15 Jan 2024 6:26 AM GMT
3500 കോടി രൂപയുടെ റൈറ്റ്‍സ് ഇഷ്യൂവിന് തയാറെടുത്ത് ടാറ്റ കണ്‍സ്യൂമര്‍ പ്രൊഡക്റ്റ്സ്
MyFin Desk
Summary
- ഏറ്റെടുക്കലുകള്‍ക്ക് ഫണ്ട് സമാഹരിക്കുക ലക്ഷ്യം
- ക്യാപിറ്റല്‍ ഫുഡ്‍സിന് 5100 കോടി രൂപയുടെ മൂല്യം കണക്കാക്കുന്നു
- തേയില ബിസിനസിനെ പ്രീമിയം തലത്തിലേക്ക് ഉയര്‍ത്തും
കഴിഞ്ഞയാഴ്ചയാണ് ക്യാപിറ്റല്‍ ഫുഡ്‍സ്, ഓര്‍ഗാനിക് ഇന്ത്യ എന്നീ കമ്പനികളുടെ ഏറ്റെടുക്കലിനുള്ള അന്തിമ കരാറുകളില്‍ ടാറ്റ കണ്‍സ്യൂമര്‍ പ്രൊഡക്റ്റ്സ് ഒപ്പുവെച്ചത്. മൊത്തം 7000 കോടി രൂപയ്ക്കടുത്താണ് ഈ ഏറ്റെടുക്കലുകള്‍ക്ക് വേണ്ടത്. ഇതിന് ഫണ്ട് കണ്ടെത്തുന്നതിന്‍റെ ഭാഗമായീി 3500 കോടി രൂപയുടെ റൈറ്റ്സ് അവതരണം ഉടന്‍തന്നെ കമ്പനി പ്രഖ്യാപിക്കുമെന്നാണ് ഇക്ണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
ക്യാപിറ്റല്‍ ഫുഡ്‍സിന് 5100 കോടി രൂപയുടെ മൂല്യവും ഓര്‍ഗാനിക് ഇന്ത്യക്ക് 1900 കോടി രൂപയുടെ മൂല്യമുണ്ടെന്നുമാണ് കണക്കാക്കുന്നത്. ഉയര്‍ന്ന ലാഭ സാധ്യതയുള്ള മൂല്യവര്‍ധിത ഭക്ഷ്യവിഭാഗങ്ങളിലേക്ക് പ്രവേശിക്കുന്നതിനാണ് ഏറ്റെടുക്കലുകളിലൂടെ ടിസിപിഎല്‍ ലക്ഷ്യംവെക്കുന്നത്. തങ്ങളുടെ തേയില ബിസിനസിനെ പ്രീമിയം തലത്തിലേക്ക് ഉയര്‍ത്തുന്നതിനും കമ്പനി ശ്രമം നടത്തുകയാണ്.
ഇത്തരം നീക്കങ്ങളിലൂടെ കൂടുതല്‍ വിപുലമായൊരു എഫ്‍എംസിജി കമ്പനിയാകാനുള്ള യാത്രയിലാണ് ടിസിപിഎല്‍. ക്യാപിറ്റല്‍ ഫുഡ്‍സിന് 5100 കോടി രൂപയുടെ മൂല്യവും ഓര്‍ഗാനിക് ഇന്ത്യക്ക് 1900 കോടി രൂപയുടെ മൂല്യമുണ്ടെന്നുമാണ് കണക്കാക്കുന്നത്.
ചിംഗ്സ് സീക്രട്ട്, സ്മിത്ത് & ജോൺസ് തുടങ്ങിയ ബ്രാൻഡുകളിലൂടെ കമ്പനിയാണ് ക്യാപിറ്റൽ ഫുഡ്‌സ്, ഫാബ് ഇന്ത്യ പിന്തുണയ്ക്കുന്ന കമ്പനിയാണ് ഓർഗാനിക് ഇന്ത്യ.