image

15 Aug 2023 9:07 AM GMT

News

വരുന്ന അഞ്ചു വർഷം വൻ വികസനത്തിന് രാജ്യം സാക്ഷ്യ൦ വഹിക്കും: മോദി

Jayaprakash K

India committed towards biodiversity conservation, climate action: Modi at G20 meet
X

Summary

  • രാജ്യം 2047 ൽ വികസിത രാജ്യമാകും



രാജ്യത്തിൻറെ വികസന സാദ്ധ്യതകൾ ജനങ്ങൾ കാണാതെ പോകരുതെന്ന് , പ്രധാനമന്ത്രി നരേന്ദ്ര മോദി 77 ആം സ്വാതന്ത്ര്യ ദിനത്തിൽ ചെങ്കോട്ടയിൽ നിന്ന് രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു.

ഇന്ത്യ 2047 ആകുമ്പോഴേക്കും ഒരു സമ്പൂർണ വികസിത രാജ്യമാകണമെന്നാണ് തന്റെ സ്വപ്നമെന്നു അദ്ദേഹം തുടർന്ന് പറഞ്ഞു.

``വരുന്ന അഞ്ചു വര്ഷം സമാനതകളില്ലാത്ത വികസനത്തിനാണ് രാജ്യം സാക്ഷ്യം വഹിക്കാൻ പോകുന്നത്''. അത് വികസിത രാഷ്ട്രം എന്ന നമ്മുടെ സ്വപ്നം സാക്ഷാത്കരിക്കാൻ അവസരമൊരുക്കു൦, '', തന്റെ ജീവിത യാത്രയിൽ മാറ്റങ്ങൾക്കും, കഠിനാദ്ധ്വാനത്തിനു ഉള്ള സ്ഥാനം അവർത്തിച്ചുകൊണ്ടു അദ്ദേഹം പറഞ്ഞു.

ഇപ്പോൾ നമ്മൾ നടത്തുന്ന ത്യാഗത്തിന്റെ അലകൾ ആയിരം വർഷങ്ങൾ കഴിഞ്ഞാലും അടങ്ങില്ലായെന്നു പ്രധാനമന്ത്രി പറഞ്ഞു.

``മാറ്റങ്ങൾ കൊണ്ടുവരും എന്ന എന്റെ വാഗ്ദാനമാണ് എന്നെ ആദ്യം ഇവിടെ കൊണ്ട് വന്നത്. ആ വാഗ്‌ദാനങ്ങൾ നിറവേറ്റാനുളള എന്റെ കഠിന പ്രയത്നം എന്നെ രണ്ടാമതും ഇവിടെ എത്തിച്ചു. വരുന്ന ഓഗസ്റ്റ് 15 നും ഞാൻ ഈ ചെങ്കോട്ടയിൽ നിന്ന് രാജ്യം നേടിയ മുന്നേറ്റം, അത് ആർജിച്ച ശക്തി, അതിന്റെ ദൃഢനിശ്ചയം, അതിന്റെ പൗരന്മാർ നേടിയ വിജയങ്ങൾ എല്ലാം ലോകത്തോട് ഉറച്ച ശബ്ദത്തിൽ പറയും . ''

പ്രധാനമന്ത്രിയുടെ സ്വാതന്ത്ര്യ പ്രസംഗം ഏതാണ്ട് 90 മിനിട്ടു നീണ്ടുനിന്നു . പ്രധാനമന്ത്രി എന്ന നിലയിൽ പത്താമത്തെ പ്രാവശ്യമാണ് അദ്ദേഹം സ്വാതന്ത്രദിനത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്,