image

29 Sep 2023 11:46 AM GMT

Corporates

ക്വിക്ക് സ്മാര്‍ട്ട് വാഷ് 40കോടിരൂപ സമാഹരിച്ചു

MyFin Desk

quick smart wash collected rs40 crore
X

Summary

  • ജപ്പാനിലെ എലാന്‍ കോര്‍പ്പറേഷനില്‍നിന്നാണ് കമ്പനി തുക സമാഹരിച്ചത്
  • മികച്ച സാങ്കേതിക വിദ്യയിലൂടെ ശേഷി വര്‍ധിപ്പിക്കാന്‍ ക്വിക്ക് സ്മാര്‍ട്ട് വാഷ് ലക്ഷ്യമിടുന്നു


ക്വിക്ക് സ്മാര്‍ട്ട് വാഷ് പ്രൈവറ്റ് ലിമിറ്റഡ് ജപ്പാനിലെ എലാന്‍ കോര്‍പ്പറേഷനില്‍ നിന്ന് 5.15 ദശലക്ഷം ഡോളര്‍ (40 കോടിയിലധികം രൂപ) നിക്ഷേപം സ്വീകരിച്ചു. പ്രൊഫഷണല്‍ ലിനന്‍ മാനേജ്മെന്റ് സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്ന കമ്പനി, ഈ സാമ്പത്തിക വര്‍ഷത്തിനുള്ളില്‍ അവരുടെ ശേഷി വര്‍ധിപ്പിക്കാനും, കൂടുതൽ നഗരങ്ങളിലേക്ക് സേവനം വ്യാപിക്കുന്നതിനുമാണ് ഫണ്ട് സമാഹരണം നടത്തിയത്.

ഈ സാമ്പത്തിക വര്‍ഷത്തിൽ ക്വിക്ക് സ്മാര്‍ട്ട് വാഷിനു കൊച്ചി, കണ്ണൂര്‍, ചെന്നൈ, അഹമ്മദാബാദ് എന്നിവിടങ്ങളില്‍ യൂണിറ്റുകള്‍ സ്ഥാപിക്കാന്‍ പദ്ധതിയുണ്ട്.

നിലവിൽ ജയ്പൂര്‍, മണിപ്പാല്‍-ഉഡുപ്പി, ഡെല്‍ഹി-എന്‍സിആര്‍, ഹൈദരാബാദ്, ബെംഗളൂരു, ജലന്ധര്‍-അമൃതസാർ എന്നിവിടങ്ങളില്‍ കമ്പനിക്ക് പ്രോസസ്സിംഗ് യൂണിറ്റുകളുണ്ട്.

പുതിയ നിക്ഷേപത്തോടെ കമ്പനിയുടെ പ്രതിദിന ശേഷി 35 ടണ്ണിൽ നിന്നും 55 ടണ്ണിലേക്ക് വർധിപ്പിക്കും.

'ഇന്ത്യയിലെ ഹോസ്പിറ്റലുകള്‍ക്കായി പൂര്‍ണ്ണമായ എന്‍ഡ്-ടു-എന്‍ഡ് ലിനന്‍ മാനേജ്‌മെന്റ് സേവനം നല്‍കുന്ന ആദ്യത്തെ ഏക സ്ഥാപനമാണ് ഞങ്ങള്‍. ഹോസ്പിറ്റലൈസേഷന്‍ സെറ്റ് നല്‍കുന്നതില്‍ എലാന്‍ മാര്‍ക്കറ്റ് ലീഡറാണ്. മികച്ച സാങ്കേതികവിദ്യ ഉപയോഗിച്ച് കൂടുതല്‍ ശേഷി ഉണ്ടാക്കാന്‍ ഈ പങ്കാളിത്തം ഞങ്ങളെ സഹായിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. പങ്കിടുന്നു,' ക്വിക്ക് സ്മാര്‍ട്ട് വാഷ് മാനേജിംഗ് ഡയറക്ടര്‍ രാകേഷ് ശര്‍മ്മ പറഞ്ഞു.

ഗവേഷണ-വികസന മേഖലകളില്‍ കൂടുതല്‍ നിക്ഷേപങ്ങൾ നടത്തുന്നത് കമ്പനിയുടെ ശേഷി വര്‍ധിപ്പിക്കും. പ്രത്യേകിച്ചും ഭാവിയിലെ ട്രെന്‍ഡുകള്‍ കണ്ടെത്തുന്നതിലും ഉയര്‍ന്നതും താങ്ങാനാവുന്നതുമായ ഗുണനിലവാരമുള്ള സേവനം വിപണിയില്‍ എത്തിക്കുന്നതിലും ഇത് ഗുണകരമാകും, അദ്ദേഹം പറഞ്ഞു.

'ഞങ്ങള്‍ ഇന്ത്യയിലെ സിഎസ്-സെറ്റ് (കെയര്‍ സപ്പോര്‍ട്ട്-സെറ്റ്) ബിസിനസ്സിനായി ഒരു സാധ്യതാ പഠനം നടത്തിയിരുന്നു. വിജയത്തിന്റെ പ്രധാന ഘടകങ്ങളിലൊന്നാണ് ലിനന്‍ സപ്ലൈ കമ്പനിയെന്ന് അതിലൂടെ തിരിച്ചറിഞ്ഞു' എലാന്‍ കോര്‍പ്പറേഷന്‍ ചെയര്‍മാനും സിഇഒയുമായ ഹിദെഹരു സകുറായ് പറഞ്ഞു.

ഡിജിറ്റൈസേഷനിലൂടെ തടസ്സങ്ങളില്ലാത്ത ഇന്‍വെന്ററി മാനേജ്മെന്റ് സംവിധാനം അവതരിപ്പിക്കാനും പദ്ധതിയുണ്ടെന്ന് കമ്പനി അറിയിച്ചു.