29 Dec 2023 12:45 PM GMT
Summary
- നടപ്പ് വർഷം ഇരട്ടിയായ ഏക നിഫ്റ്റി ഓഹരിയാണ് ടാറ്റ മോട്ടോർസ്
- 900 രൂപയാണ് ടാർഗറ്റ് വിലയായി ദീർഘകാല നിക്ഷേപത്തിന് കാണപ്പെടുന്നത്
- 2024 ജൂണിൽ ടാറ്റ ഹാരിയർ ഇവി പുറത്തിറക്കും
ഉച്ചകഴിഞ്ഞുള്ള വ്യാപാരത്തിൽ ടാറ്റ മോട്ടോഴ്‌സിന്റെ ഓഹരികൾ 4 ശതമാനത്തോളം കുതിച്ചുയർന്ന് 783 രൂപയിലെത്തി. നടപ്പ് വർഷം ഇരട്ടിയായ ഏക നിഫ്റ്റി ഓഹരിയാണ് ടാറ്റ മോട്ടോർസ്. ഇന്നത്തെ വ്യാപാരവസാനമാണ് ഓഹരികളിൽ നേട്ടമുണ്ടായത്.
ഉപസ്ഥാപനമായ ജാഗ്വാർ ലാൻഡ് റോവറിന്റെ മികച്ച പ്രവർത്തനം, ഇലക്ട്രിക്ക് വാഹങ്ങളിലേക്കുള്ള കമ്പനിയുടെ നീക്കം, എസ്‌യുവികൾക്കുള്ള ഡിമാൻഡ് എന്നിവ കമ്പനിയിലെ ബുള്ളിഷ് ആക്കം കൂട്ടി.
ഉച്ചകഴിഞ്ഞ് എൻഎസ്‌ഇയിൽ ഓഹരിയ്ക്കൽ മുൻ ക്ലോസിങ് വിലയെ അപേക്ഷിച്ച് 3.7 ശതമാനം ഉയർന്ന് 782 രൂപ തൊട്ടു. വർഷാദ്യം മുതൽ ഇത് വരെയുള്ള കണക്കനുസരിച്ച് ഓഹരികൾ 102 ശതമാനമാണ് ഉയർന്നത്.
"ടാറ്റ മോട്ടോഴ്‌സ് പ്രതിമാസ ചാർട്ടുകളിൽ 550-560 ലെവലിൽ എന്ന 8 വർഷത്തെ ബ്രേക്ക്ഔട്ടിനു സാക്ഷ്യം വഹിച്ചു, അതിനുശേഷം ശക്തമായ നേട്ടമാണ് ഓഹരികൾ നൽകിയത്. മറ്റു കാർ നിർമാതാക്കളുടെ താരതമ്യം ചെയ്യുമ്പോൾ മികച്ച പ്രകടനമാണ് ടാറ്റ മോട്ടോർസ് കാഴ്ചവെച്ചത്. ഓഹരികൾ ഇനിയും ഉയരാനാണ് സാദ്ധ്യതകൾ. എന്നാൽ ഹ്രസ്വകാല നിക്ഷേപകർക്ക് ലാഭം നേടാനുള്ള നല്ലൊരു അവസരമാണിത്. ചാർട്ടുകൾ അനുസരിച്ച് 900 രൂപയാണ് ടാർഗറ്റ് വിലയായി ദീർഘകാല നിക്ഷേപത്തിന് കാണപ്പെടുന്നതെന്ന് " ഇൻക്രെഡ് ഇക്വിറ്റീസ് വൈസ് പ്രസിഡന്റ് ഗൗരവ് ബിസ്സ പറഞ്ഞു.
വരും വർഷണങ്ങളിൽ ഇലക്ട്രിക്ക് എസ് യു വികള്‍ കൂടുതാലായി നിർമിക്കാനുള്ള ലക്ഷ്യത്തിലാണ് ടാറ്റ. ഇന്ത്യൻ നിരത്തുകളിൽ ടെസ്‌ല ഉടൻ എത്തുമെന്ന അഭ്യൂഹങ്ങൾക്ക് പുറമെയാണ് ഈ മേഖലയിൽ ശക്തനാവാനുള്ള കമ്പനിയുടെ നീക്കം.
2024 ജൂണിൽ ടാറ്റയുടെ ഹാരിയർ ഇവി പുറത്തിറക്കുമെന്നും വാർത്തകളുണ്ട്. ഇതിന്റെ വില ഏകദേശം 22 ലക്ഷം രൂപയായിരിക്കുമെന്നാണ് വിധക്തരുടെ കാഴ്ച്ചപ്പാട്. ടാറ്റായുടെ തന്നെ കർവ്വ് കൂപ്പെ ഇവി (Curvv Coupe EV) 2024 ഡിസംബറോടെ നിരത്തിലിറങ്ങുമെന്നും ഇതിന്റെ വില 22 ലക്ഷം ലക്ഷത്തോളമാവുമെന്നും അവർ കൂട്ടിച്ചേർത്തു.