image

5 Aug 2023 7:15 AM GMT

Corporates

റിലയന്‍സ് എജിഎം 28-ന്

MyFin Desk

റിലയന്‍സ് എജിഎം 28-ന്
X

Summary

  • ലാഭവീതത്തിനുള്ള റെക്കോര്‍ഡ് ഡേറ്റ് ഓഗസ്റ്റ് 22
  • 46-ാം എജിഎം വിര്‍ച്വല്‍ മീറ്റിംഗിലൂടെ


വിപണി മൂല്യത്തില്‍ രാജ്യത്തെ ഏറ്റവും വലിയ കമ്പനിയായ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ 46-ാം എജിഎം ഓഗസ്റ്റ് 28-ന് വിര്‍ച്വല്‍ മീറ്റായി നടത്തും. 2022-23 വര്‍ഷത്തേയ്ക്കുള്ള ലാഭവീതത്തിനുള്ള റെക്കോര്‍ഡ് ഡേറ്റ് ഓഗസ്റ്റ് 22 ആയി പ്രഖ്യാപിച്ചിട്ടുണ്ട്.

2023 മാര്‍ച്ചില്‍ അവസാനിച്ച ധനകാര്യ വര്‍ഷത്തില്‍ കമ്പനി 66702 കോടി രൂപ അറ്റാദായം നേടിയിട്ടുണ്ട്. മുന്‍ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് 9.9 ശതമാനം കൂടുതലാണിത്. വരുമാനം 23.2 ശതമാനം വര്‍ധനയോടെ 9.76 കോടി രൂപയിലെത്തി. നടപ്പുവര്‍ഷത്തിന്റെ ആദ്യക്വാര്‍ട്ടറില്‍ കമ്പനിയുടെ അറ്റാദായം 18258 കോടി രൂപയും വരുമാനം 2.31 ലക്ഷം കോടി രൂപയുമാണ്.