image

6 March 2024 11:59 AM GMT

Corporates

തകരാറില്‍ തകര്‍ന്ന് ഫേസ്ബുക്ക്; 300 കോടി ഡോളര്‍ നഷ്ടം

MyFin Desk

തകരാറില്‍ തകര്‍ന്ന് ഫേസ്ബുക്ക്; 300 കോടി ഡോളര്‍ നഷ്ടം
X

Summary

  • മാര്‍ച്ച് 5 ന് രാത്രി എട്ടേമുക്കാലോടെയാണു ഫേസ്ബുക്ക് തകരാറിലായത്
  • മെറ്റയുടെ ഓഹരിയില്‍ 1.6 ശതമാനത്തിന്റെ ഇടിവുണ്ടായി
  • സുക്കര്‍ബെര്‍ഗിന്റെ ആസ്തി മൂല്യത്തില്‍ 2.79 ബില്യന്‍ ഡോളറിന്റെ ഇടിവുണ്ടായി


ആഗോളതലത്തില്‍ ഫേസ്ബുക്കും, ഇന്‍സ്റ്റാഗ്രാമും,ത്രെഡ്, മെസഞ്ചര്‍ അടക്കമുള്ള സാമൂഹിക മാധ്യമങ്ങള്‍ ഏതാനും മണിക്കൂറുകള്‍ പ്രവര്‍ത്തനം നിലച്ചതോടെ മാതൃ കമ്പനിയായ മെറ്റയ്ക്ക് നഷ്ടപ്പെട്ടത് 300 കോടി ഡോളര്‍.

ഒറ്റ ദിവസം കൊണ്ട് ബ്ലൂംബെര്‍ഗ് ബില്യനെയര്‍ ഇന്‍ഡെക്‌സില്‍ സുക്കര്‍ബെര്‍ഗിന്റെ ആസ്തി മൂല്യത്തില്‍ 2.79 ബില്യന്‍ ഡോളറിന്റെ ഇടിവുണ്ടായി. ഇപ്പോള്‍ 176 ബില്യന്‍ ഡോളറാണ് സുക്കര്‍ബെര്‍ഗിന്റെ ആസ്തി.

ആസ്തി മൂല്യത്തില്‍ ഇടിവുണ്ടായെങ്കിലും ബ്ലൂംബെര്‍ഗ് പട്ടികയില്‍ സുക്കര്‍ബെര്‍ഗ് നാലാം സ്ഥാനത്ത് തന്നെയുണ്ട്.

മാര്‍ച്ച് 5 ന് രാത്രി എട്ടേമുക്കാലോടെയാണു തകരാറിലായത്. ഇന്‍സ്റ്റാഗ്രാം, ഫേസ്ബുക്ക് അക്കൗണ്ട് താനേ സൈന്‍ ഔട്ട് ആവുകയായിരുന്നു. പലരും ഉടന്‍ സൈന്‍ ഇന്‍ ചെയ്യാന്‍ ശ്രമിച്ചെങ്കിലും അത് നടന്നില്ല.

ഫേസ്ബുക്കും ഇന്‍സ്റ്റാഗ്രാമും തകരാറിലായതോടെ മെറ്റയുടെ ഓഹരിയില്‍ 1.6 ശതമാനത്തിന്റെ ഇടിവുണ്ടായി.

ഫേസ്ബുക്കിലെയും ഇന്‍സ്റ്റാഗ്രാമിലെയും തകരാര്‍ മണിക്കൂറുകളോളം നീണ്ടെങ്കിലും പ്രവര്‍ത്തനം പുനസ്ഥാപിച്ചു. തകരാര്‍ മൂലമുണ്ടായ അസൗകര്യത്തില്‍ മെറ്റ കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ ആന്‍ഡി സ്‌റ്റോണ്‍ ക്ഷമാപണം നടത്തി.