image

14 Nov 2023 8:26 AM

News

ഇന്ത്യ-ന്യൂസിലന്‍ഡ് സെമി നാളെ; കളി കാണാന്‍ ബെക്കാം എത്തും

MyFin Desk

ഇന്ത്യ-ന്യൂസിലന്‍ഡ് സെമി നാളെ; കളി കാണാന്‍ ബെക്കാം എത്തും
X

Summary

മുംബൈ വാങ്കഡെ സ്റ്റേഡിയത്തില്‍ ഉച്ചയ്ക്ക് 2 മണിക്കാണ് മത്സരം ആരംഭിക്കുന്നത്


ഇന്ത്യയും ന്യൂസിലന്‍ഡും തമ്മില്‍ നാളെ (നവംബര്‍ 15) നടക്കുന്ന ലോകകപ്പ് ക്രിക്കറ്റ് സെമി-ഫൈനല്‍ കാണാന്‍ ഇംഗ്ലണ്ട് മുന്‍ ഫുട്‌ബോളര്‍ ഡേവിഡ് ബെക്കാം എത്തുമെന്ന് റിപ്പോര്‍ട്ട്.

മുംബൈ വാങ്കഡെ സ്റ്റേഡിയത്തില്‍ ഉച്ചയ്ക്ക് 2 മണിക്കാണ് മത്സരം ആരംഭിക്കുന്നത്.

16ന് നടക്കുന്ന രണ്ടാം സെമിയില്‍ ദക്ഷിണാഫ്രിക്കയും ഓസ്‌ട്രേലിയയും തമ്മില്‍ ഏറ്റുമുട്ടും.

യൂനിസെഫ് ഗുഡ് വില്‍ അംബാസിഡറാണ് ബെക്കാം. ഇന്ത്യയില്‍ മൂന്നു ദിവസത്തെ പര്യടനത്തിനായി ബെക്കാം എത്തിയിട്ടുണ്ട്.

സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ശാക്തീകരണം, ക്രിക്കറ്റിലൂടെ ലിംഗസമത്വം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായി ഐസിസി യൂനിസെഫുമായി പങ്കാളിത്തത്തിലേര്‍പ്പെട്ടിട്ടുണ്ട്. ബെക്കാമിനൊപ്പം സച്ചിന്‍ ടെന്‍ഡുല്‍ക്കറും മറ്റ് വിവിഐപികളും കളി കാണാനെത്തുമെന്നാണ് റിപ്പോര്‍ട്ട്.