4 Jan 2023 9:18 AM GMT
ഒക്ടോബറില്‍ കോമ്പറ്റിഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ (സിസിഐ ) ടെക് ഭീമന്‍ ഗൂഗിളിനെതിരെ ചുമത്തിയ 1,337.76 കോടി രൂപ പിഴയുടെ 10 ശതമാനം ഉടന്‍ അടക്കയ്ക്കാന്‍ നാഷണല്‍ കമ്പനി ലോ അപ്പലേറ്റ് ട്രിബ്യുണല്‍ (എന്‍സിഎല്‍എടി) ഗൂഗിളിന് നിര്‍ദേശം നല്‍കി. ആന്‍ഡ്രോയിഡ് ഫോണുകളില്‍ തങ്ങളുടെ ആധിപത്യം സ്ഥാപിക്കുന്നതിന് ഗൂഗിള്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ചാണ് സിസിഐ പിഴ ചുമത്തിയത്.
പ്ലേസ്റ്റോറില്‍ ഗൂഗിളിന്റെ ആപ്പുകള്‍ക്ക് മുന്‍തൂക്കം കിട്ടുന്നവിധം പോളിസികളിലുള്‍പ്പെടെ കൃത്രിമം കാണിച്ചുവെന്നായിരുന്നു ആക്ഷേപം. ഫോണില്‍ മുന്‍കൂട്ടി ഗൂഗിള്‍ ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതും വിലക്കി വിലക്കിയിട്ടുണ്ട്.
കമ്പനിക്കെതിരെ യൂറോപ്യന്‍ കമ്മീഷന്‍ പാസാക്കിയ വിധി സിസിഐ പകര്‍ത്തി വച്ചിരിക്കുകയാണെന്ന് ഗൂഗിള്‍ ആരോപിച്ചു. സിസിഐ, യൂറോപ്യന്‍ വിധിയിലെ 50 ഓളം കാര്യങ്ങള്‍ ഇത്തരത്തില്‍ അതെപടി പകര്‍ത്തി വച്ചിട്ടുണ്ടെന്നും ഗൂഗിള്‍ ചൂണ്ടിക്കാട്ടി.