image

14 Nov 2023 11:03 AM GMT

News

പൊലീസ്‌ സ്‌റ്റേഷനുകളിൽ ഇനി സൈബർ വോളന്‍റിയർമാരും, നിയമനത്തിന് ഈ മാസം 25 വരെ അപേക്ഷിക്കാം

MyFin Desk

apply for cyber volunteer appointment in kerala police
X

Summary

സൈബര്‍ പണം തട്ടിപ്പ് വ്യാപകമാകുന്ന പശ്ചാത്തലത്തിൽ സാധാരണക്കാർക്ക് സൈബർ അവബോധം നൽകുക എന്ന ഉദ്ദേശത്തോടെയാണ് സൈബർ വോളന്‍റിയർമാരെ നിയമിക്കുന്നത്


ഓണ്‍ലൈന്‍ സാമ്പത്തികത്തട്ടിപ്പുകള്‍ വര്‍ദ്ധിക്കുന്ന പശ്ചാത്തലത്തില്‍ പൊതുജനങ്ങള്‍ക്ക് സൈബര്‍ സുരക്ഷാ അവബോധം പകരുന്നതിന് പോലീസ് സ്റ്റേഷന്‍ തലത്തില്‍ സൈബര്‍ വോളന്റിയർ മാരെ നിയോഗിക്കുന്നു. cybercrime.gov.in എന്ന നാഷണല്‍ സൈബര്‍ ക്രൈം റിപ്പോര്‍ട്ടിങ് പോര്‍ട്ടല്‍ മുഖേനയാണ് സൈബര്‍വാളന്റിയറായി നിയമിതരാകാന്‍ അപേക്ഷിക്കേണ്ടത്.

ഈ വെബ്സൈറ്റില്‍ സൈബര്‍ വോളന്റിയർ എന്ന വിഭാഗത്തില്‍ ``രജിസ്ട്രേഷന്‍ അസ് എ വോളന്റിയർ'' എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് അപേക്ഷിക്കാം. സൈബര്‍ അവയര്‍നെസ് പ്രൊമോട്ടര്‍ എന്ന വിഭാഗത്തിലാണ് അപേക്ഷിക്കേണ്ടത്. അവസാന തീയതി 2023 നവംബര്‍ 25.ഫോട്ടോ, തിരിച്ചറിയല്‍ രേഖ, ബയോഡേറ്റ, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖ മുതലായവ സമര്‍പ്പിക്കണം. രജിസ്ട്രേഷനോ നിയമനത്തിനോ പ്രത്യേക ഫീസില്ല. സൈബര്‍ വാളന്റിയറായി ജോലി ചെയ്യുന്നതിന് പ്രതിഫലവും ഉണ്ടാകില്ല.

തിരഞ്ഞെടുക്കപ്പെടുന്ന വോളന്റിയർ മാർക്ക് പരിശീലനം നല്‍കിയ ശേഷം സ്കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും സാധാരണക്കാര്‍ക്കും സൈബർ സുരക്ഷാ അവബോധം പകരാന്‍ ഇവരുടെ സേവനം വിനിയോഗിക്കും. ജില്ലാ ക്രൈം റിക്കാര്‍ഡ്സ് ബ്യൂറോയിലെ ഡിവൈ.എസ്.പിമാര്‍ പദ്ധതിയുടെ നോഡല്‍ ഓഫീസറും സൈബര്‍ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫീസര്‍മാര്‍ അസിസ്റ്റന്‍റ് നോഡല്‍ ഓഫീസറുമായിരിക്കും.