19 Jan 2024 10:45 AM GMT
Summary
ഉയര്‍ന്ന വരുമാനത്തിന്റെ പശ്ചാത്തലത്തില്‍ ഡിസംബര്‍ പാദത്തില്‍ രാംകൃഷ്ണ ഫോര്‍ജിംഗ്സ് ലിമിറ്റഡിന്റെ ഏകീകൃത അറ്റാദായം 43 ശതമാനം വര്‍ധിച്ച് 86.86 കോടി രൂപയായി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ കമ്പനിയുടെ അറ്റാദായം 61.04 കോടി രൂപയായിരുന്നുവെന്ന് കമ്പനി അറിയിച്ചു. നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തിലെ കമ്പനിയുടെ മൊത്തവരുമാനം മുന്‍ വര്‍ഷം ഇതേ പാദത്തിലെ 778.22 കോടി രൂപയില്‍ നിന്ന് 1,059.32 കോടി രൂപയായി ഉയര്‍ന്നു. ചെലവ് വിഭാഗത്തില്‍ ഒരു വര്‍ഷം മുമ്പ് 684.70 കോടി രൂപയില്‍ നിന്ന് 941.84 കോടി രൂപയായി വര്‍ധിച്ചിച്ചുണ്ട്.
'വരുമാനത്തില്‍ 20 ശതമാനവും ലാഭത്തില്‍ 43 ശതമാനവും വാര്‍ഷികാടിസ്ഥാനത്തിലുള്ള വളര്‍ച്ചയോടെപല വിഭാഗങ്ങളില്‍ ശക്തമായ പ്രകടനം രേഖപ്പെടുത്തി. എബിറ്റ്ഡ മാര്‍ജിനുകള്‍ 23 ശതമാനമായി ഉയര്‍ന്നു. പ്രവര്‍ത്തന ലിവറേജും ചെലവ് നിയന്ത്രണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ്,' രാമകൃഷ്ണ ഫോര്‍ജിംഗ്‌സ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ നരേഷ് ജലന്‍ പറഞ്ഞു.
'ഇക്കഴിഞ്ഞ പാദത്തില്‍ ക്യുഐപി വഴി കമ്പനി 1,000 കോടി രൂപ സമാഹരിച്ചു. എസിഐഎല്‍ ലിമിറ്റഡിന്റെ ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് എന്‍സിഎല്‍ടി ഡല്‍ഹിയുടെ സമീപകാല അംഗീകാരം ഞങ്ങള്‍ക്ക് ഗുണം ചെയ്തു. അടുത്ത ഘട്ടത്തില്‍ ആരോഗ്യകരവും ശക്തവുമായ വിപുലീകരണത്തിന് ഞങ്ങളെ ഇത് സഹായകരമാണ്,'' അദ്ദേഹം പറഞ്ഞു.
ഒക്ടോബര്‍-ഡിസംബര്‍ കാലയളവില്‍ 28,263 ടണ്ണാണ് വില്‍പനയുണ്ടായിരിക്കുന്നത്, മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 35.6 ശതമാനം വര്‍ധയാണിത്. ഏപ്രില്‍-ഡിസംബര്‍ കാലയളവില്‍, വില്‍പ്പന അളവ് 76,277 മെട്രിക് ടണ്‍ ആയിരുന്നു, ഇത് മുന്‍ സാമ്പത്തിക വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 22.8 ശതമാനം ഉയര്‍ന്നതാണ്.
കൊല്‍ക്കത്ത ആസ്ഥാനമായുള്ള രാമകൃഷ്ണ ഫോര്‍ജിംഗ്‌സ് 210,900 മെട്രിക് ടണ്‍ വാര്‍ഷിക സ്ഥാപിത ശേഷിയുള്ള വന്‍കിട ലോഹ ഉല്‍പ്പന്നങ്ങളുടെ മുന്‍നിര നിര്‍മ്മാതാക്കളാണ്.
കമ്പനി റെയില്‍വേ, ബെയറിംഗുകള്‍, ഓയില്‍ ആന്‍ഡ് ഗ്യാസ്, പവര്‍, കണ്‍സ്ട്രക്ഷന്‍, ഓട്ടോമോട്ടീവ് തുടങ്ങിയ മേഖലകളിലേക്ക് കാര്‍ബണ്‍, അലോയ് സ്റ്റീല്‍, മൈക്രോ അലോയ് സ്റ്റീല്‍, സ്റ്റെയിന്‍ലെസ് സ്റ്റീല്‍ എന്നിവയുടെ ഫോര്‍ജിംഗുകള്‍ നിര്‍മ്മിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്നു.