‍ മോര്‍ച്ചയും ഉള്‍പ്പെടെ 200-ലധികം കര്‍ഷക യൂണിയനുകള്‍ പങ്കെടുക്കും
  • മിനിമം താങ്ങുവില ഉറപ്പുനല്‍കുന്ന നിയമം, സ്വാമിനാഥന്‍ കമ്മിഷന്‍ ശുപാര്‍ശ നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രതിഷേധം


ഡല്‍ഹി ചലോ 6 ന് പുനരാരംഭിക്കാന്‍ കര്‍ഷകര്‍ തീരുമാനിച്ചു. മാര്‍ച്ച് 10 ന് ഉച്ചയ്ക്ക് 12 മുതല്‍ വൈകുന്നേരം 4 വരെ രാജ്യവ്യാപകമായി തീവണ്ടി തടയുമെന്നും കര്‍ഷക നേതാക്കളായ സര്‍വാന്‍ സിംഗ് പന്ദേറും ജഗ്ജിത്ത് സിംഗ് ദല്ലേവാളും മാര്‍ച്ച് 3 ന് അറിയിച്ചു.

പഞ്ചാബിനും ഹരിയാനയ്ക്കും ഇടയിലുള്ള അതിര്‍ത്തിയില്‍ ക്യാമ്പ് ചെയ്യുന്ന കര്‍ഷകര്‍ മാര്‍ച്ച് 6 ന് സമാധാനപരമായ രീതിയിലായിരിക്കും ഡല്‍ഹിയിലേക്ക് മാര്‍ച്ച് ആരംഭിക്കുന്നതെന്നും കര്‍ഷക നേതാക്കള്‍ അറിയിച്ചു.

തങ്ങളുടെ ആവശ്യങ്ങള്‍ കേന്ദ്രം അംഗീകരിക്കുന്നത് വരെ കര്‍ഷകര്‍ നിലവിലുള്ള സമരകേന്ദ്രങ്ങളില്‍ സമരം ശക്തമാക്കുമെന്നും നേതാക്കള്‍ അറിയിച്ചു.

സംയുക്ത കിസാന്‍ മോര്‍ച്ചയും കിസാന്‍ മസ്ദൂര്‍ മോര്‍ച്ചയും ഉള്‍പ്പെടെ 200-ലധികം കര്‍ഷക യൂണിയനുകള്‍ പങ്കെടുക്കുന്ന 'ഡല്‍ഹി ചലോ' പ്രതിഷേധ മാര്‍ച്ച് 2024 ഫെബ്രുവരി 13-നാണ് ആരംഭിച്ചത്.

മിനിമം താങ്ങുവില ഉറപ്പുനല്‍കുന്ന നിയമം, സ്വാമിനാഥന്‍ കമ്മിഷന്‍ ശുപാര്‍ശ നടപ്പാക്കുക, കര്‍ഷകര്‍ക്കും, കര്‍ഷക തൊഴിലാളികള്‍ക്കും പെന്‍ഷന്‍, കാര്‍ഷിക കടം എഴുതി തള്ളല്‍ തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കര്‍ഷകര്‍ പ്രതിഷേധിക്കുന്നത്.