16 Jan 2024 10:01 AM GMT
Summary
- ഹൈവേസ് ഇൻഫ്രാസ്ട്രക്ചർ ട്രസ്റ്റിനാണ് (എച്ച്ഐടി) വിറ്റത്
- 10 പ്രോജക്ടുകളാണ് നിലവിൽ പ്രവർത്തനക്ഷമമായിട്ടുള്ളത്
- ഒന്നോ അതിലധികമോ താവണയായിട്ടാവും ഇടപാട് പൂർത്തിയാവുക
പിഎൻസി ഇൻഫ്രാടെക് 12 റോഡ് അസറ്റുകളിലെ ഓഹരികൾ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ട്രസ്റ്റായ ഹൈവേസ് ഇൻഫ്രാസ്ട്രക്ചർ ട്രസ്റ്റിന് (എച്ച്ഐടി) വിറ്റതായി റിപ്പോർട്ട് ചെയ്തു.
സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ കെകെആർ പിന്തുണയുള്ള സ്ഥാപനമാണ് എച്ച്ഐടി. വാർത്തകളെ തുടർന്ന് തുടക്ക വ്യാപാരത്തിൽ പിഎൻസി ഇൻഫ്രാടെക് ഓഹരികൾ 9 ശതമാനം ഉയർന്ന് 420.8 രൂപയിലെത്തി.
ഉത്തർപ്രദേശ്, മധ്യപ്രദേശ്, കർണാടക, രാജസ്ഥാൻ എന്നിവിടങ്ങളിലാണ് റോഡ് അസ്റ്റുകളാണ് വില്പനയിലുള്ളത്. പിഎൻസി ഇൻഫ്രാടെക്കും പിഎൻസി ഇൻഫ്രാടെക്കിന്റെ പൂർണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ പിഎൻസി ഇൻഫ്രാ ഹോൾഡിംഗ്സും 9,005.7 കോടി രൂപയുടെ എന്റർപ്രൈസ് മൂല്യത്തിന് വിൽക്കാനുള്ള കരാറാണ് തയ്യാറാക്കിയിട്ടുള്ളത്.
എച്ച്ഐടിയുടെ ഇതുവരെയുള്ള ഏറ്റവും വലിയ ഏറ്റെടുക്കലും ഇന്ത്യൻ റോഡ് മേഖലയിലെ ഏറ്റവും വലിയ ഡീലുകളിൽ ഒന്നുമായിരിക്കും ഇത്.
ഒന്നോ അതിലധികമോ താവണക്കായിട്ടാവും ഇടപാട് പൂർത്തിയാവുക. പിഎൻസി ഇൻഫ്രാടെക്കും പിഎൻസി ഇൻഫ്രാ ഹോൾഡിംഗ്‌സുമായും ഇൻവിറ്റ് കൃത്യമായ കരാറുകളിൽ ഒപ്പുവച്ചു.
നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ (NHAI) 11 ഹൈബ്രിഡ് ആന്വിറ്റി മോഡൽ (HAM) റോഡ് ഇളവുകളും ഉത്തർപ്രദേശ് സ്റ്റേറ്റ് ഹൈവേ അതോറിറ്റിയിൽ നിന്നുള്ള ഒരു ടോൾ റോഡ് ഇളവുകളും പോർട്ട്‌ഫോളിയോയിൽ ഉൾപ്പെടുന്നു. രാജസ്ഥാൻ, ഉത്തർപ്രദേശ്, മധ്യപ്രദേശ്, കർണാടക എന്നീ സംസ്ഥാനങ്ങളിലെ ഏകദേശം 3,800 ലെയിൻ കിലോമീറ്ററുകളും ഇതിൽ ഉൾപ്പെടുന്നു.
മൊത്തം 12 പ്രോജെക്ടുകളിൽ 10 പ്രോജക്ടുകളാണ് നിലവിൽ പ്രവർത്തനക്ഷമമായിട്ടുള്ളത്. ശേഷിക്കുന്ന രണ്ടെണ്ണം നിർമ്മാണത്തിലാണ്, അവ പ്രവർത്തനം ആരംഭിച്ചതിന് ശേഷം ഏറ്റെടുക്കുമെന്നും കമ്പനി അറിയിച്ചു.
നിലവിൽ പിഎൻസി ഇൻഫ്രാ ഓഹരികൾ എൻഎസ്ഇ യിൽ 4.19 ശതമാനം ഉയർന്ന് 403.10 രൂപയിൽ വ്യാപാരം തുടരുന്നു.