image

10 Feb 2024 10:56 AM GMT

FMCG

കച്ചവടം ക്ലേശകരമെന്ന് റാവല്‍ഗോണ്‍; ഏറ്റെടുത്ത് റിലയന്‍സ് കണ്‍സ്യൂമര്‍

MyFin Desk

rawalgaon sugar acquired by reliance consumer
X

Summary

  • കമ്പനിയുടെ എല്ലാ ആസ്തികളുടെയും വില്‍പ്പന ഇപ്പോഴില്ല
  • ശീതളപാനീയ ബ്രാന്‍ഡായ കാമ്പയെ ആര്‍സിപിഎല്‍ ഏറ്റെടുത്തിരുന്നു.
  • റിലയന്‍സ് റീട്ടെയിലിന്റെ ഉപസ്ഥാപനമാണ് ആര്‍സിപിഎല്‍


കോഫി ബ്രേക്ക്, പാന്‍ പസന്ദ് എന്നിവയുള്‍പ്പെടെ റാവല്‍ഗോണ്‍ ഷുഗര്‍ ബ്രാന്‍ഡുകള്‍ ഏറ്റെടുക്കാനൊരുങ്ങി റിലയന്‍സ് കണ്‍സ്യൂമര്‍ (ആര്‍സിപിഎല്‍). 27 കോടി രൂപയ്ക്കാണ് ഇടപാട് നടക്കുക.

മാംഗോ മൂഡ്, കോഫി ബ്രേക്ക്, ടുട്ടി ഫ്രൂട്ടി, പാന്‍ പസന്ദ്, ചോക്കോ ക്രീം, സുപ്രീം തുടങ്ങിയ ബ്രാന്‍ഡുകളുടെ ഉടമസ്ഥതയിലുള്ള റാവല്‍ഗാവ് ഷുഗര്‍ ഫാം കമ്പനിയുടെ ഉടമസ്ഥാവകാശം പൂര്‍ണ്ണമായി റിലയന്‍സ് കണ്‍സ്യൂമറര്‍ പ്രൊഡക്ട്ര്‌സിന് വിറ്റതായി കമ്പനി അറിയിച്ചു. വ്യാാപരമുദ്രകള്‍, റെസിപ്പീകള്‍, എല്ലാം കൈമാറി. ഇതില്‍ വില്‍പ്പന, കൈമാറ്റം, നിയമനം എന്നിവയ്ക്ക് ബോര്‍ഡ് അംഗീകാരം നല്‍കിയതായി റാവല്‍ഗോണ്‍ ഷുഗര്‍ ഫാം പറഞ്ഞു.

മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ റീട്ടെയില്‍ വിഭാഗമായ റിലയന്‍സ് റീട്ടെയില്‍ വെഞ്ച്വേഴ്സ് ലിമിറ്റഡിന്റെ (ആര്‍ആര്‍വിഎല്‍) ഉപസ്ഥാപനമാണ് ആര്‍സിപിഎല്‍.

"കമ്പനിയുടെ എല്ലാ ആസ്തികളുടെയും ബാധ്യതകളുടെയും വില്‍പ്പന ഇപ്പോൾ വിഭാവനം ചെയ്യുന്നില്ല. ഇടപാട് പൂര്‍ത്തിയായതിന് ശേഷവും സ്വത്ത്, ഭൂമി, പ്ലാന്റ്, കെട്ടിടം, ഉപകരണങ്ങള്‍, യന്ത്രങ്ങള്‍ തുടങ്ങിയ മറ്റെല്ലാ ആസ്തികളും കൈവശം വയ്ക്കുന്നത് തുടരും," റാവല്‍ഗോണ്‍ വ്യക്തമാക്കി.

വ്യവസായം മുന്നോട്ട്‌ കൊണ്ട് പോകാന്‍ ക്ലേശകരമാണെന്നാണ് കമ്പനി സൂചിപ്പിക്കുന്നത്. കൂടുതല്‍ കമ്പനികള്‍ ഈ മേഖലയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചതാണ് ഇതിന് കാരണം. കൂടാതെ അസംസ്‌കൃത വസ്തുക്കള്‍, ഊര്‍ജ്ജം, തൊഴിലാളികളുടെ കൂലി എന്നിവയിലെ തുടര്‍ച്ചയായ വര്‍ധനവും കമ്പനിയെ പ്രതിസന്ധിയിലാക്കി.