image

13 Oct 2023 1:03 PM GMT

Corporates

തടസമില്ലാത്ത ഡെലിവറിക്ക് എക്‌സ്ട്രീം സർവീസുമായി സൊമാറ്റൊ

MyFin Desk

Zomato with Extreme Service for seamless delivery
X

Summary

  • എക്‌സ്ട്രീം മുഴുവന്‍ ഡെലിവറി പ്രക്രിയയും ലളിതമാക്കുന്നു
  • നിലവില്‍ ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് മാത്രമേ ഈ ആപ്പ് ലഭ്യമാകൂ
  • ഇത് കമ്പനിയുടെ വരുമാനം വര്‍ധിപ്പുക്കും എന്ന പ്രതീക്ഷയിലാണ്


ഉപഭോകതാക്കള്‍ക്ക് അവരുടെ പാക്കിംഗും മറ്റും എത്തിക്കാന്‍ ബുദ്ധിമുട്ടുകയാണോ? നിങ്ങളൊരു ചെറുകിട വ്യാപാരിയോ വന്‍കിട വ്യാപാരിയോയാവട്ടെ,റസ്‌റ്റോറൻ്റ് അഗ്രഗേറ്റര്‍ സൊമാറ്റൊ പുതിയ ലോജിസ്റ്റിക് സേവനവുമായി എത്തുകയാണ്. എക്‌സ്ട്രീം ആപ്പിലൂടെ വ്യാപാരികള്‍ക്ക് ഓര്‍ഡറുകള്‍ എളുപ്പത്തില്‍ അയയ്ക്കാനും സ്വീകരിക്കാനും സാധിക്കുന്നു. പരീക്ഷണാടിസ്ഥാനത്തില്‍ മേയ് ഇരുപത്തെട്ടിന് തുടങ്ങിയ ഈ ആപ്പിനു കീഴില്‍ സൊമാറ്റൊയ്ക്ക് ഇതിനകം മൂന്ന് ലക്ഷത്തിലേറെ ഡെലിവെറി പങ്കാളികളുണ്ട്.

2023 - 24 സാമ്പത്തിക വര്‍ഷത്തെ ആദ്യ പാദത്തില്‍ രണ്ടു കോടി രൂപയുടെ അറ്റാദായം നേടിയ കമ്പനിയുടെ പുതിയ ആപ്പ് വരുമാനം വര്‍ധിപ്പിക്കും എന്ന പ്രതീക്ഷയിലാണ്.

മുഴുവന്‍ ഡെലിവറി പ്രക്രിയയും ലളിതമാക്കി വ്യാപാരികള്‍ക്ക് ഷിപ്പ്‌മെൻ്റുകളുടെ തത്സമയ ട്രാക്ക് മനസ്സിലാക്കുവാനും സാധിക്കുന്നതാണ് എക്‌സ്ട്രീം. ഇതിലൂടെ വ്യാപാരികള്‍ക്ക് പത്തു കിലോ വരെ ഭാരംവരെയുള്ള ഇന്‍ട്രാ സിറ്റി പാക്കേജുകള്‍ അയക്കാം. ഏറ്റവും കുറഞ്ഞ ചാർജ് 35 രൂപയായിരു

പോര്‍ട്ടര്‍, ഊബര്‍ , ഒല എന്നിവയും ബിസിനസ്സുകളില്‍ മാത്രം ഒതുങ്ങാത്ത ഹൈപ്പര്‍ലോക്കല്‍ സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. ഇ-ഫാര്‍മസി കമ്പനിയായ ടാറ്റ വണ്‍ എം ജി പോലുള്ള കമ്പനികള്‍ ഇതിനകം തന്നെ സൊമാറ്റോയുടെ ബി ടു ബി (ബിസിനസ് ടു ബിസിനസ്)ഓഫര്‍ കുറച്ചുകാലമായി പ്രയോജനപ്പെടുത്തുന്നു.

ആയാസ രഹിതമായ ഡെലിവെറിയും ലൈവ് ഓര്‍ഡര്‍ ട്രാക്കിംഗും സുരക്ഷിതവും വിശ്വസനീയമാണെന്നും ഇത് നിങ്ങളുടെ ബിസിനസ്സിനെ വിജയിപ്പിക്കുമെന്ന് സൊമാറ്റൊ അവകാശപ്പെടുന്നു.

നിലവില്‍ ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് മാത്രമേ ഈ ആപ്പ് ലഭ്യമാകൂ.ആപ്പിളിന്റെ ആപ്പ് സ്റ്റോറില്‍ എക്‌സ്ട്രീം ആപ്പ് ഇതുവരെ ലഭ്യമല്ല.ആപ്പിള്‍ ഉപയോക്താക്കള്‍ക്കായി സൊമാറ്റൊ പുതിയ പതിപ്പ് അവതരിപ്പിക്കുമോയെന്ന് വ്യക്തമല്ല.