19 Jan 2024 9:59 AM GMT
Summary
- ഹീറോ ഗ്രൂപ്പിന്റെ ഭാഗമായ ഹീറോ ഫ്യൂച്ചര്‍ എനര്‍ജീസാണ് ധാരണാപത്രത്തില്‍ ഒപ്പുവച്ചത്.
- വിന്‍ഡ്, സോളാര്‍, റൂഫ്ടോപ്പ് സോളാര്‍ പവര്‍ എന്നിവ ഉല്‍പ്പാദിപ്പിക്കുന്ന ആസ്തികളുടെ 3 ഗിഗാ വാട്ടിന്റെ പോര്‍ട്ട്ഫോളിയോ കമ്പനിക്ക് നിലവില്‍ ഉണ്ട്.
- വേള്‍ഡ് ഇക്കണോമിക് ഫോറത്തിന്റെ വാര്‍ഷിക യോഗത്തിലാണ് ധാരണാപത്രം ഒപ്പുവച്ചത്
ദാവോസ്: ഹീറോ ഗ്രൂപ്പ്, ഉത്തര്‍പ്രദേശ് സര്‍ക്കാരുമായി 4,000 കോടി രൂപയുടെ പുനരുപയോഗ ഊര്‍ജ, ശുദ്ധ സാങ്കേതിക പദ്ധതിയില്‍ നിക്ഷേപിക്കുന്നതിന് ധാരണാപത്രം ഒപ്പുവച്ചു. ഹീറോ ഗ്രൂപ്പിന്റെ ഭാഗമായ ഹീറോ ഫ്യൂച്ചര്‍ എനര്‍ജീസാണ് (എച്ച്എഫ്ഇ) ധാരണാപത്രത്തില്‍ ഒപ്പുവച്ചത്.
ഉത്തര്‍പ്രദേശ് ഗവണ്‍മെന്റിന്റെ അഗ്രികള്‍ച്ചര്‍ പ്രൊഡക്ഷന്‍ കമ്മീഷണറും ഇന്‍ഫ്രാസ്ട്രക്ചര്‍ & ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്റ് കമ്മീഷണറുമായ മനോജ് കുമാര്‍ സിംഗും ഹീറോ ഫ്യൂച്ചര്‍ എനര്‍ജി ചെയര്‍മാനും എംഡിയുമായ രാഹുല്‍ മുഞ്ജാലും വേള്‍ഡ് ഇക്കണോമിക് ഫോറത്തിന്റെ വാര്‍ഷിക യോഗത്തിലാണ് ധാരണാപത്രം ഒപ്പുവച്ചത്.
ഇന്ത്യയിലും യൂറോപ്പിലും പ്രവര്‍ത്തിക്കുന്ന ഗ്രിഡ് കണക്റ്റഡ് വിന്‍ഡ്, സോളാര്‍, റൂഫ്ടോപ്പ് സോളാര്‍ പവര്‍ എന്നിവ ഉല്‍പ്പാദിപ്പിക്കുന്ന ആസ്തികളുടെ 3 ഗിഗാ വാട്ടിന്റെ പോര്‍ട്ട്ഫോളിയോ കമ്പനിക്ക് നിലവില്‍ ഉണ്ട്. കൂടാതെ ഇന്ത്യ, വിയറ്റ്നാം, ബംഗ്ലാദേശ്, യുകെ എന്നിവിടങ്ങളില്‍ പൈപ്പ് ലൈനില്‍ 2 ഗിഗാ വാട്ട് പ്രോജക്ടുകളും നിലവിലുണ്ട്.
എച്ച്സിഎല്‍ ടെക്നോളജീസ്, യൂണിലിവര്‍, നെസ്ലെ, മൈക്രോസോഫ്റ്റ്, റിന്യൂ എന്നിവയുടെ മുതിര്‍ന്ന പ്രതിനിധികളുമായും ഉത്തര്‍പ്രദേശ് പ്രതിനിധികള്‍ കൂടിക്കാഴ്ച നടത്തി.