25 Dec 2023 10:46 AM
Summary
- പുതിയ ബിസിനസുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് തയ്യറെടുക്കുന്നു
ഫിൻടെക് സ്ഥാപനമായ പേടിഎം ഓപ്പറേഷൻസ്, സെയിൽസ്, എഞ്ചിനീയറിംഗ് ടീമിൽ നിന്ന് 1000 ജീവനക്കാരെ പിരിച്ചുവിട്ടു. കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനായി എഐ സാങ്കേതികവിദ്യ നടപ്പിലാക്കുന്നതിന് തുടർന്നാണ് ഈ തീരുമാനമെന്ന് കമ്പനി അറിയിച്ചു.
"ഞങ്ങളുടെ പ്രതീക്ഷകൾക്കപ്പുറമായിരുന്നു എഐ സാങ്കേതിക വിദ്യകൾ നൽകിയ മാറ്റം. എഐ പവർഡ് ഓട്ടോമേഷൻ ഉപയോഗിച്ച് ഞങ്ങളുടെ പ്രവർത്തനങ്ങളെ പരിവർത്തനം ചെയ്യുകയാണ് അടുത്ത നീക്കം. ഇതിനെ തുടർന്ന് ജീവനക്കാരുടെ ചെലവിൽ 10-15% ലാഭിക്കാൻ ഞങ്ങൾക്ക് കഴിയും. പേടിഎം വക്താവ് പറഞ്ഞു.
"നിലവിലുള്ള ബിസിനസുകളിൽ ശ്രദ്ധ കേന്ദ്രികരിച്ചു കൊണ്ട് തന്നെ ഇൻഷുറൻസും വെൽത്തും പുതുതായി ഞങ്ങളുടെ പ്ലാറ്റ്‌ഫോമിന്റെ വിപുലീകരണത്തിനുള്ള പദ്ധതികളാണ്. ലോൺ നല്കുന്നതിനായുള്ള വിതരണ-അധിഷ്‌ഠിത ബിസിനസ്സ് മോഡലിന്റെ കരുത്ത് ഇതിനകം തന്നെ ഞങ്ങൾ കാണിച്ചിട്ടുണ്ട്. സ്കെയിൽ വർദ്ധിപ്പിക്കുന്നതിന് പുതിയ ബിസിനസുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് ഞങ്ങൾ തയ്യറെടുക്കുന്നുണ്ടെന്നും" പേടിഎം വക്താവ് കൂട്ടിച്ചേർത്തു.
2021-ൽ, പെർഫോമൻസ് കുറവിന്റെ അടിസ്ഥാനത്തിൽ 500 മുതൽ 700 വരെ ജീവനക്കാരെ പേടിഎം പിരിച്ചുവിട്ടിരുന്നു.
'വായ്പ നൽകുന്ന ടീമിലുള്ള ജീവനക്കാരെയാണ് കൂടുതലായും പിരിച്ചു വിട്ടത്. അവരുടെ വായ്പാ ബിസിനസ്സ് വളരെ ശക്തമായി മുന്നേറുകയാണ്, എന്നിരുന്നാലും ഈ വിഭാഗത്തിലെ ജീവനക്കാരുടെ എണ്ണം മൊത്തം ജീവനക്കാരുടെ 30 ശതമാനത്തോളമാണ്. കമ്പനി അടുത്തിടെ ചെറിയ ടിക്കറ്റ് ലോണുകളും ബിഎൻപിഎൽ സേവനങ്ങളും നിർത്തിയിട്ടുണ്ട്" വൃത്തങ്ങൾ പറഞ്ഞു.
ഉയർന്ന ടിക്കറ്റ്, വ്യക്തിഗത വായ്പകള്‍, മർച്ചന്റ് ലോണുകള്‍ എന്നിവയിൽ കൂടിതൽ ശ്രദ്ധികാനായി ചെറിയ ടിക്കറ്റ്, പോസ്റ്റ്‌പെയ്ഡ് വായ്പകൾ എന്നി പദ്ധതികാലിലെ പ്രവർത്തനം ചുരുക്കുന്നതായി ഡിസംബർ 7-ന് കമ്പനി പ്രഖ്യാപിച്ചു. ഈ തീരുമാനത്തിന് ശേഷം കമ്പനിയുടെ വരുമാന എസ്റ്റിമേറ്റ് ബ്രോക്കറേജ് സ്ഥാപനങ്ങൾ വെട്ടി കുറച്ചു.
പോസ്റ്റ്‌പെയ്ഡ് വായ്പകൾ പകുതിയായി കുറയ്ക്കുമെന്ന് കമ്പനി അനലിസ്റ്റ് മീറ്റിംഗിൽ പറഞ്ഞിരുന്നു, എന്നാൽ ഇത് മാർജിനുകളെയോ വരുമാനത്തെയോ ബാധിക്കില്ല എന്നും അവർ കൂട്ടിച്ചേർത്തു. പോസ്റ്റ് പെയ്ഡിന് ഏറ്റവും കുറഞ്ഞ വരികരാണുള്ളത്, അതിനാൽ വരുമാന ആഘാതം വളരെ കുറവായിരിക്കുമെന്നും കമ്പനി വ്യക്തമാക്കി.