image

29 Nov 2023 11:52 AM

News

300 രൂപ, മൂന്നര മണിക്കൂര്‍; കൊച്ചിയില്‍ സര്‍ക്കാര്‍ ഒരുക്കുന്നു ' സവാരിഗിരി ' ബോട്ട് യാത്ര

MyFin Desk

300 രൂപ, മൂന്നര മണിക്കൂര്‍; കൊച്ചിയില്‍ സര്‍ക്കാര്‍ ഒരുക്കുന്നു  സവാരിഗിരി  ബോട്ട് യാത്ര
X

Summary

കൊച്ചിയില്‍ ആദ്യമായിട്ടാണ് ജലഗതാഗത വകുപ്പ് ക്രൂസ് സര്‍വീസ് ആരംഭിക്കുന്നത്


300 രൂപയ്ക്ക് മൂന്നര മണിക്കൂര്‍ കൊച്ചിയുടെ മനം മയക്കുന്ന കാഴ്ചകള്‍ ബോട്ടിലിരുന്ന് ആസ്വദിക്കാന്‍ സംസ്ഥാന ജലഗതാഗത വകുപ്പ് സൗകര്യമൊരുക്കുന്നു.

2023 ഡിസംബറില്‍ ' ഇന്ദ്ര ' എന്ന ക്രൂസ് ബോട്ട് സര്‍വീസാണ് 300 രൂപയുടെ പാക്കേജുമായി എത്തുന്നത്.

ദിവസേന രണ്ട് ട്രിപ്പുകളാണ് പ്ലാന്‍ ചെയ്തിരിക്കുന്നത്. രാവിലെ 10.30നും, വൈകുന്നേരം 3.30നുമായിരിക്കും ട്രിപ്പ് ആരംഭിക്കുക. 100 പേരെ ഉള്‍ക്കൊള്ളാന്‍ സാധിക്കുന്നതാണ് ക്രൂസ്.

കൊച്ചിയില്‍ ആദ്യമായിട്ടാണ് ജലഗതാഗത വകുപ്പ് ക്രൂസ് സര്‍വീസ് ആരംഭിക്കുന്നത്.

കേരള മാരിടൈം ബോര്‍ഡിന്റെ പരിശോധന മാത്രമാണ് ഇനി അവശേഷിക്കുന്നത്. അടുത്ത ദിവസം പരിശോധന കഴിഞ്ഞ് അനുമതി ലഭിച്ചാല്‍ ഉടന്‍ ക്രൂസ് സര്‍വീസ് ആരംഭിക്കുമെന്നു ജലഗതാഗത വകുപ്പ് എറണാകുളം മേഖലാ ട്രാഫിക് സൂപ്രണ്ട് എം.സുജിത് പറഞ്ഞു.

ക്രൂസ് സര്‍വീസ് നടത്താന്‍ പോകുന്ന ' ഇന്ദ്ര ' സൗരോര്‍ജ്ജത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ഡീസലാണ് സാധാരണ ബോട്ട് ഇന്ധനമായി ഉപയോഗിക്കുന്നത്. എന്നാല്‍ ഇവിടെ സൗരോര്‍ജ്ജം ഉപയോഗിക്കുന്നതിനാല്‍ വലിയൊരു ചെലവ് ഇതിലൂടെ കുറയ്ക്കാനാകും. ഈയൊരു ഘടകമാണ് വളരെ തുച്ഛമായ നിരക്കില്‍ ക്രൂസ് സര്‍വീസ് പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കാന്‍ സാധിക്കുന്നതെന്നും സുജിത്ത് പറഞ്ഞു.

ക്രൂസില്‍ ഭക്ഷണം ലഭ്യമാക്കും. ഭക്ഷണത്തിന് പ്രത്യേക തുക നല്‍കേണ്ടി വരും. കുടുംബശ്രീയുമായി സഹകരിച്ചാണു ഭക്ഷണം ലഭ്യമാക്കുക.

കൊച്ചിയില്‍ ഇപ്പോള്‍ കിന്‍കോയുടെ ഉടമസ്ഥതയില്‍ ക്രൂസ് സര്‍വീസ് നടത്തുന്നുണ്ട്.

നെഫര്‍റ്റിറ്റി സീ ക്രൂസ്, സാഗര്‍റാണി ക്രൂസ് എന്നിവയാണ് പ്രധാനമായും കിന്‍കോയുടെ നേതൃത്വത്തില്‍ നടത്തുന്നത്.