image

12 Oct 2023 6:57 AM GMT

Corporates

ഗോ എയറില്‍ താല്‍പ്പര്യം പ്രകടിപ്പിച്ച് ജിന്‍ഡാല്‍ പവര്‍ മാത്രം

MyFin Desk

Only Jindal Power expressed interest in Go Air | malayalam news
X

Summary

  • രണ്ട് വിദേശ അപേക്ഷകരുടെ ഇഒഐ തള്ളി
  • മേയിലാണ് ഗോ എയറിന്‍റെ പ്രവര്‍ത്തനം നിലച്ചത്


കടബാധ്യതയെ തുടര്‍ന്ന് പ്രവര്‍ത്തനം നിലച്ച വ്യോമയാന കമ്പനി ഗോ ഫസ്റ്റിനായി ജിൻഡാൽ പവർ ലിമിറ്റഡ് താല്‍പ്പര്യ പത്രം (ഇഒഐ) സമര്‍പ്പിച്ചു. മേയില്‍ പ്രവര്‍ത്തനം നിലച്ച എയര്‍ലൈന്‍ സ്വന്തമാക്കുന്നതിനായി രണ്ട് വിദേശ കക്ഷികളും താല്‍പ്പര്യം പ്രകടമാക്കിയിരുന്നു എങ്കിലും അവര്‍ക്ക് യോഗ്യത നേടാനിയില്ല. ഇതോടെ ഗോ എയറിനായുള്ള നീക്കത്തില്‍ ഗോ എയര്‍ തനിച്ചായി.

ഒരു ഇഒഐ എന്നത് ബിഡ്ഡിംഗ് പ്രക്രിയയുടെ ആദ്യപടിയാണ്, ഇത് ഒരു സാമ്പത്തിക ബിഡ്ഡിംഗിലേക്ക് എത്തണമെന്ന് നിര്‍ബന്ധമില്ല. പാപ്പരത്ത നടപടികളുടെ ചുമതലയുള്ള ഗോ ഫസ്റ്റിന്റെ റെസല്യൂഷൻ പ്രൊഫഷണലും ജിൻഡാൽ പവറും മാധ്യമ റിപ്പോര്‍ട്ടുകളോട് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഇഒഐകൾ സമർപ്പിക്കാനുള്ള അവസാന ദിവസം സെപ്റ്റംബർ 28 ആയിരുന്നു, അതിനുശേഷം ഗോ എയറിന്‍റെ വായ്പാദാതാക്കള്‍ ഈ അപേക്ഷകൾ വിലയിരുത്തി.

"ജിൻഡാൽ പവർ മാത്രമാണ് വിജയിച്ച ഏക അപേക്ഷകൻ, അവരുടെ ഇഒഐ ബാങ്കുകൾ അംഗീകരിച്ചു," ഗോ ഫസ്റ്റില്‍ നിന്ന് തിരിച്ചടവ് ലഭിക്കാനുള്ള ഒരു പൊതുമേഖലാ ബാങ്കിന്‍റെ പ്രതിനിധി മാധ്യമങ്ങളോട് പ്രതികരിച്ചു.

ഗോ ഫസ്‍റ്റിന്‍റെ ഇന്‍സോള്‍വന്‍സി ഫയലിംഗ് പ്രകാരം സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ , ബാങ്ക് ഓഫ് ബറോഡ , ഐഡിബിഐ ബാങ്ക്, ഡ്യൂഷെ ബാങ്ക് എന്നീ വായ്പാദാതാക്കള്‍ക്കായി മൊത്തം 6521 കോടി രൂപയുടെ കുടിശ്ശികയാണ് കമ്പനിaaa വരുത്തിയിട്ടുള്ളത്.