image

4 Dec 2024 10:42 AM GMT

News

മസ്‌കിന്റെ ശമ്പള പാക്കേജ് നിരസിച്ച വിധി ശരിവെച്ച് കോടതി

MyFin Desk

മസ്‌കിന്റെ ശമ്പള പാക്കേജ് നിരസിച്ച   വിധി ശരിവെച്ച് കോടതി
X

Summary

  • 56 ബില്ല്യണ്‍ ഡോളര്‍ ശമ്പളപാക്കേജാണ് കോടതി നിരസിച്ചത്
  • പാക്കേജ് അമിതവും അന്യായവുമാണെന്ന് കോടതി


ടെസ്ല സിഇഒ ഇലോണ്‍ മസ്‌കിന്റെ 56 ബില്ല്യണ്‍ ഡോളര്‍ ശമ്പളപാക്കേജ് നിരസിച്ചുകൊണ്ടുള്ള ജനുവരിയിലെ വിധി യുഎസ് കോടതി ശരിവച്ചു. ഓഹരി ഉടമകളിലൊരാള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് 2018 മുതല്‍ മസ്‌കിന് നല്‍കി വന്നിരുന്ന ഭീമമായ ശമ്പളപാക്കേജ് റദ്ദാക്കാന്‍ കോടതി വിധിച്ചത.്

ഓഹരി ഉടമകളുടെ വോട്ടിലൂടെ ശമ്പളപാക്കേജ് പുനസ്ഥാപിക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും അമിതവും അന്യായവുമായ പാക്കേജാണെന്ന് ചൂണ്ടിക്കാട്ടി കോടതി അത് നിരസിക്കുകയായിരുന്നു. മസ്‌കിന്റെ ശമ്പളപാക്കേജിനെ അംഗീകരിച്ചുകൊണ്ട് ഓഹരി ഉടമകള്‍ വോട്ട് ചെയ്തു എന്ന് തെളിയിക്കുന്ന രേഖയില്‍ നിരവധി പിഴവുകളുണ്ടെന്ന് കോടതി നിരീക്ഷിച്ചു.

മസ്‌കിന്റെ പാക്കേജ് അംഗീകരിക്കാനുള്ള ടെസ്ലയുടെ ശ്രമം തെറ്റായിരുന്നുവെന്നും ഡെലവേഴ്സ് കോര്‍ട്ട് ഓഫ് ചാന്‍സറിയിലെ ചാന്‍സലര്‍ കാതലീന്‍ മക്കോര്‍മിക് ചൂണ്ടിക്കാട്ടി. മസ്‌കിന്റെ കീഴില്‍ കമ്പനി കൈവരിച്ച നേട്ടത്തിന്റെ അടിസ്ഥാനത്തില്‍ ഫീസ് നിശ്ചയിക്കുന്നത് മനസ്സിലാകുമെന്നും എന്നാല്‍ ഇത്രയും വലിയ തുക ദോഷമായി മാറുമെന്നും കോടതി അറിയിച്ചു. അറ്റോണി ഫീസായി 345 മില്ല്യണ്‍ ഡോളറും കോടതി വിധിച്ചു.

ശമ്പള പാക്കേജുമായി ബന്ധപ്പെട്ട് ടെസ്ലയുടെ 2018 ലെ ബോര്‍ഡ് ചര്‍ച്ചകളെ മസ്‌ക് തെറ്റായി സ്വാധീനിച്ചതായും കോടതി പറഞ്ഞു. അതേസമയം വിധിക്കെതിരെ അപ്പീല്‍ പോകുമെന്ന് എക്സിലൂടെ ടെസ്ല അറിയിച്ചു.

തീരുമാനത്തോട് വിയോജിപ്പ് പ്രകടിപ്പിച്ച ഇലോണ്‍ മസ്‌ക് 'ഷെയര്‍ഹോള്‍ഡര്‍മാരാണ് കമ്പനി വോട്ടുകള്‍ നിയന്ത്രിക്കേണ്ടതെന്നും ജഡ്ജിമാരല്ലെന്നും ട്വിറ്ററില്‍ കുറിച്ചു. പെന്‍സില്‍വാനിയ സ്വദേശിയായ റിച്ചാര്‍ഡ് ടൊറനെറ്റയാണ് മസ്‌കിന്റെ ശമ്പള പാക്കേജ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കേസ് നല്‍കിയത്.