image

23 Dec 2022 7:54 AM GMT

Technology

ടാറ്റ പ്രോജെക്ട്‌സ് 400 എഞ്ചിനീയര്‍മാരെ നിയമിക്കുന്നു

MyFin Desk

tata projects employs 400 employees
X

Summary

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഐഐടി, എന്‍ഐടി എന്നിവിടങ്ങളില്‍ നിന്നുള്ള 80 പേര്‍ ഉള്‍പ്പെടെ 250 ബിരുദധാരികളെ കമ്പനി റിക്രൂട്ട് ചെയ്തിരുന്നു. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ഇത്തരത്തില്‍ 1,000 എഞ്ചിനീയര്‍മാരെയും, സയന്‍സ് ബിരുദ ധാരികളെയും, 5,700 സ്ഥിര ജീവനക്കാരെയുമാണ് നിയമിച്ചത്. ജീവനക്കാരില്‍ ഭൂരിഭാഗവും എന്‍ജിനീയറിങ് മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, സിവില്‍ ബ്രാഞ്ചില്‍ നിന്നുള്ളവരാണ്.

ടാറ്റ ഗ്രൂപ്പിന്റെ എഞ്ചിനീയറിംഗ്, പ്രൊക്യുര്‍മെന്റ്, കണ്‍സ്ട്രക്ഷന്‍ (ഇപിസി) വിഭാഗമായ ടാറ്റ പ്രോജക്ട്‌സ് ഈ വര്‍ഷം രാജ്യത്തെ മുന്‍നിര എഞ്ചിനീയറിംഗ് കോളേജുകളില്‍ നിന്നുള്ള പ്രവേശനം മൂന്നിരട്ടിയിലധികം വര്‍ദ്ധിപ്പിക്കുന്നു.

നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ 400 പുതിയ ബിരുദധാരികളെ നിയമിക്കാനാണ് പദ്ധതി. ഇതില്‍ 255 പേര്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐഐടി), നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എന്‍ഐടി) എന്നിവിടങ്ങളില്‍ നിന്നുമാകും. ഒപ്പം സര്‍ക്കാര്‍ പോളിടെക്‌നിക്ക് കോളേജുകളില്‍ നിന്നുള്ള ഡിപ്ലോമക്കാരെയും നിയമിക്കുന്നുണ്ട്.

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഐഐടി, എന്‍ഐടി എന്നിവിടങ്ങളില്‍ നിന്നുള്ള 80 പേര്‍ ഉള്‍പ്പെടെ 250 ബിരുദധാരികളെ കമ്പനി റിക്രൂട്ട് ചെയ്തിരുന്നു. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ഇത്തരത്തില്‍ 1,000 എഞ്ചിനീയര്‍മാരെയും, സയന്‍സ് ബിരുദ ധാരികളെയും, 5,700 സ്ഥിര ജീവനക്കാരെയുമാണ് നിയമിച്ചത്. ജീവനക്കാരില്‍ ഭൂരിഭാഗവും എന്‍ജിനീയറിങ് മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, സിവില്‍ ബ്രാഞ്ചില്‍ നിന്നുള്ളവരാണ്.

മുന്‍നിര സ്ഥാപനങ്ങളില്‍ നിന്നുള്ള പുതിയ എന്‍ജിനീയര്‍മാര്‍ക്ക് പ്രതിവര്‍ഷം 17 ലക്ഷം രൂപയാണ് കമ്പനി നല്‍കുന്നത്. എല്ലാ വര്‍ഷവും സ്ഥാപങ്ങളില്‍ നിയമിക്കുന്ന വനിതാ ജീവനക്കാരുടെയും എണ്ണവും കമ്പനി വധിപ്പിക്കുന്നുണ്ട്. ഇത്തവണ 25 ശതമാനം വനിതാ ജീവനക്കാരെയാണ് നിയമിക്കാന്‍ ഉദ്ദേശിക്കുന്നത്.