25 Dec 2023 8:00 PM IST
Summary
- കരാർ 1,799 മെഗാവാട്ട് സൗരോർജ്ജം വിതരണം ചെയ്യുന്നതിന്
- രാജ്യത്തിന്റെ ലക്ഷ്യത്തോടൊപ്പം കമ്പനി ഒന്നിച്ച് പ്രവർത്തിക്കും
- ഗുജറാത്തിലെ മുന്ദ്രയിലാണ് അദാനി ഗ്രീൻ പ്ലാന്റ് സ്ഥിതി ചെയ്യുന്നത്.
1,799 മെഗാവാട്ട് സൗരോർജ്ജം വിതരണം ചെയ്യുന്നതിനായി സോളാർ എനർജി കോർപ്പറേഷൻ ഓഫ് ഇന്ത്യയുമായി (എസ്ഇസിഐ) പവർ പർച്ചേസ് കരാറിൽ (പിപിഎ) ഒപ്പുവച്ചതായി ഡിസംബർ 25ന് അദാനി ഗ്രീൻ എനർജി (എജിഎൽ) അറിയിച്ചു.
2020 ജൂണിൽ എസ്ഇസിഐ നൽകിയ 8,000 മെഗാവാട്ട് മാനുഫാക്‌ചറിംഗ്-ലിങ്ക്ഡ് സോളാർ ടെൻഡറിന്റെ ബാക്കി വരുന്ന പിപിഎ ഒപ്പിട്ടതോടെ, മുഴുവൻ ടെൻഡറും ഏറ്റെടുത്തതായി എജിഎൽ അറിയിച്ചു.
"ഇന്ത്യയുടെ ലക്ഷ്യത്തിന് അനുസൃതമായി, നിലവിലുള്ള പ്രവർത്തന പോർട്ട്‌ഫോളിയോയിൽ നിന്ന് അഞ്ചിരട്ടി വർദ്ധനയോടെ 45 ജിഗാവാട്ടിൽ കൂടുതൽ പുനരുപയോഗിക്കാവുന്ന ഊർജ്ജം നൽകാൻ അദാനി ഗ്രീൻ സജ്ജരാണ്. 2030 ഓടെ 500 ജിഗാവാട്ട് നോൺ-ഫോസിൽ ഇന്ധന ശേഷി എന്ന രാജ്യത്തിന്റെ ലക്ഷ്യത്തോടൊപ്പം കമ്പനി ഒന്നിച്ച പ്രവർത്തിക്കുമെന്ന്" എജിഎൽ സിഇഒ അമിത് സിംഗിന്റെ പ്രസ്താവനയിൽ പറയുന്നു.
എസ്ഇസിഐ മാനുഫാക്ചറിംഗ്-ലിങ്ക്ഡ് സോളാർ പിവി ടെൻഡറിന് കീഴിലുള്ള ബാധ്യതകൾ നിറവേറ്റുന്നതിനായി, എജിഎൽ 2 ജിഗാവാട്ട് പിവി സെല്ലും മൊഡ്യൂൾ നിർമ്മാണ സൗകര്യങ്ങളും സ്ഥാപിക്കുന്നതിലേക്ക് നീങ്ങി.
എജിഎൽ, അതിന്റെ അനുബന്ധ സ്ഥാപനമായ മുന്ദ്ര സോളാർ എനർജി ലിമിറ്റഡ് (MSEL) വഴി 2 ജിഗാവാട്ട് വാർഷിക ശേഷിയുള്ള ഒരു സോളാർ പിവി സെല്ലും മൊഡ്യൂൾ പ്രൊഡക്ഷൻ ഫാക്ടറിയും ഇതിനകം പ്രവർത്തനക്ഷമമാക്കിയിട്ടുണ്ട്. ഗുജറാത്തിലെ മുന്ദ്രയിലാണ് പ്ലാന്റ് സ്ഥിതി ചെയ്യുന്നത്.