image

10 Sep 2023 10:38 AM GMT

Corporates

രണ്ട് ഗ്രൂപ്പ് കമ്പനികളിലെ ഓഹരി വിഹിതം ഉയർത്തി അദാനി

MyFin Desk

adani increased stake in two group companies
X

Summary

  • അദാനി പോര്‍ട്‍സിലും അദാനി എന്‍റര്‍പ്രൈസസിലുമാണ് പങ്കാളിത്തം ഉയര്‍ത്തിയത്


അദാനി ഗ്രൂപ്പിനു കീഴിലുള്ള രണ്ട് ലിസ്റ്റഡ് കമ്പനികളിലെ ഓഹരി പങ്കാളിത്തം കോടീശ്വരൻ ഗൗതം അദാനിയുടെ നേതൃത്വത്തിലുള്ള പ്രൊമോട്ടർ ഗ്രൂപ്പ് ഉയര്‍ത്തി. സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ഫയലിംഗുകൾ പ്രകാരം അദാനി എന്റർപ്രൈസസിലെ ഓഹരി പങ്കാളിത്തം പ്രൊമോട്ടര്‍ ഗ്രൂപ്പ് 69.87 ശതമാനത്തിൽ നിന്ന് 71.93 ശതമാനമായി വർദ്ധിപ്പിച്ചു. കഴിഞ്ഞ മാസമാണ് കമ്പനിയിലെ ഓഹരി വിഹിതം 67.65 ശതമാനത്തിൽ നിന്ന് 69.87 ശതമാനമായി പ്രൊമോട്ടര്‍മാര്‍ ഉയർത്തിയത്.

അദാനി പോർട്‌സ് ആൻഡ് സ്‌പെഷ്യൽ ഇക്കണോമിക് സോൺ ലിമിറ്റഡിലെ ഓഹരി പങ്കാളിത്തം പ്രൊമോട്ടര്‍ ഗ്രൂപ്പ് 63.06 ശതമാനത്തിൽ നിന്ന് 65.23 ശതമാനമായി വർധിപ്പിച്ചതായും ഫയലിംഗുകൾ വ്യക്തമാക്കുന്നു. പൊതു വിപണിയിലെ ഇടപാടുകളിലൂടെ അദാനി പോർട്‌സ്, സ്പെഷ്യൽ ഇക്കണോമിക് സോൺ ലിമിറ്റഡിലെ ഏതാണ്ട് ഒരു ശതമാനം ഓഹരികൾ റിസർജന്റ് ട്രേഡ് ആൻഡ് ഇൻവെസ്റ്റ്‌മെന്റ് ലിമിറ്റഡ് ഓപ്പൺ മാർക്കറ്റ് വാങ്ങിയപ്പോള്‍ മറ്റൊരു 1.2 ശതമാനം എമർജിംഗ് മാർക്കറ്റ് ഇൻവെസ്റ്റ്‌മെന്റ് ഡിഎംസിസിയും വാങ്ങി. രണ്ടും പ്രൊമോട്ടർ ഗ്രൂപ്പ് സ്ഥാപനങ്ങളാണ്.

അദാനി എന്റർപ്രൈസസ് ലിമിറ്റഡിന്റെ കാര്യത്തിൽ കെംപാസ് ട്രേഡ് ആൻഡ് ഇൻവെസ്റ്റ്‌മെന്റ് ലിമിറ്റഡും ഇൻഫിനിറ്റ് ട്രേഡ് ആൻഡ് ഇൻവെസ്റ്റ്‌മെന്റ് ലിമിറ്റഡുമാണ് ഓഹരികൾ വാങ്ങിയത്. ഓഗസ്റ്റ് 14 നും സെപ്റ്റംബർ 8 നും ഇടയിലുള്ള ഓപ്പൺ മാർക്കറ്റ് ഇടപാടുകളിലാണ് ഓഹരികൾ വാങ്ങിയതെന്ന് ഫയലിംഗിൽ പറയുന്നു.

യുഎസ് ആസ്ഥാനമായുള്ള ബോട്ടിക് ഇൻവെസ്റ്റ്‌മെന്റ് സ്ഥാപനമായ ജിക്യുജി പാർട്‌ണേഴ്‌സ് അദാനി ഗ്രൂപ്പ് സ്ഥാപനങ്ങളുടെ ഓഹരികള്‍ വാങ്ങിയതായി റിപ്പോര്‍ട്ട് പുറത്തുവന്ന് ആഴ്ചകള്‍ക്കുള്ളിലാണ് പ്രൊമോട്ടര്‍ ഗ്രൂപ്പ് വീണ്ടും വിഹിതം ഉയര്‍ത്തിയത്. അദാനി പോര്‍ട്ട്സിലെ ഓഹരി പങ്കാളിക്കം കഴിഞ്ഞ മാസം ഒരു ബൾക്ക് ഡീൽ വഴി ജിക്യുജി പാർട്‌ണേഴ്‌സ് 5.03 ശതമാനത്തിലേക്ക് വർദ്ധിപ്പിച്ചതായി ഫയലിംഗുകൾ കാണിക്കുന്നു.

അദാനി ഗ്രൂപ്പിന്റെ 10 സ്ഥാപനങ്ങളിൽ അഞ്ചെണ്ണത്തിൽ ഇപ്പോൾ ജിക്യുജിക്ക് ഓഹരിയുണ്ട്.