image

19 Oct 2023 11:18 AM GMT

Corporates

5 ഉപസ്ഥാപനങ്ങൾ വിപ്രോയിൽ ലയിക്കും

MyFin Desk

5 ഉപസ്ഥാപനങ്ങൾ വിപ്രോയിൽ ലയിക്കും
X

Summary

ഒക്ടോബർ 17-18 തീയതികളിൽ നടന്ന ബോർഡ് യോഗം സംയോജന പദ്ധതി അംഗീകരിച്ചതായി കമ്പനി അറിയിച്ചു.


ഐടി സേവന കമ്പനിയായ വിപ്രോയില്‍, അതിന്‍റെ പൂർണ ഉടമസ്ഥതയിലുള്ളഅഞ്ച് ഉപകമ്പനികള്‍ ലയിക്കും.വിപ്രോ എച്ച്ആർ സർവീസസ് ഇന്ത്യ, വിപ്രോ ഓവർസീസ് ഐടി സർവീസസ്, വിപ്രോ ടെക്നോളജി പ്രൊഡക്റ്റ് സർവീസസ്, വിപ്രോ ട്രേഡ്മാർക്ക്സ് ഹോൾഡിംഗ്, വിപ്രോ പ്രിമിറ്റ് വിഎൽവിഎസ്ഐ എന്നീ കമ്പനികളാണ് പേരന്‍റ് കമ്പനിയില്‍ ലയിക്കുക.

ഒക്ടോബർ 17-18 തീയതികളിൽ നടന്ന ബോർഡ് യോഗം സംയോജന പദ്ധതി അംഗീകരിച്ചതായി കമ്പനി അറിയിച്ചു.റെഗുലേറ്ററി അതോറിറ്റികളുടെ അംഗീകാരത്തിന് വിധേയമാണ് ലയനമെന്ന് വിപ്രോ അറിയിച്ചു. ബിസിനസ് പ്രവർത്തനങ്ങൾ ഏകീകരിക്കുന്നതിനും പ്രവർത്തനങ്ങളുടെ സമന്വയം പ്രാപ്തമാക്കുന്നതിനും, അഡ്മിനിസ്ട്രേറ്റീവ്, മാനേജറൽ, മറ്റ് ചെലവുകൾ ഉൾപ്പെടെയുള്ള ഓവർഹെഡുകൾ കുറയ്ക്കുന്നതിനും ലക്ഷ്യമിട്ടാണ് ലയനമെന്ന് കമ്പനി അറിയിച്ചു.

വിപ്രോ എച്ച്ആർ സർവീസസ് ഇന്ത്യ ഹ്യൂമൻ റിസോഴ്‌സ് മാനേജ്‌മെന്റ് സേവനങ്ങളും വിപ്രോ ഓവർസീസ് ഐടി സർവീസസ് കമ്പ്യൂട്ടർ സോഫ്റ്റ്‌വെയർ ഡെവലപ്‌മെന്റ്, വെബ് കണ്ടന്റ് മാനേജ്‌മെന്റ് സൊല്യൂഷനുകളും നൽകുന്നു, വിപ്രോ ടെക്‌നോളജി പ്രൊഡക്റ്റ് സർവീസസ് വാണിജ്യ ആവശ്യങ്ങൾക്കായി സോഫ്റ്റ്‌വെയർ ഉൽപ്പന്നങ്ങൾ വികസിപ്പിക്കുകയും അവയ്ക്ക് ലൈസൻസ് നൽകുകയും ചെയ്യുന്നു, വിപ്രോ ട്രേഡ്‌മാർക്ക് ഹോൾഡിംഗ് വ്യാപാരമുദ്രകളുടെ രജിസ്ട്രേഷൻ, ഏറ്റെടുക്കൽ, ലൈസൻസിംഗ് എന്നിവയുമായി ബന്ധപ്പെട്ട സേവനങ്ങൾ നൽകുന്നു, വിപ്രോ വിഎൽഎസ്ഐ ഡിസൈൻ സർവീസസ് ഇന്ത്യ വെബ്, മൊബൈൽ ഫോൺ സോഫ്‌റ്റ്‌വെയർ ഉൾപ്പെടെ എല്ലാത്തരം സോഫ്‌റ്റ്‌വെയറുകളും നിർമ്മിക്കുകയും വികസിപ്പിക്കുകയും ചെയ്യുന്ന ബിസിനസ്സിൽ ഏർപ്പെട്ടിരിക്കുന്നു.